അഞ്ജലി മേനോന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ആണ് ബാംഗ്ലൂർ ഡേയ്സ്. ദുൽഖർ സൽമാൻ, നിവിൻ പോളി, നസ്രിയ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി ഒരുക്കിയ ചിത്രത്തിൽ ഫഹദ് ഫാസിൽ, പാർവതി തിരുവോത്ത്, ഇഷ തൽവാർ, പാരിസ് ലക്ഷ്മി, നിത്യ മേനോൻ, പ്രവീണ മണിയൻ പിള്ള രാജു, കൽപ്പന, വിജയ രാഘവൻ, തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രം വലിയ രീതിയിൽ ഉള്ള വിജയം ആണ് നേടിയത്.
ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ മുഹമ്മദ് ബിലാൽ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ബാംഗ്ലൂർ ഡേയ്‌സിൽ അർജുൻ കാരണം കുട്ടന് ഒരു വഴിപോക്ക്കാരിയിൽ നിന്നും തെറി കേൾക്കുന്നു.
അതേ സ്ത്രീ കുട്ടൻ പോകുന്ന അതേ ഫ്ലൈറ്റിൽ. ഇത് സംവിധായകന്റെ പിഴവോ അതോ ബ്രില്ല്യൻസോ എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. റോഡിൽ കൂടെ പോയ കുട്ടന് ഫ്ലൈറ്റിൽ പോകാമെങ്കിൽ ആ ചേച്ചിക്കും പോയികൂടെ, ഇത് ശബരീഷ് വർമ്മയുടെ വൈഫ് ആ, ആ വഴിയിൽ കൂടി പോയ സ്ത്രീ “സീത ” യുടെ ഇരട്ട സഹോദരി ” സീമ ” ആണ് ഫ്‌ളൈറ്റിൽ ഉള്ളത്.
സീതക്കു ഇതുവരെ ജോലി ഒന്നും ശരി ആയില്ല, ലോട്ട്സ് ഓഫ് ഇന്റർവ്യൂനു പോയി സെലക്ട് ആവാതെ ഇരുന്ന സങ്കടത്തിൽ ഇരിക്കുമ്പോൾ ആണ് കുട്ടനെ തെറി വിളിച്ചത്. സീമയുടെ ചിലവിൽ ആണ് ആ കുടുംബം കഴിയുന്നത്. ഇവരുടെ അച്ഛൻ വേണു 2 വർഷം മുൻപ് തെങ്ങിൽ നിന്നും വീണു കിടപ്പിൽ ആണ്. അമ്മ ഗ്യാസ് പൊ ട്ടി ത്തെറിച്ചു ആദ്യ മേ മ രി ച്ചു. അച്ഛനെ നോക്കാൻ ഹോം നേഴ്‌സുണ്ട്.
നാട്ടിൽ സീമയെ പിക്ക് ചെയ്യാൻ വന്ന സീത കുട്ടനെ കാണുന്നതും അന്ന് നടന്ന സംഭവത്തിൽ മാപ്പു പറയുന്ന സീനും ഷൂട്ട് ചെയ്തിരുന്നു പിന്നീട് സിനിമയുടെ നീളക്കൂടുതൽ കാരണം അഞ്ജലി മേനോൻ സീൻ കട്ടു ചെയ്യുക ആയിരുന്നു എന്നാണ് ഒരു ആരാധകൻ ഈ പോസ്റ്റിനു നൽകിയ ഒരു രസകരമായ കമെന്റ്. എന്തായാലും ഈ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.