വീട്ടിലെ എല്ലാ ബാധ്യതകളും അയാൾ ഏറ്റെടുത്ത് പരിഹരിക്കാം എന്നാണ് പറഞ്ഞത്

ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയായ താരമാണ് ബീന ആന്റണി. ബാലതാരമായി സിനിമയിൽ എത്തിയതിനു ശേഷം കുറെ വർഷങ്ങൾ സിനിമയിൽ നിന്ന് വിട്ട് നിന്നെകിലും പിന്നീട് മമ്മൂട്ടി ചിത്രത്തിൽ കൂടിയാണ് ബീന തന്റെ തിരിച്ച് വരവ് നടത്തിയത്. എന്നാൽ സിനിമയിൽ അത്ര പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ഒന്നും തനിക്ക് ലഭിക്കാതിരുന്നതിനാൽ താരം പിന്നീട് സീരിയലുകളിലേക് ചുവട് വെയ്ക്കുകയായിരുന്നു. ഇന്ന് വർഷങ്ങൾ കൊണ്ട് അഭിനയ മേഖലയിൽ പരിചയ സമ്പത്തുള്ള താരം മിനിസ്ക്രീൻ പ്രേഷകരുടെ മുഴുവൻ ഇഷ്ടവും സ്വന്തമാക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പലരും അഭിനേതാക്കളെ ആരാധിക്കുമ്പോഴും അഭിനയിക്കാൻ പോകുന്ന സ്ത്രീകൾ അത്ര നല്ലതല്ല എന്ന് അടക്കം പറഞ്ഞിരുന്ന കാലത്ത് ആയിരുന്നു ബീന ആന്റണി ഉൾപ്പെടെ ഉള്ള നടികൾ അഭിനയത്തിലേക്ക് വരുന്നത്. തന്നെ സംബന്ധിച്ചിടത്തോളം അഭിനയിക്കുന്നത് അത്ര എളുപ്പമുള്ള കാര്യം ആല്ല എന്നായിരുന്നു ബീന ആന്റണി ഒരു അഭിമുഖത്തിൽ പറയുന്നത്.

അഭിനയിക്കാൻ ഇറങ്ങുന്ന പല നടികൾക്കും പല തരത്തിൽ ഉള്ള സമ്മർദ്ദം സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ  എന്റെ കുടുംബം എനിക്കൊപ്പം തന്നെയാണ് നിന്നിരുന്നത്. അത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു ആശ്വാസം ആയിരുന്നു. എന്നാൽ അച്ഛൻ മാത്രമേ ഉള്ളായിരുന്നു കുറച്ച് കർക്കശക്കാരൻ ആയിട്ടുള്ളത്.  എങ്കിൽ പോലും അച്ഛൻ തനിക് സ്വാതന്ത്രം  തന്നിരുന്നു എന്നും ബീന പറയുന്നു. വർഷങ്ങൾക്ക് മുൻപ് തന്റെ ജീവിതത്തിൽ ഉണ്ടായ രസകരമായ ഒരു സംഭവത്തെ കുറിച്ചാണ് ഇപ്പോൾ ബീന ആന്റണി തുറന്ന് പറയുന്നത്.  ബീനയുടെ  വാക്കുകൾ ഇങ്ങനെ, വർഷങ്ങൾക്ക് മുൻപ് ഞാൻ ഒരു പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയം ആയിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന എന്റെ കഥാപാത്രം ഒരു പണക്കാരനെ വിവാഹം കഴിക്കുന്നതാണ് അതിന്റെ കഥ.

ഒരു ദിവസം ഒരു തിളങ്ങുന്ന ജുബ്ബ ഒക്കെ ഇട്ടു ഒരാൾ കാറിൽ എന്റെ വീട്ടിൽ വന്നിറങ്ങി. എന്റെ കുടുംബത്തിന്റെ മുഴുവൻ ബാധ്യതകളും അദ്ദേഹം തീർക്കാം എന്നും അയാളെ ഞാൻ വിവാഹം കഴിക്കണം എന്നുമാണ് അയാൾ പറഞ്ഞത്. അത് കേട്ട് അച്ഛൻ അയാളെ അടിക്കാൻ ഒക്കെ ചെന്ന്. പിന്നെ അത് സീരിയലിന്റെ കഥ ആണന്നൊക്കെ പറഞ്ഞു ഒരു വിധത്തിൽ അദ്ദേഹത്തെ പറഞ്ഞു അയക്കുകയായിരുന്നു എന്നും ബീന ആന്റണി പറഞ്ഞു.