ബാലയുടെ വധുവിനെ പരിചയപ്പെടുത്തി ശ്രീശാന്ത്

കഴിഞ്ഞ ദിവസം ആണ് താൻ വീണ്ടും വിവാഹിതൻ ആകാൻ പോകുന്ന കാര്യം ബാല പറഞ്ഞിരുന്നു. എന്നാൽ വിവാഹ തീയതിയോ വധുവിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങളോ താരം വെളിപ്പെടുത്തിയിരുന്നില്ല. അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു തന്റെ വിവാഹം എന്നും എന്നാൽ അത് കാണാനുള്ള ഭാഗ്യം അച്ഛന് ഇല്ലാതെ പോയെന്നും അതിനാൽ ഇനിയും അത് വൈകിക്കുന്നില്ല എന്നുമാണ് ബാല ആരാധകരോട് പറഞ്ഞത്. വിവാഹ വാർത്ത ബാല പറഞ്ഞതിന് പിന്നാലെ ബാലയുടെ വിവാഹം സെപ്റ്റംബർ 5 നു ആണെന്നുള്ള തരത്തിലെ വാർത്തകളും വന്നിരുന്നു. ഇതിനു പിന്നാലെ രജനി ചിത്രത്തിന്റെ ഷൂട്ടിന് പോയ താരത്തിന് അപകടം പറ്റുകയും തിരികെ വരുകയും ചെയ്തിരുന്നു. അതിനു ശേഷം വധുവിന്റെ പേരും മറ്റും ഒരു വിഡിയോയിൽ കൂടി ബാല പുറത്ത് വിട്ടിരുന്നു. സെപ്റ്റംബർ 5 നു ഒരു സന്തോഷകരമായ കാര്യം സംഭവിക്കും എന്നുമാണ് ബാല വിഡിയോയിൽ കുറിച്ചിരുന്നത്.

എന്നാൽ ഇപ്പോൾ നടനും ക്രിക്കെറ്റ് താരവുമായ ശ്രീശാന്ത് ബാലയുടെ ഭാവി വധുവിന്റെ പേരും ചിത്രങ്ങളും എല്ലാം പുറത്ത് വിട്ടിരിക്കുകയാണ്. പെൺകുട്ടിയുടെ ബാലയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രം ആണ് ശ്രീശാന്ത് പങ്കുവെച്ചിരിക്കുന്നത്. എന്നാൽ കൂടുതൽ വിവരങ്ങൾ ഒന്നും ശ്രീശാന്ത് പറഞ്ഞിട്ടില്ല. ബാലയുടെ ഭാര്യ എന്ന് മാത്രം പറഞ്ഞുകൊണ്ടാണ് ശ്രീശാന്ത് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ശ്രീശാന്തിന്റെ വീഡിയോ ബാല സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.നിരവധി പേരാണ് താരങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്. ഇതോടെ ബാലയുടെ വിവാഹം കഴിഞ്ഞോ എന്ന സംശയത്തിൽ ആണ് ആരാധകരും.

ഇതിനെ എങ്കിലും കളയാതെ – ഇനിയൊരു വിവാഹം വരുത്താതെ – സന്തോഷത്തൊടെയും സമാധാനത്തൊടെയും വിശ്വസ്തതയോടെയും കുടുംബ ജീവിതം നയിക്കുക, ആശംസകൾ, നല്ല രീതിയിൽ ജീവിച്ചു കാണിക്കു തുടങ്ങിയ നിരവധി കമെന്റുകൾ ആണ് ചിത്രത്തിന്ലഭിച്ചുകൊണ്ടിരിക്കുന്നത് . വിവാഹ ദിവസം സെപ്റ്റംബർ 5 തന്നെ ആണെന്ന് ബാല സ്ഥിതീകരിച്ചിരിക്കുകയും ചെയ്തിരുന്നു. കൂടാതെ തന്റെ വധുവിന്റെ പേര് എഴുതുന്ന വിഡിയോയും ഭാവി വധുവിനൊപ്പം ബാഡ്മിന്റൺ കളിക്കുന്ന വിഡിയോയും ബാല പങ്കുവെച്ചിരിക്കുകയാണ്. എലിസബത്ത് എന്നാണ് ബാലയുടെ ഭാവി വധുവിന്റെ പേര്. എന്തായാലും സെപ്റ്റംബർ 5 നു വേണ്ടിയുള്ള കാത്തിരിപ്പിൽ ആണ് ആരാധകരും.