ആ സമയത്ത് ഉള്ള കലാഭവൻ മണിയുടെ എൻട്രി തരുന്ന ഫീൽ ഒന്നു വേറെ തന്നെ ആണ്


വി എം വിനുവിന്റെ സംവിധാനത്തിൽ മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് പുറത്തിറങ്ങിയ ചിത്രം ആണ് ബാലേട്ടൻ. നാട്ടിലെ പ്രശ്നങ്ങൾ എല്ലാം സ്വന്തം പ്രശ്നങ്ങൾ ആയി എടുത്ത് ഓടി നടക്കുന്ന ബാലൻ എന്ന ചെറുപ്പക്കാരന്റെ കഥ ആണ് ചിത്രം പറയുന്നത്. ചിത്രത്തിൽ ദേവയാനി ആണ് നായികയായി എത്തുന്നത്. ഇവരെ കൂടാതെ നെടുമുടി വേണു, സുധ, സുധീഷ്, റിയാസ് ഖാൻ, ജഗതി ശ്രീകുമാർ ഹരിശ്രീ അശോകൻ തുടങ്ങിയ താരങ്ങളും പ്രധാന ആവേശത്തിൽ എത്തുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വിമൽ ബേബി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാള സിനിമയിൽ ഒരുപാട് അതിഥി വേഷങ്ങൾ കണ്ടിട്ടുണ്ട്, നരസിംഹത്തിൽ മമ്മൂട്ടി, സമ്മർ ഇൻ ബെത്‌ലഹേമിൽ മോഹൻലാൽ, ദി കിംഗിൽ സുരേഷ് ഗോപി അങ്ങനെ കഥയിൽ അല്ലെങ്കിൽ കഥാഗതിയിൽ സ്വാധീനം ചെലുത്തിയ അതിഥി വേഷങ്ങൾ പലതും നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ മറ്റൊരു അതിഥി വേഷത്തെ പറ്റിയാണ് ഇവിടെ പറയുന്നത്.

2003 ൽ പുറത്തിറങ്ങിയ വി എം വിനു മോഹൻലാൽ ചിത്രം ബാലേട്ടൻ സിനിമയുടെ ക്ലൈമാക്സിൽ കലാഭവൻ മണിയുടെ കിടിലൻ വേഷം ഉണ്ട്. തകർന്ന് നിൽക്കുന്ന ബാലേട്ടൻ്റെ മുന്നിലേക്ക് വന്നിറങ്ങുന്ന മുസ്തഫ എന്ന കലാഭവൻ മണിയുടെ കഥാപാത്രം ആ സിനിമയിൽ വഹിക്കുന്ന പ്രാധാന്യം ചെറുതൊന്നുമല്ല. അവസാനം മോഹൻലാലിനെ കെട്ടിപ്പിടിച്ചു കൊണ്ട് കലാഭവൻ മണിയുടെ സ്വതസിദ്ധമായ ആ ചിരിയിൽ ആ സീൻ മനോഹരമായി വി എം വിനു അവസാനിപ്പിക്കുന്നു എന്നുമാണ് പോസ്റ്റ്.

പിന്നെന്തിനാ ബാലേട്ടാ ഈ മുസ്‌തു ഒക്കെ ഇവിടെ ജീവിച്ചിരിക്കണെ. എടുത്തോ എന്റെ സമ്പാദ്യം മുഴുവനും. പോരാണ്ട് വന്നാ ബാലേട്ടന്റെ കടം തീർക്കാൻ പഴയ കൂലിത്തല്ലിന് പോവാനും ഈ മുസ്‌തു റെഡ്യാ, 2000 ത്തിലെ ഭരതനിൽ (നരസിംഹം) നിന്നും 2003 ലെ മുസ്തഫയലക്കുള്ള വളർച്ച എടുത്ത് പറയേണ്ടതാണ്, ശിങ്കിടി വേഷങ്ങളിൽ നിന്നും നായകൻ പോലും ഭയക്കുന്ന വില്ലൻ എന്ന രീതിയിലേക്ക് വളർന്ന മണിച്ചെട്ടൻ നമുക്ക് വരുത്തി വച്ചത് തീരാ നഷ്ടം തന്നെയാണ്. ഡ്യുപ്പ് നേ വച്ചിട്ടെങ്കിലും അദ്ദേഹത്തിൻ്റെ സ്മരണ നിലനിർത്താൻ കഴിയില്ലേ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.