രണ്ടു പേരില്ലേ, അതിൽ ആരെങ്കിലും ഒരാൾ വളയും എന്ന് കരുതി ഞങ്ങളെ ശല്യപ്പെടുത്തുന്നവർ ഉണ്ട്

ഏറെ ആരാധകർ ഉള്ള താര കുടുംബം ആണ് ബഷീർ ബാഷിയുടേത്. മോഡൽ ആയ ബഷീർ ബിഗ് ബോസ്സിൽ പങ്കെടുക്കാൻ എത്തിയതോടെയാണ് താരത്തിന് കൂടുതൽ ശ്രദ്ധ ലഭിക്കുന്നത്. തനിക്ക് രണ്ടു ഭാര്യമാർ ഉണ്ടെന്നു ബഷീർ ബാഷി ബിഗ് ബോസ്സിൽ വെച്ചാണ് വെളിപ്പെടുത്തിയത്. ബഷീറിന്റെ തുറന്ന് പറച്ചിലിന് ശേഷം നിരവധി പേരാണ് താരത്തിന് എതിരെ വിമർശനവുമായി എത്തിയത്. ആദ്യ ഭാര്യ സുഹാനയുടെ പൂർണ്ണ സമ്മതം വാങ്ങിച്ചതു ശേഷമാണു താൻ രണ്ടാം ഭാര്യ മഷൂറായെ വിവാഹം കഴിക്കുന്നത് എന്നും രണ്ടു പേരും ഹാപ്പി ആയി തന്നെയാണ് തനിക്കൊപ്പം ജീവിക്കുന്നത് എന്നും ബഷീർ പരുപാടിയിൽ പറഞ്ഞിരുന്നു. പരുപാടിയിൽ നിന്ന് പുറത്ത് വന്നതോടെ ബഷീറിന് സോഷ്യൽ മീഡിയയിൽ ആരാധകർ ഇരട്ടിയായി എന്ന് തന്നെ പറയാം. എല്ലാവര്ക്കും അറിയേണ്ടത് ബഷീറിന്റെ രണ്ടു ഭാര്യ മാരുടെയും വിശേഷങ്ങൾ ആണ്. അതോടെ ബഷീറിന്റെ ഭാര്യമാരും സോഷ്യൽ മീഡിയയിൽ സജീവമാകാൻ തുടങ്ങി. ഇവരുടെ യൂട്യൂബ് ചാനലിൽ കൂടി കുടുംബത്തിലെ വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെക്കാൻ തുടങ്ങി.

അതോടെ ബഷീറിന്റെ രണ്ടു ഭാര്യമാരും നല്ല സുഹൃത്തുക്കൾ ആണെന്നും പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ സന്തോഷത്തോടെയാണ് ഇരുവരും ജീവിക്കുന്നത് എന്നും ആരാധകർക്കും മനസ്സിലായി. രണ്ടാം ഭാര്യ മഷൂറാ ആണ് സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവം. മഷൂറാ ആണ് കൂടുതൽ കാര്യങ്ങളൂം തന്റെ യൂട്യൂബ് ചാനലിൽ കൂടി പുറത്ത് വിടുന്നത്. കഴിഞ്ഞ ദിവസം ആണ് മശൂറയുടെ പിറന്നാൾ ബഷീറും കുടുംബവും ആർഭാടമായി തന്നെ ആഘോഷിച്ചത്. ഇതിന്റെ വിഡിയോയും മഷൂറാ പങ്കുവെച്ചിരുന്നു.  എന്നാൽ ഇതിനു പിന്നാലെ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് ഇവരുടെ കുടുംബത്തിനെതിരെ വന്നത്. മഷൂറയ്ക്ക് പിറന്നാൾ സമ്മാനമായി ലക്ഷങ്ങൾ വില വരുന്ന ഐ ഫോൺ ആണ് ബഷീർ നല്കിയത് എന്നും എന്നാൽ ആദ്യ ഭാര്യ സുഹാനയുടെ പിറന്നാൾ ഇത് വരെ ബഷീർ ആഘോഷിച്ചിട്ടില്ല  എന്നുമൊക്കെയാണ് കമെന്റുകൾ വന്നത്. ഇപ്പോൾ ഇത്തരം കമെന്റുകളോട് പ്രതികരിക്കുകയാണ് ബഷീറും കുടുംബവും. ബഷീറിന്റെ വാക്കുകൾ ഇങ്ങനെ, എനിക്ക് മഷൂറയോട് ആണ് സ്നേഹക്കൂടുതൽ എന്നും സുഹാനയുടെ പിറന്നാൾ ഞാൻ ആഘോഷിക്കില്ല എന്ന് പറയുന്നവർ ഞങ്ങളെ ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയവർ ആണ്. അത്തരത്തിൽ ഉള്ളവർ  പറയുന്നത് കേൾക്കേണ്ട കാര്യം ഞങ്ങൾക്ക് ഇല്ല.

ഞങ്ങളുടെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ വേണ്ടി മനഃപൂർവം താരതമ്യപ്പെടുത്തിയും കുറ്റപ്പെടുത്തിയും നിരവധി മെസ്സേജുകൾ അയക്കുന്നവർ ഉണ്ട്. എന്നാൽ ഇവർ അറിയുന്നില്ല അത്തരത്തിൽ ഒരു പ്രശ്നവും ഉണ്ടാകാത്തത് കൊണ്ടാണ് ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നത് എന്ന്. മഷൂറയ്ക്ക് ഫോൺ വാങ്ങിക്കാം എന്ന് ഞാനും സുഹാനയും കൂടി എടുത്ത തീരുമാനം ആണ്. കാരണം അത്യാവിശം വ്ലോഗ് ചെയ്യുന്ന ഒരാൾ ആണ് മഷൂറാ. അപ്പോൾ ഈ ഫോൺ അവൾക്ക് ഉപകാരപ്പെടും എന്നും ഞങ്ങൾക്ക് തോന്നി. പിന്നെ താൻ അത്ര മണ്ടിയായ പെണ്ണല്ല എന്ന് പറഞ്ഞു ആയിരുന്നു സുഹാന പ്രതികരിച്ചത്. ബഷീറിന്റെ രണ്ടു ഭാര്യമാരിൽ ആരെങ്കിലും ഒരാൾ വളയും എന്ന് കരുതി ഞങ്ങൾക്ക് മെസ്സേജ് അയക്കുന്നവർ ഉണ്ടെന്നും അതിനേക്കാൾ മോശമായ കാര്യമല്ല രണ്ടുപേരെ വിവാഹം കഴിച്ചതിൽ കൂടി ബഷീർ ചെയ്തത് എന്നും സുഹാന പറയുന്നു.

Leave a Comment