ബാലയെ കാണാൻ വരുന്ന ബന്ധുക്കളുടെയും സുഹൃത്തതുക്കളുടെയും അടുത്ത് കോലും കൊണ്ട് നടക്കുന്ന ഒരു കൂട്ടം പേര്


കഴിഞ്ഞ ദിവസം ആണ് നടൻ ബാല ആശുപത്രിയിൽ ആണെന്നുള്ള വാർത്തകൾ പുറത്ത് വന്നത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് താരത്തിനെ എറണാകുളം അമൃത ഹോസ്‌പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് പുറത്ത് വന്ന വാർത്തകൾ. അതിനു പിന്നാലെ നിരവധി വാർത്തകൾ ആണ് പല ഓൺലൈൻ മാധ്യമങ്ങളും പുറത്ത് വിട്ടത്. ബാലയുടെ നില അതീവ ഗുരുതരം ആണെന്നും ബാല ഇപ്പോൾ വെന്റിലേറ്ററിൽ ആണെന്നും തുടങ്ങി നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു.

എന്നാൽ ഈ പ്രചരിക്കുന്നത് ഒക്കെ വ്യാജ വാർത്തകൾ ആണെന്നും ബാലയുടെ അവസ്ഥ ഓൺലൈൻ മാധ്യമങ്ങൾ പറയുന്നത് പോലെ അത്ര ഭീകരമല്ലെന്നും ദയവായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ആണ് ബാലയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞത്. മകൾ പാപ്പു ബാലയെ കാണാൻ ആശുപത്രിയിൽ എത്തിയതും വലിയ വാർത്ത ആയിരുന്നു. ഒരു കാലത്ത് ഇതേ ഓൺലൈൻ മാധ്യമങ്ങൾ തന്നെ കോമാളിയായി കണ്ട താരമായിരുന്നു ബാല.

ഇപ്പോഴിതാ ഈ വിഷയത്തിൽ സിനി ഫൈൽ ഗ്രൂപ്പിൽ റിയാസ് റഹിം എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. റിയാസ് റഹിം പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഹോസ്പിറ്റൽ കിടക്കുന്ന ബാലയെ കാണാൻ വരുന്ന വീട്ടുകാരുടെയും കൂട്ടുകാരുടെയും നേരെ കോലും കൊണ്ട് ഓടുന്ന ചില ഓൺലൈൻ ചാനൽകാരോട് കുറെ നാൾ അങ്ങേരെ ചാനലിന്റെ മുമ്പിൽ കൊണ്ടുവന്നിരുത്തി കോമളി വേഷം കെട്ടിച്ചു കുറെ ഉണ്ടാക്കിയില്ലേ നിയൊക്കെ.

ഇപ്പോൾ എങ്കിലും ഒന്ന് വെറുതെ വിട് അയാൾ ഉല്ലാസ യാത്ര വന്ന അല്ല ഹോസ്പിറ്റലിൽ ആണ് സുഖമില്ലാതെ കിടക്കുവാണ് നിന്റെയൊക്കെ വീട്ടുകാർ ഇതുപോലെ ഹോസ്പിറ്റലിൽ കിടന്നാലും നിയൊക്കെ മൈക്കും പൊക്കി പിടിച്ചു ചെല്ലുമോ നിയൊക്കെ ആയതു കൊണ്ട് അതും ചിലപ്പോൾ സംഭവിക്കും എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകളും ഈ പോസ്റ്റിനെ പിന്തുണച്ച് കൊണ്ട് എത്തിയിട്ടുണ്ട്.

അങ്ങനെ ചാനലുകാരെ ആക്കിയത് പ്രബുദ്ധ മലയാളികളാണ്. സ്വന്തം കുടുംബത്തിനുള്ളിൽ നോക്കുന്നതിന് പകരം മറ്റുള്ളവരുടെ അതും സെലിബ്രിറ്റികളുടെ കുടുംബത്തിലേക്ക് എത്തിനോക്കാനുള്ള ഉൽസാഹം കാരണമാണ് ഇത്തരം ചാനലുകൾ നിലനിൽക്കുന്നത്. അവർക്കറിയാം. ഇത്തരം ന്യൂസുകൾക്ക് റീച്ച് കിട്ടുമെന്നു എന്നാണ് ഈ പോസ്റ്റിനു ഒരു ആരാധകൻ പങ്കുവെച്ചിരിക്കുന്ന കമെന്റ്.