ഇത് പുതിയ തുടക്കം, സന്തോഷം പങ്കുവെച്ച് ബാല

നിരവധി ആരാധകർ ഉള്ള താരമാണ് ബാല. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം മലയാളത്തിൽ മാത്രമല്ല തമിഴിലും ശ്രദ്ധേയമായ വേഷത്തിൽ എത്താറുണ്ട്. നായകനായും സ്വഭാവ നടനായും എല്ലാം താരം ഇപ്പോഴും സിനിമയിൽ സജീവമാണ്. രജനികാന്തിനൊപ്പം അണ്ണാത്തെയിൽ ആണ് താരം ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കുറച്ച് ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം ആണ് ബാലയുടെ വിവാഹം. വീണ്ടും വിവാഹം കഴിക്കാൻ പോകുന്ന കാര്യം ബാല തന്നെയാണ് ആരാധകരെ അറിയിച്ചത്. എന്നാൽ വധുവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും താരം പറഞ്ഞിരുന്നില്ല. എന്നാൽ വധുവിന്റെ പേരും ചിത്രങ്ങളും എല്ലാം പതുക്കെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. വീണ്ടും താരം വിവാഹം കഴിക്കുന്നതിനു വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് പലരിൽ നിന്നും ലഭിച്ചിരുന്നത്. എന്നാൽ അതിനോടൊന്നും താരം ഇത് വരെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിത ബാല പങ്കുവെച്ച ഒരു പോസ്റ്റും അതിനു ലഭിച്ച കമെന്റുകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

പുതിയ  തുടക്കം, എലിസബത്തിന്റെ വക ട്രീറ്റ് എന്നുമാണ് മാളിൽ നിന്നുള്ള വീഡിയോ പങ്കുവെച്ച് കൊണ്ട് ബാല കുറിച്ചത്. എന്നാൽ എന്താണ് തുടക്കമെന്നോ ഒന്നും ബാല സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടില്ല. എന്നാൽ ബാലയുടെ ഈ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തിയിരിക്കുന്നത്. നല്ല ഒന്നാംതരം ഒരു കിഴവൻ, എന്ത് കൂതാണ് കാണിച്ചു നടക്കുന്നെ, തന്റെ അത്രയും ഉണ്ട് തന്റെ മോള്, ആ കുട്ടി അച്ഛന്റെ കുത്താട്ടം കണ്ടുകൊണ്ടിരിക്കുന്നത്, നാണമില്ലെ തനിക്കു എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. അത് ഒരാൾ മാത്രം വിചാരിച്ചാൽ പേരെ രണ്ട് പേർക്കും ഒരേ മനസ്സ് ആയിരിക്കണം. ഈ ഗോകളയണം എന്നും അയാൾ സമ്പാദിക്കുന്നത് ചിലവാക്കുന്നു എന്നുമാണ് ഈ കമെന്റിനു മറ്റു രണ്ടുപേര് പറഞ്ഞ മറുപടി.

ഉള്ള സമയം സന്തോഷിക്കണം എൻജോയ് ബാല, നിങ്ങൾ ഇങ്ങനെ ബാരിയെ സ്നേഹിക്കരുതേ പാവം ഞങ്ങടെ ഭാര്യമാർ വഴക്കാ, എന്നും ഈ സന്തോഷം ഉണ്ടാവട്ടെന്നു പ്രാർത്ഥിക്കുന്നു, നിനക്ക് എങ്ങനെയാണ് വേറെ പെണ്ണിനെ കൂടെ പോവാൻ തോന്നിയ പാവം അമൃത നിനക്ക് നാണമില്ലേ, നിനക്ക് നിൻറെ മോളെ ഇട്ടിട്ട് നീ വേറെ പെണ്ണിനെ എങ്ങനെ പോകാൻ തോന്നിയേപാവം മോള് തുടങ്ങി നിരവധി  കമെന്റുകൾ ആണ് താരത്തിന്റെ പോസ്റ്റിനു ലഭിക്കുന്നത്.