ഇന്നും പല കുടുംബ പ്രേക്ഷകരുടെയും ഇഷ്ട്ട ചിത്രങ്ങളിൽ ഒന്നാണ് ഇത്


സത്യൻ അന്തിക്കാടിന്റെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്തു പുറത്തിറങ്ങിയ ചിത്രം ആണ് ഭാഗ്യ ദേവത. ജയറാം ആണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തിയത്. കനിഹ നായികയായി എത്തിയ ചിത്രത്തിൽ നിരവധി താരങ്ങൾ ആണ് അണിനിരന്നത്. നെടുമുടി വേണു, ഇന്നസെന്റ്, കെ പി എ സി ലളിത, നിഖില വിമൽ, ലക്ഷ്മി പ്രിയ, നരേൻ, സംവൃത സുനിൽ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു.

കുടുംബ പ്രേഷകരുടെ ശ്രദ്ധ നേടിയ ഈ ചിത്രം 2009 ൽ ആണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ഇപ്പുറം ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ കാർത്തിക് ശിവകുമാർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സത്യൻ അന്തിക്കാടിന്റെ ലൈഫ് ലെ അണ്ടർ റേറ്റഡ് കിടു പടം ആണ് ഭാഗ്യദേവത. രസതന്ത്രത്തിന് ശേഷം സത്യൻ അന്തിക്കാട് ചെയ്തതിൽ ഏറ്റവും ഇഷ്ടപ്പെട്ട പടവും ഇത് തന്നെ എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു പ്രേക്ഷകരിൽ നിന്ന് വരുന്നത്. അല്ല, അത് പിൻഗാമി എന്ന ഫിലിം ആണ്. സത്യൻ അന്തിക്കാട് ന്റെ വ്യത്യസ്തമായ മേക്കിങ് ആയിരുന്നു ഇത്..സിബി മലയിൽ ആണ് സംവിധായകൻ എന്നാണ് ഞാൻ ഇത്രയും നാൾ കരുതിയിരുന്നത്, സ്ത്രീധനത്തിനെതിരെയെന്തോ പറയാനുദ്ദേശിച്ച്, അവസാനം നാത്തൂന്റെ കല്യാണം സ്ത്രീധനം കൊടുത്തു നടത്തിയ ഒരു പാവം പെൺകുട്ടിയുടെ കഥ.

സ്ത്രീധനം കൊടുക്കുന്ന പരിപാടി ഇപ്പോളും നാട്ടിൽ നടക്കുന്ന കാര്യം തന്നല്ലേ.. പൊളിറ്റിക്കൽ കറക്റ്റ്നെസ്സിന് വേണ്ടി ഉള്ള കാര്യം ഇല്ലാതാക്കാൻ പറ്റുമോ. ഇവിടെ ആണെങ്കിൽ ഒരിടത്തും അതിനെ ഗ്ലോറിഫൈ ചെയ്തിട്ടുമില്ല. സ്ത്രീധനം കൊടുക്കാൻ വേണ്ടി 2 കുടുംബം കഷ്ട്ടപ്പെടുന്നത് ആണ് കാണിച്ചിരിക്കുന്നത്. പിന്നെ റിയൽ ലൈഫിൽ കാര്യങ്ങൾ എടുത്താലും ഏതാണ്ട് ഇത് പോലെ തന്നെ ആവും. സ്ത്രീധന മോഹിയായ ബെന്നി എന്ന ചെറുപ്പക്കാരനു ഉണ്ടാവുന്ന തിരിച്ചറിവിന്റെ കഥ അങ്ങനെ കണ്ടാ പോരെ.

ഇനിപ്പോ പൊക ടീമ്സിന് സന്ദേശത്തിന് വേണ്ടി ലാസ്റ്റ് ജയറാം വന്നു സ്ത്രീധനം ചോദിക്കുന്ന നിങ്ങടെ വീട്ടിലേക്ക് എന്റെ പെങ്ങളേ തരുന്നില്ലെന്ന് പറയുമ്പോ ചെറുക്കൻ വന്നു ഒരു പൊന്നും പണവും ഇല്ലാതെ ഇവളെ ഞാൻ പോറ്റും എന്ന് പറയുന്നിടത് സിനിമ തീർത്താൽ പോലും നന്മയുള്ള ലോകമാണെ, ഇതൊക്ക സിനിമയിലെ നടക്കൂ എന്ന തരത്തിലും നെഗറ്റീവ് വരും എന്നുമാണ് പോസ്റ്റിൽ പറയുന്നത്.