എനിക്ക് ജീവിക്കാൻ സിനിമ വേണ്ട, 240 കോടി രൂപയുടെ സ്വത്തുണ്ട് എനിക്ക്


പ്രേക്ഷകർക്ക് ഏറെ  സുപരിചിതനായ താരം ആണ് ബാല. നിരവധി സിനിമകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. മാത്രവുമല്ല സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന് നേരെ പലപ്പോഴും പല തരത്തിൽ ഉള്ള വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അടുത്തിടെ ബാല അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ ഷാഫിഖിന്റെ സന്തോഷത്തിൽ തനിക്ക് പ്രതിഫലം തന്നില്ല എന്നും ഇരുപത്തി നാല് ദിവസത്തോളം താൻ ഷൂട്ടിങ്ങിന് പോയിട്ടുണ്ടായിരുന്നു എന്നും ബാല പറഞ്ഞിരുന്നു.

എന്നാൽ ബാലയ്ക്ക് രണ്ടു ലക്ഷം രൂപ പ്രതിഭലം നൽകി എന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. ഉണ്ണി മുകുന്ദൻ ആയിരുന്നു സിനിമ നിർമ്മിച്ചത്. തനിക് മാത്രമല്ല സ്ത്രീകൾ ഒഴികെ ബാക്കി പിന്നണിയിൽ പ്രവർത്തിച്ച പലർക്കും ഇത് വരെ പ്രതിഫലം ലഭിച്ചിട്ടില്ല എന്നും ബാല പറഞ്ഞിരുന്നു. എന്നാൽ സിനിമയിൽ അഭിനയിക്കാൻ തനിക്ക് പ്രതിഫലം ആവശ്യമില്ല എന്ന് ബാല പറഞ്ഞെന്നും ഉണ്ണിയുടെ അടുത്ത സുഹൃത്താണ് താൻ എന്നും ബാല പറഞ്ഞെങ്കിലും രണ്ടു ലക്ഷം രൂപ താരത്തിന് നൽകി എന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

എന്നാൽ ഇപ്പോൾ ഈ വിഷയത്തെ എതിർത്ത് കൊണ്ടുള്ള ബാലയുടെ അഭിമുഖം ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അഭിമുഖത്തിൽ ബാല പറയുന്നത് ഇങ്ങനെ, ഞാൻ ആണ് സിനിമയുടെ ലൊക്കേഷനിൽ ആദ്യം ചെന്നത്. ഇരുപത്തി രണ്ടു ദിവസത്തോളം ഞാൻ ലോക്കഷനിൽ ഉണ്ടായിരുന്നു. എനിക്ക് രണ്ടു ലക്ഷം രൂപ പ്രതിഫലം തന്നു എന്ന് അവർ പറയുന്നു. എങ്കിൽ അതിന്റെ തെളിവ് ഒന്ന് കാണിക്കാൻ അവരോട് പറയു. ബാങ്ക് സ്റ്റെമെന്റോ എന്തെങ്കിലും കാണുമല്ലോ അവരുടെ കയ്യിൽ. അങ്ങനെ ഒന്നും നടന്നിട്ടില്ല.

എനിക്ക് സിനിമയിൽ അഭിനയിച്ച് ജീവിക്കണ്ടേ കാര്യം ഇല്ല. 240 കോടി രൂപയുടെ രൂപയുടെ ആസ്തി ഉണ്ട്. ഞാൻ രാജാവ് ആണ്. അപ്പോൾ എനിക്ക് സിനിമയിൽ അഭിനയിച്ച് ജീവിക്കേണ്ട കാര്യം ഇല്ല എന്നും പ്രതിഫലം കിട്ടാഞ്ഞിട്ട് ആണ് കിട്ടിയില്ല എന്ന് പറയുന്നത് എന്നും ആണായി ജനിച്ചതാണെങ്കിൽ ആണുങ്ങളെ പോലെ ജീവിക്കണം എന്നും എങ്കിൽ മാത്രമേ ആണ് എന്ന് പറയാൻ പറ്റാത്തോളൂ എന്നുമാണ് ബാല വെല്ലുവിളി പോലെ പറഞ്ഞത്.

എട്ടു വര്ഷം വിവാഹമോചനത്തിന് ശേഷം ഞാൻ ജീവിച്ചു, അത് കഴിഞ്ഞു ആണ് എലിസബത്ത് എന്റെ ജീവിതത്തിൽവരുന്നത്. അതിനു ശേഷവും ഞങ്ങൾക്ക് ഇടയിൽ വഴക്കുകൾ ഉണ്ടായിട്ടുണ്ട്. എന്ന് കരുതി ഞാൻ വേറെ ഒരു തെറ്റിനും പോയിട്ടില്ല. കാരണം ഇത് ആണ് എന്റെ ഭാര്യ എന്ന് എനിക്ക് അറിയാം എന്നും ആണായി ജനിച്ചിട്ട് കാര്യമില്ല ആണുങ്ങളെ പോലെ ജീവിക്കണം എന്നുമാണ് അഭിമുഖത്തിൽ ബാല പറഞ്ഞത്.