ഇപ്പോഴും ഈ വിഷയത്തിൽ ചൂടേറിയ ചർച്ചകൾ തന്നെയാണ് നടക്കുന്നത്


കഴിഞ്ഞ ദിവസം നടന്ന ഐ എഫ് എഫ് കെ യുടെ പരുപാടിയിൽ സംവിധായകൻ രഞ്ജിത്തിന്റെ പ്രസംഗം വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴി തെളിച്ചിരിക്കുകയാണ്. രഞ്ജിത്ത് വേദിയിൽ പ്രസംഗിക്കുന്നതിനിയയിൽ ആളുകൾ കൂവിയപ്പോൾ കൂവിയവരെ പട്ടിയായി ഉപമിച്ചു എന്നൊക്കെയുള്ള വാർത്തകൾ ആണ് പുറത്ത് വന്നത്. മറ്റൊരു വിഷയം ആണ് പാത്തൻ സിനിമയിലെ ഒരു ഗാനരംഗത്തിൽ ദീപിക പദുക്കോൺ ഓറഞ്ച് നിറമുള്ള വസ്ത്രം അണിഞ്ഞു എന്നത്.

ഓറഞ്ച് നിറമുള്ള ബിക്കിനി വസ്ത്രം ധരിച്ചു എന്ന് ആരോപിച്ച് വലിയ വിമർശനങ്ങൾ ആണ് താരത്തിനെതിരെ ഇപ്പോഴും നടന്ന കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഈ വിഷയങ്ങളെ കുറിച്ച് ഒരു അഭിമുഖത്തിനിടയിൽ നടൻ ബൈജുവിനോട് ചോദിച്ചപ്പോൾ താരം നൽകിയ മറുപടി ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് ഈ വിഷയത്തെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ചോദ്യം, രഞ്ജിത്ത് കൂവിയ ആളുകളെ പട്ടിയായ് ഉപമിച്ചതിനെ പറ്റി എന്താണ് പറയാൻ ഉള്ളത്? ബൈജു, പട്ടിയായിട്ടോ? എനിക്ക് അതൊന്നും അറിയില്ല. ചോദ്യം, ദീപികയുടെ അടിവസ്ത്രം പ്രശ്നം എന്താണ് അഭിപ്രായം. ബൈജു, ആരെങ്കിലും എന്തെങ്കിലും ഡ്രസ് ഇടട്ടെ, അതിന് ആർക്കാണ് ഇത്ര ക **പ്പ്. മലയാള സിനിമയിൽ ഉള്ളവർ ഒന്നും രഞ്ജിത്തിനെയും അറിയില്ല, ഐ എഫ് എഫ് കെ നടന്നതും അറിഞ്ഞില്ല. അവരൊന്നും പട്ടികളെ വഴിയരികിൽ പോലും കണ്ടിട്ടും ഇല്ല എന്നും ആണ് പോസ്റ്റ്.

നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിക്കുന്നത്. ഈ പറയുന്ന രഞ്ജിത്ത് പറഞ്ഞ വീഡിയോ ഞാനും കണ്ടില്ല. എല്ലാരും അത് കണ്ടിരിക്കണം എന്നുണ്ടോ, സിനിമാക്കാർക്കിടയിൽ ഐ എഫ് എഫ് കെയിൽ ബാഗും തൂക്കി നടക്കുന്നവന്മാർക്കു പട്ടിവില ഇല്ല എന്നതാണ് സത്യം ,അവർക്കറിയാം ഇവന്മാരൊന്നും നാളെ ഇവർക്ക് മേലെ എത്താൻ പോവുന്നില്ല എന്ന്. സിനിമയിലെ രാഷ്ട്രീയം സംസാരിക്കാനല്ലാതെ നമ്മളെ ഭരിക്കുന്ന രാഷ്ട്രീയത്തിൽ ഇറങ്ങാൻ മടിക്കുന്ന ഒരു യൂസ് ലെസ്സ് ജനറേഷൻ ആണ് ഇന്നത്തെ തലമുറയിൽ ഭൂരിഭാഗവും.

അതുകൊണ്ടു തന്നെ കൂകി വിളികളൊന്നും അവർക്കു ഏശാൻ പോവുന്നില്ല ,അവർക്കു പിടിച്ചു നിൽക്കാനുള്ള രാഷ്ട്രീയം ഉള്ളതുകൊണ്ട് കൂവി വിളികളൊക്കെ കയ്യടിയായി മാറാൻ ഏതെങ്കിലും രാഷ്ട്രീയ സംഘടനയുടെ പേര് എടുത്തിട്ടാൽ മതി, ഏതൊരാൾക്കും പ്രതികരിക്കാനും പ്രതികരിക്കാതിരിക്കാനും സ്വാതന്ത്ര്യം ഉണ്ട്. ചോദിക്കുന്നതിനൊക്കെ പ്രതികരിച്ചേ പറ്റൂ എന്നതും ഫാസിസ്റ്റ് മനോഭാവം അല്ലേ? തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.