എലിസബത്തും ഒത്ത് ഒന്നാം വിവാഹവാർഷികം ആഘോഷിച്ച് ബാല

നിരവധി ആരാധകർ ഉള്ള താരമാണ് ബാല. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം മലയാളത്തിൽ മാത്രമല്ല തമിഴിലും ശ്രദ്ധേയമായ വേഷത്തിൽ എത്താറുണ്ട്. നായകനായും സ്വഭാവ നടനായും എല്ലാം താരം ഇപ്പോഴും സിനിമയിൽ സജീവമാണ്. രജനികാന്തിനൊപ്പം അണ്ണാത്തെയിൽ ആണ് താരം ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കുറച്ച് ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം ആണ് ബാലയുടെ വിവാഹം. വീണ്ടും വിവാഹം കഴിക്കാൻ പോകുന്ന കാര്യം ബാല തന്നെയാണ് ആരാധകരെ അറിയിച്ചത്. എന്നാൽ വധുവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും താരം പറഞ്ഞിരുന്നില്ല. എന്നാൽ വധുവിന്റെ പേരും ചിത്രങ്ങളും എല്ലാം പതുക്കെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. വീണ്ടും താരം വിവാഹം കഴിക്കുന്നതിനു വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് പലരിൽ നിന്നും ലഭിച്ചിരുന്നത്. എന്നാൽ അതിനോടൊന്നും താരം ഇത് വരെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസത്തെ കുറിച്ച് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ബാല.

തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസങ്ങളിൽ ഒന്നാണ് ഇതെന്നാണ് വിഡിയോയിൽ ബാല പറയുന്നത്. എലിസബത്തും ഒത്തുള്ള തന്റെ ഒന്നാം വിവാഹ വാർഷികം ആണ് ഇന്നെന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് ബാല പറയുന്നത്. മാർച്ച് 28 നു ആണ് തന്റെയും എലിസബത്തിന്റെയും വിവാഹം നടന്നത് എന്നും ഇന്ന് അതിന്റെ ഒന്നാം വാർഷികം ആണെന്നും ഇത് വരെ തനിക്ക് വേണ്ടിയും ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിച്ച എല്ലാവര്ക്കും ഒരായിരം നന്ദി എന്നുമാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് ബാല കുറിച്ചത്. നൃത്തം ചെയ്തുകൊണ്ടാണ് തന്റെ സന്തോഷം ബാല ആരാധകരോട് പ്രകടിപ്പിച്ചത്. ബാലയും എലിസബത്തും ചേർന്നാണ് വീഡിയോ ചെയ്തിരിക്കുന്നത്.

നിരവധി പേരാണ് ബാലയ്ക്കും എലിസബത്തിനും ആശംസകൾ നേർന്ന് കൊണ്ട് എത്തിയത്. സാധാരണ ബാല പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് എല്ലാം വിമർശനങ്ങൾ ലഭിക്കുക പതിവുള്ള കാര്യം ആയിരുന്നു. എന്നാൽ വിവാഹ വാർഷികം ആഘോഷിക്കുന്നതിന്റെ പോസ്റ്റിനു വിമർശനങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. നിരവധി പേരാണ് ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്ന് കൊണ്ട് എത്തിയിരിക്കുന്നത്.