മോഹൻലാലിന്റെ കാലം കഴിഞ്ഞു എന്ന് പറഞ്ഞവർക്കുള്ള മറുപടിയായിരുന്നു ബാലേട്ടൻ


മോഹൻലാൽ ചിത്രമായ ബാലേട്ടനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പായ സിനി ഫൈലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. നിതിൻ റാം എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മോഹൻലാലിനെ നായകനാക്കി ടി എ ഷാഹിദിന്റെ രചനയിൽ വി എം വിനു സംവിധാനം ചെയ്ത ചിത്രമാണ് ബാലേട്ടൻ. കുടുംബപശ്ചാത്തലത്തിൽ കഥ പറഞ്ഞ ഈ സിനിമയിലൂടെ ചെറിയ ഇടവേളക്ക് ശേഷം മോഹൻലാൽ സാധാരണക്കാരന്റെ വേഷത്തിൽ അഭിനയിച്ചു.

മോഹൻലാലിനെ സംബന്ധിച്ചു ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിൽ നിർണായകമായിരുന്നു. പ്രജ, താണ്ടവം, ഒന്നാമൻ, കിളിച്ചുണ്ടൻ മാമ്പഴം, ചതുരംഗം തുടങ്ങിയ തുടർ പരാജയങ്ങളും നരസിംഹം മോഡൽ ടൈപ് സിനിമകളിലും പെട്ട അദ്ദേഹത്തിന് ഈ സിനിമയുടെ മഹാ വിജയം മോഹൻലാലിൻറെ കാലം കഴിഞ്ഞു എന്ന് എഴുതിയവർക്ക് ഉള്ള മറുപടി കൂടിയായിരുന്നു.

വലിയ പുതുമയൊന്നും ഇല്ലാത്ത ഈ സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് മോഹൻലാലിൻറെ സ്ക്രീൻ പ്രെസെൻസും അദ്ദേഹത്തിന്റെ അഭിനയവുമാണ് ബാലേട്ടൻ എന്നാ കഥാപാത്രം ചെയ്യാൻ മോഹൻലാൽ അല്ലാതെ മറ്റൊരു നടനും സാധിക്കില്ല ഒപ്പം ജഗതി ശ്രീകുമാർ, നെടുമൂടി വേണു, റിയാസ് ഖാൻ എന്നിവരും ഗംഭീരമായിരുന്നു. പിന്നെ ഈ സിനിമയുടെ മറ്റൊരു ഹൈ ലൈറ്റ് എം ജയചന്ദ്രൻ ഗിരീഷ് പുത്തഞ്ചേരി ടീമിന്റെ ഇന്നലെ എന്റെ നഞ്ചിലെ എന്നാ സൂപ്പർ ഹിറ്റ്‌ ഗാനവും.

2003 ലെ ഏറ്റവും വലിയ പണം വാരി പടങ്ങളിൽ ഒന്നായി മാറി ബാലേട്ടൻ. വി എം വിനു എന്നാ സംവിധായകന്റെ കരിയറിലെ ഏറ്റവും വലിയ വിജയവും ബാലേട്ടാണ് എന്നുമാണ് പോസ്റ്റ്. കൊല്ലം ആരാധനയിൽ ആദ്യ ഷോയ്ക്ക് പോയപ്പോൾ തിരക്ക് കുറവ് ആയിരുന്നു.രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഭയങ്കര തിരക്ക് ആയി. ബി, സി ക്ലാസ്സ്‌ തീയേറ്ററുകളിൽ ഏറ്റവും കൂടുതൽ ഓടിയ പടം ആണ് ബാലേട്ടൻ(2003). കൂടെ റിലീസ് ചെയ്ത എല്ലാ പടങ്ങളെയും ബാലേട്ടൻ തകർത്തു.

ഫാമിലി ഓഡിയൻസിന്റെ കുത്ത് ഒഴുക്ക് ആയിരുന്നു. ദാസേട്ടൻ പാടിയ ഇന്നലെ എന്റെ നെഞ്ചിലെ പാട്ട് വളരെ അധികം ശ്രദ്ദിക്കപ്പെട്ടു, സുനിതയുടെ 50ആമത്തെ പടം. 2003 ഓണച്ചിത്രങ്ങളിൽ ആദ്യം റിലീസിനെത്തിയത് ബാലേട്ടൻ ആയിരുന്നു, തിയേറ്ററിൽ ഇരുന്നു കണ്ടു കരഞ്ഞ ആദ്യത്തെ പടം. ക്ലൈമാക്സ്‌ ഉം വീട്ടുകാർക്ക് മുന്നിൽ ഒറ്റ പെട്ടു പോകുമ്പോൾ ഉള്ള സീനും എല്ലാം. പിന്നെ ഇന്നും കണ്ടാൽ വിഷമം വരുന്ന സോങ് ഇന്നലെ എന്റെ നെഞ്ചിലെ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.