മോഹൻലാലുമായി അധികം സിനിമകൾ ചെയ്യാഞ്ഞത് എന്ത് കൊണ്ട്? ബാലചന്ദ്രമേനോൻ പറയുന്നു

നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, സംഗീത സംവിധായകൻ, ഗായകൻ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വ്യക്തിയാണ് ബാലചന്ദ്രമേനോൻ. സിനിമയിലെത്തും മുൻപ് കുറച്ചുനാൾ പത്രപ്രവർത്തകനായും ബാലചന്ദ്രമേനോൻ പ്രവർത്തിച്ചിരുന്നു. ഉത്രാടരാത്രി’ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു കൊണ്ടായിരുന്നു ബാലചന്ദ്രമേനോന്റെ സിനിമാ അരങ്ങേറ്റം. ശോഭന, പാർവതി, കാർത്തിക, ആനി തുടങ്ങി നിരവധി നായികമാരെ മലയാളസിനിമയിൽ അവതരിപ്പിച്ച സംവിധായകൻ കൂടിയാണ് അദ്ദേഹം. ഏപ്രിൽ 18 എന്ന സിനിമയിലൂടെയാണ് ശോഭനയെ ബാലചന്ദ്രമേനോൻ പരിചയപ്പെടുത്തിയത്.

എന്ത്കൊ ണ്ടാണ് താൻ മോഹൻലാലുമായി അധികം സിനിമകൾ ചെയ്യാത്തത് എന്ന് ബാലചന്ദ മേനോൻ നേരത്തെ പറഞ്ഞിരുന്നു, മോഹൻലാലിൻറെ പിറന്നാൾ ദിനത്തിനോട് അനുബന്ധിച്ചായിരുന്നു താരം ഇത് വ്യക്തമാക്കിയത്, ബാലചന്ദ്രമേനോൻ പറഞ്ഞത് ഇങ്ങനെ ആയിരുന്നു, ഏതാണ്ട് ഒട്ടു മിക്ക ചാനലുകളും സന്നദ്ധ സംഘടനകളും ഫാൻസ്‌ അസോസിയേഷനുകളും കഴിഞ്ഞ രണ്ടു ദിവസങ്ങളായി എന്നെ വിളിച്ചു മോഹൻലാലിന്റെ അറുപതാം പിറന്നാൾ സംബന്ധിച്ച് ഒരു മെസ്സേജ് ആവശ്യപ്പെട്ടിരുന്നു .എന്നാൽ ഞാൻ വിനയത്തോടെ അതിൽ നിന്നു പിൻമാറി . ഒന്നാമത് മലയാളസിനിമയിൽ മോഹൻലാലുമായി ഏറ്റവും കുറച്ചു സിനിമകളിൽ മാത്രമേ ഞാൻ സഹകരിച്ചിട്ടുള്ളു. ഇക്കഴിഞ്ഞ നാല് പതിറ്റാണ്ടുകൾക്കുള്ളിൽ വിരലിൽ എണ്ണാവുന്ന മീറ്റിങ്ങുകൾ മാത്രമേ ഉണ്ടായിട്ടുമുള്ളൂ . ഞാനും മോഹൻലാലും തിരുവന്തപുരത്ത് പതിറ്റാണ്ടുകളായി താമസിച്ചിട്ടും ഞങ്ങൾക്കിടയിൽ ഒരുപാടു സുഹൃത്തുക്കൾ ഉണ്ടായിട്ടും ആർക്കും ഞാൻ മോഹൻലാലുമൊത്തു ഒരു സിനിമ ഉണ്ടാകുന്നത് എന്തുകൊണ്ടോ അത്ര സുഖ പ്രദമായി തോന്നിയിട്ടില്ല .

എന്തിനു? ഇത്രയും കാലത്തിനിടയിൽ ആഘോഷിക്കാൻ ഒരു പാട് ചടങ്ങുകൾ എനിക്കുമുണ്ടായി . ലാലിനെ പങ്കെടുപ്പിക്കാൻ ശ്രമങ്ങളും നടത്തി . പക്ഷെ ലാലിന്റെ അകത്തെ വൃന്ദം അതെല്ലാം മുളയിലേ നുള്ളി . ഒന്ന് രണ്ടു മീറ്റിങ്ങുകൾ തയ്യാറായി വരവേ അത് തടസ്സപ്പെടുത്താൻ എന്റെ സിനിമാസ്നേഹിതർ തന്നെ പാട് പാടുന്നത് കണ്ടപ്പോൾ , ഞാൻ പിന്നെ ലാലിനെ പിന്തുടരാൻ പോയിട്ടില്ല .സിനിമയിലെ എന്റെ നിലനിൽപ്പിനു ഞാൻ ആരെയും തുറുപ്പു ചീട്ടാക്കിയിട്ടില്ല എന്നതും എന്റെ സിനിമകളുടെ താര നിര പരിശോധിച്ചാൽ അറിയാം. എന്നാൽ ഞാനും ലാലും ഒത്ത ദിനങ്ങളിൽ ഉണ്ടായ ഒരു സൗഹൃദത്തിന്റെ ഈറൻ ഇപ്പോഴും എന്റെ മനസ്സിലുണ്ട് .

അമ്മയുടെ മീറ്റിങ്ങിൽ കാണുമ്പോഴും ,ആരാധകരാലും ആവശ്യക്കാരാലും ചുറ്റപ്പെട്ടു ഏവരെയും തൃപ്തിപ്പെടുത്താൻ ലാൽ പണിപ്പെടുന്നതിനിടയിലും പ്രസാദന്മകമായ തന്റെ ചിരികൊണ്ടും ഒരു കണ്ണിറുക്ക്‌ കൊണ്ടും ലാൽ എന്നെ സന്തോഷവാനാക്കും . എന്നാണ് ബാലചന്ദ്ര മേനോൻ പറയുന്നത്