അഭിനയിച്ച പടങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിക്കൊണ്ടിരിക്കുകയാണ്


ബേസിൽ ജോസഫ് നായനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ജയ ജയ ജയ ജയ ഹേയ്. അടുത്തിടെ ആണ് ചിത്രം തിയേറ്ററിൽ പ്രദർശനത്തിന് എത്തിയത്. ഇന്നും നിറഞ്ഞ സദസിന് മുന്നിൽ ചിത്രം പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. മികച്ച പ്രതികരണവും ചിത്രത്തിൽ ലഭിക്കുന്നുണ്ട്. ദർശന രാജേന്ദ്രൻ ആയിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ചിത്രത്തിൽ നായകനായി എത്തിയ ബേസിലിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ലിയോൺ യാലിവ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാള സിനിമയുടെ നായക സങ്കൽപ്പങ്ങൾ മാറുന്നുവോ? ബേസിൽ ജോസഫ് ( ഡയറക്ടർ ,ആക്ടർ ) അഭിനയിച്ച പടങ്ങളെല്ലാം ഹിറ്റ്. മെയിൻ നടൻമാരുടെ പടങ്ങളെല്ലാം എട്ടു നിലയിൽ തിയറ്ററിൽ പൊട്ടുമ്പോഴാണെന്ന് ഓർക്കണം.

ബേസിലിൻ്റെ വഴിയെ സക്കറിയ മുഹമ്മദും അഭിനയത്തിലേക്ക് ( സുഡാനി ഫ്രം നൈജീരിയയുടെ ഡയറക്ടർ ) ഇങ്ങനെ പോയാൽ മെയിൻ നടൻമാരൊക്കെ ഫീൽഡ് ഔട്ട് ആകേ എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി പ്രേക്ഷക പ്രതികരണങ്ങളും ഈ പോസ്റ്റിന് ആരാധകരിൽ നിന്ന് ലഭിക്കുന്നുണ്ട്. ശ്രീനിവാസൻ , ജഗദീേഷ് ഒക്കെ നായകനായി വന്ന് എന്തോരം പടം വിജയിച്ചിട്ടുണ്ട് . ഇവരൊന്നും അന്നത്തെ നായക സങ്കല്പത്തിൽ ഇല്ലാത്ത ആളായിരുന്നു. എന്നിട്ട് മമ്മൂട്ടിയും , മോഹൻലാലും ഫീൽഡ് ഔട്ട്‌ ആയോ എന്നാണ് ഒരാൾ നൽകിയിരിക്കുന്ന കമെന്റ്.

എന്ത ആണ് നായക സങ്കല്പം? അങ്ങനെ ഒന്നു ഉണ്ടോ? വടക്കുനോക്കിയന്ത്രം ഒക്കെ ഇവിടെ നേരത്തെ വന്ന് പോയതല്ലേ, ഈ മെയിൻ നടൻമാർ എന്ന് ഉദ്ദേശിച്ചത് ഇക്കയെ അന്നെങ്കിൽ അങ്ങേര് ഇപ്പോഴും നല്ല ഹൈ വോൾട്ടജിലാണ്, തഴമ്പിന്റെ ബലത്തിൽ വന്നതല്ലല്ലോ, അപ്പൊ കൊറച്ചു വെളിവും കഴിവും ഉണ്ടാവും, നായകസങ്കൽപം എല്ലാകാലത്തും ഉണ്ട്.. ആ സങ്കല്പത്തിന് പുറത്തുള്ളവർ ഹിറ്റ്‌ ഉണ്ടാക്കിയിട്ടുള്ള ചരിത്രം മുൻപും ഉണ്ടായിട്ടുണ്ട്, സത്യൻമാഷ്, ശ്രീനിവാസൻ,ജഗദീഷ്, കലാഭവൻ മണി ഒക്കെ ഉദാഹരണങ്ങളാണ്.

ഒന്ന് വിമർശകർ ഇല്ലാത്ത ഗുണം ആണ്. ഒരു കാലത്ത് ദിലീപും ഇങ്ങനെ ഒക്കെ തന്നെയായിരുന്നു .. മറ്റൊന്ന് കുടുംബ പ്രേക്ഷകരാണ് പ്രധാന പ്രേക്ഷകർ. പഴയ ജയസൂര്യയും ദിലീപും ഫഹദും ഒഴിഞ്ഞു വെച്ച കുടുംബ പ്രേക്ഷകരുടെ സീറ്റ് അതിപ്പോ ബേസിൽ ഭംഗിയായി ഉപയോഗിക്കുന്നുണ്ട് . ഇവരൊക്കെ സീരിയസ് കഥാപാത്രങ്ങളിലേക്ക് ചുവട് മാറിയപ്പോ കുടുംബ പ്രേക്ഷകരെ ഭംഗിയായി തൃപ്തിപെടുത്താൻ വേറെ ആരും ഇല്ലാതെ പോയി അത്രേയുള്ളൂ ഇതും തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്. .