പരിചയപ്പെടാൻ ചെന്നപ്പോൾ മമ്മൂട്ടി ദേക്ഷ്യപെട്ടു, ബാലാജിക്ക് പറയാനുള്ളത്

മലയാള സിനിമ പ്രേമികളുടെ സ്വകാര്യ അഹങ്കാരം ആണ് മമ്മൂട്ടി. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ഇന്ന്  മലയാള സിനിമയുടെ അഭിവാജ്യ ഘടകം കൂടിയാണ്. തന്റേതായ കഴിവ് കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം മലയാള സിനിമയുടെ ഒരു നെടുന്തൂൺ ആണെന്ന് തന്നെപറയാം. നൂറിലധികം ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചിട്ടുള്ളത്. അതിൽ പലതും വർഷങ്ങൾക്ക് ഇപ്പുറം  ഇന്നും കാണുമ്പോൾ മലയാളികൾ ഹരം കൊള്ളുന്നവ തന്നെയാണ്. ഒരുകാലത്ത് മമ്മൂട്ടി ചിത്രങ്ങൾ തീയേറ്ററുകൾ അടക്കി ഭരിച്ചിരുന്നു. മമ്മൂട്ടി മലയാള സിനിമയുടെ സൂപ്പർസ്റ്റാർ ആകാൻ ഒരുപാട് നാളുകൾ ഒന്നും വേണ്ടി വന്നില്ല. അടുത്തിടെ ആണ് താരം തന്റെ അഭിനയ ജീവിതത്തിന് അൻപത് വർഷങ്ങൾ പൂർത്തിയാക്കിയത്. താരം തന്റെ എഴുതാം വയസ്സ് പിന്നിടുമ്പോഴും ഇന്നും മമ്മൂട്ടി മലയാള സിനിമയുടെ യുവ താരങ്ങൾക്ക് ഒരു വെല്ലുവിളി തന്നെ ആണെന് പറയാം, കാരണം കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഇന്നും മമ്മൂട്ടിക്ക് പകരം മലയാള സിനിമയിൽ മറ്റൊരു നടന്മാരും ഇല്ല എന്നത് തന്നെ ആണ് അതിന്റെ കാരണവും. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ മമ്മൂട്ടിയെ കുറിച്ച് നടൻ ബാലാജി ശർമ്മ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.

ബാലാജിയുടെ വാക്കുകൾ, ഒരിക്കൽ സംവിധായകൻ രാജേഷ് പിള്ള എന്നോട് പറഞ്ഞു അദ്ദേഹം ഒരിക്കൽ മമ്മൂക്കയുടെ വീട്ടിൽ കഥ പറയാൻ വേണ്ടി ചെന്നപ്പോൾ മമ്മൂക്ക അവിടെ ടിവി യിൽ സീരിയൽ കാണുന്നുവെന്നും അപ്പോൾ ഞാൻ അഭിനയിച്ച ഒരു രംഗം കണ്ടും മമ്മൂക്ക രാജേഷിനോട് ഇത് ആരാണെന്നു തിരക്കിയെന്നും രാജേഷ് എന്നോട് വന്നു പറഞ്ഞു. അന്ന് ഞാൻ അവനെ കുറെ കളിയാക്കി വിട്ടു. കാരണം മമ്മൂക്ക ഇരുന്നു സീരിയൽ കാണുന്നു പോലും. വിശ്വസിക്കാൻ എനിക്ക് കുറച്ച് ബുദ്ധിമുട്ട് ആയിരുന്നു. എങ്കിലും മമ്മൂക്ക അങ്ങനെ പറഞ്ഞുകാണുമോ എന്ന ഒരു സംശയവും എന്റെ മനസ്സിൽ അപ്പോൾ ഉണ്ടായിരുന്നു. വർഷങ്ങൾക് ശേഷം ഷാജി കൈലാസിന്റെ ഒരു ചിത്രത്തിന്റെ പൂജ നടക്കുവായിരുന്നു. ഞാൻ എങ്ങനെയും ഒന്ന് സിനിമയിൽ കയറാൻ വേണ്ടി നടക്കുന്ന സമയം. ഞാൻ അവിടെ ചെന്നു. ഷാജി കൈലാസിനെ കണ്ടു പരിചയപെട്ടു ഒരു അവസരം ഒപ്പിച്ചെടുക്കണം എന്നായിരുന്നു എന്റെ മനസ്സിൽ.

അങ്ങനെ ഞാൻ അവിടെ വെച്ച് ബാലചന്ദ്രൻ ചുള്ളിക്കാടൻ സാറുമായി സംസാരിച്ച് കൊണ്ടിരിക്കുവായിരുന്നു. പെട്ടന്ന് ഒരു മണവും ഒരു പ്രഭയും വന്നു എന്റെ അടുത്ത് നിന്ന്. ഞാൻ നോക്കിയപ്പോൾ മമ്മൂക്ക. പെട്ടന്ന് പുള്ളി എന്നോട് ചോദിച്ചു നിന്റെ പേര് എന്താണ്? ആ സമയത്ത് എനിക്ക് വായിൽ നിന്ന് ഒന്നും വരുന്നില്ല. കാരണം എനിക്ക് വിശ്വസിക്കാൻ പോലും കഴിയാത്ത കാര്യം ആയിരുന്നു മമ്മൂക്ക വന്നു എന്നോട് സംസാരിക്കുന്നത്. ഞാൻ ബാലാജി എന്ന് പറഞ്ഞപ്പോഴേക്കും പേടി കൊണ്ട് അത് പെണ്ണുങ്ങളുടെ ശബ്ദത്തിൽ ആയിരുന്നു പുറത്തോട്ട് വന്നത്. എന്നിട്ട് പുള്ളി തന്നെ ഷാജി കൈലാസ് സാറിനോട് പറഞ്ഞു ഷാജി, ഇതാണ് ഞാൻ പറഞ്ഞ ആർട്ടിസ്റ് എന്ന്. ഷാജി കൈലാസ് സാറിനെ പരിചയപ്പെടാൻ പോയ എന്നെ മമ്മൂക്ക ഷാജി സാറിന് പരിചയപെടുത്തി കൊടുത്തു. അതിനു ശേഷം മ്മൂക്കയുടെ കൂടെ കുറെ ചിത്രങ്ങളിൽ എനിക്ക് അഭിനയിക്കാൻ കഴിഞ്ഞു. ഞാൻ മമ്മൂക്കയുടെ അടുത്ത് മമ്മൂക്ക എന്റെ പേര് ബാലാജി എന്ന് ആണെന്ന് പറയുമ്പോൾ രൂക്ഷമായി ഞാൻ അതിനു നിങ്ങളുടെ പേര് ചോദിച്ചോ എന്ന് മമ്മൂക്ക പറയും എന്നും ബാലാജി പറഞ്ഞു.