പ്രചരിക്കുന്ന വാർത്തകൾ എല്ലാം വ്യാജം, ഒടുവിൽ പ്രതികരണവുമായി ഭാമ

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഭാമ. നിവേദ്യം എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം വളരെ പെട്ടന്ന് തന്നെ മലയാളികളുടെ ശ്രദ്ധ നേടുകയായിരുന്നു. നീണ്ട മൂക്കും നീളൻ മുടിയുമായി മലയാളികളുടെ നെഞ്ചിൽ ഇടം നേടാൻ താരത്തിന്  അധികം  സമയം ഒന്നും വേണ്ടി  വന്നില്ല. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞത്. മലയാളത്തിൽ  മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും താരം തന്റെ കഴിവ് തെളിയിച്ചിരുന്നു. എന്നാൽ അധികനാൾ സിനിമയിൽ തുടരാൻ താരത്തിന് കഴിഞ്ഞില്ല. ശ്രദ്ധേയവും പ്രാധാന്യവുമായ അതികം കഥാപാത്രങ്ങൾ ഒന്നും താരത്തെ തേടി വരാത്തത് കൊണ്ട് തന്നെ ഭാമ സ്വയം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. സിനിമയിൽ നിന്നും ഇടവേള എടുത്ത സമയത്ത് ആയിരുന്നു താരം വിവാഹിത ആയത്. വിവാഹത്തോടെ താരം പൂർണമായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് ഇപ്പോൾ.  എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ താരത്തിനെ കുറിച്ചുള്ള വാർത്തകൾ ആണ് പ്രചരിക്കുന്നത്.

നടൻ ദിലീപുമായി ബന്ധപ്പെട്ട കേസിൽ ഭാമ കൂറ് മാറിയതിനെ തുടർന്ന് താരം ഇപ്പോൾ നിരീക്ഷണത്തിൽ ആണെന്ന് തരത്തിൽ ഉള്ള വാർത്തകൾ ആണ് പ്രചരിക്കുന്നത്. കൂടാതെ കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് താരം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്ന വാർത്തയും പ്രചരിച്ചിരുന്നു. ഈ വാർത്തകൾ വലിയ രീതിയിൽ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ വാർത്തകൾ പ്രചരിക്കുന്ന സമയത്ത് തന്റെ പ്രതികരണം അറിയിക്കുകയാണ് ഭാമ. സോഷ്യൽ മീഡിയയിൽ കൂടിയാണ് ഭാമ തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

ഭാമയുടെ വാക്കുകൾ ഇങ്ങനെ, ‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരിൽ ആരോപണങ്ങളും കെട്ടുകഥകളും സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും പറ്റി അന്വേഷിച്ചവർക്കായി പറയട്ടെ. ഞങ്ങൾ ആരോഗ്യത്തോടെയും സന്തോഷ ത്തോടെയും ഇരിക്കുന്നു. എല്ലാ സ്നേഹത്തിനും നന്ദി’ എന്നുമാണ് ഭാമ കുറിച്ചത്. നിരവധി പേരാണ് താരത്തിന് പിന്തുണ അറിയിച്ച് കൊണ്ട് വന്നിരിക്കുന്നത്. തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളോട് ഇത് ആദ്യമായാണ് ഭാമ പ്രതികരിക്കുന്നത്. ഭാമയുടെ കുറിപ്പ് വളരെ പെട്ടന്നാണ് ശ്രദ്ധ നേടിയത്.