മനോജ് എന്നോട് പിണങ്ങി വീട് വിട്ട് ഇറങ്ങി പോയിട്ട് വരെ ഉണ്ട്

ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയായ താരമാണ് ബീന ആന്റണി. ബാലതാരമായി സിനിമയിൽ എത്തിയതിനു ശേഷം കുറെ വർഷങ്ങൾ സിനിമയിൽ നിന്ന് വിട്ട് നിന്നെകിലും പിന്നീട് മമ്മൂട്ടി ചിത്രത്തിൽ കൂടിയാണ് ബീന തന്റെ തിരിച്ച് വരവ് നടത്തിയത്. എന്നാൽ സിനിമയിൽ അത്ര പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ഒന്നും തനിക്ക് ലഭിക്കാതിരുന്നതിനാൽ താരം പിന്നീട് സീരിയലുകളിലേക് ചുവട് വെയ്ക്കുകയായിരുന്നു. ഇന്ന് വർഷങ്ങൾ കൊണ്ട് അഭിനയ മേഖലയിൽ പരിചയ സമ്പത്തുള്ള താരം മിനിസ്ക്രീൻ പ്രേഷകരുടെ മുഴുവൻ ഇഷ്ടവും സ്വന്തമാക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരർ ആയിട്ടുള്ള താര ദമ്പതികൾ ആണ് മനോജ് കുമാറും ഭാര്യ ബീന ആന്റണിയും. ഇരുവരും മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം ഇരുവരും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇരുവർക്കും ഒരു മകൻ കൂടി ഉണ്ട്. തങ്ങളുടെ യൂട്യൂബ് ചാനലിൽ കൂടിയാണ് ഇരുവരും തങ്ങളുടെ സന്തോഷങ്ങളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെച്ച് കൊണ്ടിരിക്കുന്നത്. ഇവയ്‌ക്കെല്ലാം വലിയ രീതിയിൽ ഉള്ള സ്വീകാര്യതയും പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുണ്ട്.

സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും. ഇപ്പോഴിതാ മനോജിനെ കുറിച്ച് ബീന ആന്റണി പറഞ്ഞ വാക്കുകൾ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മനോജ് വലിയ ദേക്ഷ്യക്കാരൻ ആണെന്നും എന്ത് കാര്യത്തിന് പെട്ടന്ന് ദേക്ഷ്യപ്പെടുന്നത് പതിവാണ് എന്നുമാണ് ബീന ആന്റണി പറയുന്നത്. ബീന ആന്റണിയുടെ വാക്കുകൾ, മനോജ് ഭയങ്കര ദേക്ഷ്യക്കാരൻ ആണെന്നും പെട്ടന്ന് ദേക്ഷ്യം വരുന്ന സ്വഭാവം ആണ് മനോജിന്റേത് എന്നും എനിക്ക് പ്രണയിക്കുന്ന സമയത്ത് തന്നെ മനസ്സിലായിരുന്നു. വിവാഹ ശേഷവും ഞാനുമായി മനോജ് വഴക്കിടുമ്പോൾ പെട്ടന്ന് ദേക്ഷ്യപ്പെടാറുണ്ട് മനോജ്. എന്നാൽ ആ ദേക്ഷ്യം അങ്ങനെ തന്നെ പോകുകയും ചെയ്യും. വഴക്കിടുന്ന സമയത്ത് നമ്മൾ കരുതും ഇനി ഒരിക്കലും മനോജ് തന്നോട് മിണ്ടില്ല എന്ന്.

അത് പോലെ ആകും ദേക്ഷ്യപ്പെടുന്നത്. എന്നാൽ ദേക്ഷ്യപ്പെട്ടു മനോജ് മാറി ഇരിക്കുമ്പോൾ നമ്മൾ ചെന്ന് മനു എന്ന് വിളിച്ചാൽ തീരാവുന്ന ദേക്ഷ്യമേ ആ വഴക്കിനുള്ളു. എന്നാൽ വഴക്കിടുന്ന സമയത്തെ ഭാവം കാണുമ്പോൾ അങ്ങനെ ചെന്ന് മിണ്ടാൻ നമുക്കും തോന്നില്ല. പലപ്പോഴും  എന്നോട് പിണങ്ങി മനോജ് വീട് വിട്ട് ഇറങ്ങി പോയിട്ടുണ്ട്. ആദ്യം മനോജ് ഇങ്ങനെ പോയപ്പോൾ ഞാൻ ഹൃദയം തകർന്ന് വീട്ടിൽ ഇരുന്നിട്ടുണ്ട്. എന്നാൽ മനോജ് ബൈക്കിൽ ടൗണിൽ ഒക്കെ ഒന്ന് കറങ്ങിയിട്ട് തിരിച്ച് വരും. ഇത് വരെ ഒരു അഞ്ഞൂറ് തവണ എങ്കിലും മനോജ് വീട് വിട്ട് ഇറങ്ങി പോയിട്ടുണ്ടാകും എന്നും ബീന ആന്റണി പറഞ്ഞു.