പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് ഭാമ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം നിവേദ്യം എന്ന ചിത്രത്തിൽ കൂടി ആണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. എന്നാൽ കൂടുതൽ ശക്തമായ കഥാപാത്രങ്ങൾ ഒന്നും അവതരിപ്പിക്കാൻ താരത്തിന് അവസരം ലഭിച്ചില്ല എന്നതാണ് സത്യം. മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷ ചിത്രങ്ങളിലും താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.
ബിസിനെസ്സ്കാരൻ ആയ അരുൺ ആണ് ഭാമയെ വിവാഹം ചെയ്തത്. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് താരം വിട്ട് നിൽക്കുകയായിരുന്നു. വലിയ ആഘോഷത്തോടെ ആണ് ആര്ഭാടപൂർവം ഉള്ള ഇവരുടെ വിവാഹം നടന്നത്. അതിന്റെ ചിത്രങ്ങളും മറ്റും ഭാമ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ താൻ ഗർഭിണി ആയ വിവരങ്ങളോ ഒന്നും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാതിരുന്ന താരം കുഞ്ഞു ജനിച്ചതിന് ശേഷം ആണ് തനിക്ക് പെൺകുട്ടി പിറന്ന കാര്യം ആരാധകരുമായി പങ്കുവെച്ചത്.
എന്നാൽ ഇപ്പോൾ ഭാമയും അരുണും തമ്മിൽ വിവാഹമോചനം നേടാൻ പോകുന്നു എന്ന തരത്തിൽ ഉള്ള വാർത്തകൾ ആണ്പ്രചരിക്കുന്നത്. അരുണിന് ഒപ്പമുള്ള ചിത്രങ്ങൾ എല്ലാം ഭാമ തനറെ സോഷ്യൽ മീഡിയ പേജിൽ നിന്ന് ഡിലീറ്റ് ചെയ്തതോടെ ആണ് ആരാധകരുടെ സംശയം വർദ്ധിച്ചിരിക്കുന്നത്. 2020 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ ഈ വാർത്തയ്ക്ക് പിന്നിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് ഇത് വരെ ഇരുവരും പ്രതികരിച്ചിട്ടില്ല.
എന്നാൽ ഭാമയുടെ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും അരുണിന്റെ ചിത്രങ്ങൾ പാടെ ഒഴിവാക്കിയതോടെ ആണ് ആരാധകരിൽ സംശയം ജനിച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ വാർത്തയ്ക്ക് തങ്ങളുടെ പ്രതികരണം അറിയിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. സിനിമാ മാഫിയയുടെ ഭാഗമായാൽ വിവാഹ ജീവിതം ഒരു വഴിക്കാവും. ഭാവന കേസ്സിൽ ഏട്ടന് അനുകൂലമായി മൊഴി നല്കിയപ്പോഴേ ,നല്ല അറ്റ്ലസ് ജൂവലറി ആണെന്ന് തോന്നിയിരുന്നു.
പറഞ്ഞ് പറഞ്ഞ് അതിനെയും വഴി ആധാരമാക്കിയേ അടങ്ങുള്ളോ, രണ്ടു വർഷത്തെ എഗ്രിമെന്റ് കഴിഞ്ഞു, എനിക്ക് അപ്പേഴേ തോന്നി ഇങ്ങനെ ആകുമെന്ന്, ആര് എന്ത് ചെയ്താലും ആർക് എന്ത് പറ്റിയാലും അവിടെല്ലാം വന്ന് ദിലീപിനെ പറയുമ്പോ കിട്ടുന്ന ഒരു സുഖം വേറെ തന്നെയാണല്ലെ ചൊറിയൻമാരെ, കാശ് ഇഷ്ടം പോലെ ഇല്ലേ അപ്പോ പിന്നെ ആണിന് പഞ്ഞവും ഇല്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.