ബാലേട്ടനിൽ ടി ഏ ഷാഹിദ് എഴുതിയ ഈ ഡയലോഗ് വളരെ സത്യമാണെന്ന് തോന്നിയിട്ടുണ്ട്


വി എം വിനുവിന്റെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ ചിത്രമാണ് ബാലേട്ടൻ. തുടർ പരാചയങ്ങളിൽ പകച്ച് നിന്ന് മോഹൻലാലിനു ഒരു ആശ്വാസം ആയും മോഹൻ ലാലിന്റെ കാലം കഴിഞ്ഞു എന്ന് പറഞ്ഞവർക്കും ഉള്ള മറുപടിയുമായിരുന്നു ചിത്രം. ഫാമിലി മൂവി ചെയ്യാൻ മോഹൻലാലിൻറെ കൊണ്ട് കഴിയില്ല എന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് ഈ ചിത്രം നൽകിയത്. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ബാലേട്ടൻ എന്ന കഥാപാത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടി.

സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, “കുടുംബം എന്ന് പറഞ്ഞാൽ ഇങ്ങനെയാ.. കൊടുക്കുന്നവൻ എന്നും കൊടുത്തോണ്ടേയിരിക്കും. വാങ്ങിക്കുന്നവൻ എന്നും വാങ്ങിച്ചോണ്ടേയിരിക്കും. അതാ അതിന്റെ രീതി ” ബാലേട്ടനിൽ ടി ഏ ഷാഹിദ് എഴുതിയ ഈ ഡയലോഗ് വളരെ സത്യമാണെന്ന് തോന്നിയിട്ടുണ്ട്.

മോഹൻലാലിന്റെ കരിയറിൽ ലൂസിഫറിനേക്കാൾ സ്ഥാനം ഈ ചിത്രത്തിന് ഉണ്ട്. തുടർ പരാജയങ്ങളിൽ എന്ത് ചെയ്യും എന്ന് അറിയാതെ നിന്ന ലാലേട്ടനും, കടങ്ങളുടെ മേലെ കടങ്ങൾ കേറി എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന ബാലേട്ടനും ഒരുപോലെയായിരുന്നു എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. ഈ ഡയലോഗ് പറഞ്ഞപ്പോൾ തീയേറ്ററിൽ ഒടുക്കത്തെ കയ്യടി ആയിരുന്നു ഇപ്പോളും നല്ല ഓർമ ഉണ്ട്.

അല്ല. ലൂസിഫർ ന് ലാലേട്ടന്റെ കരിയറിൽ എന്ത് പ്രാധാന്യം ആണ് ഉള്ളത്, ഒടിയന്റെ ക്ഷീണം നല്ല വണ്ണം തീർത്തു. ടിക്കറ്റ് കിട്ടാനില്ലായിരുന്നു, സ്ഥിരം പരാജയങ്ങൾ കാരണം വലിയ തിരക്ക് ഇല്ലായിരിന്നു ആദ്യം ദിവസം. 4 മണിക്ക് ക്‌ളാസ് കഴിഞ്ഞു വരുമ്പോൾ തിരക്കും പോലീസും ഇല്ലാതെ ചെറിയ ഒരു വരി. ഞാൻ കരുതി 7 മണിയുടെ ഷോ ക്ക് ഉള്ള വരി ആണെന്ന്. അല്ല 4.30 ന്റെ ആണ്. കയറി കണ്ടു. നാട്ടിൽ പോയി നല്ല പടം ആണെന്ന് പറഞ്ഞിട്ട് ആരും പെട്ടെന്ന് വിശ്വസിച്ചില്ല എന്നുമാണ് പോസ്റ്റ്.