മഞ്ജു അഭിനയിച്ച ചിത്രം മോശമായാലും മഞ്ജുവിനെ ആരും ഒരിക്കലും മോശം പറയില്ല

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ രണ്ടാംവരവ് സിനിമാലോകവും ആരാധകരും ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. മഞ്ജുവിന്റെ സിനിമകളെപോലെതന്നെ സ്റ്റൈലും മേക്ക് ഓവറും ആരാധകർ ഏറെ ആകാംക്ഷയോടുകൂടിയാണ് നോക്കികാണുന്നത്. മലയാളത്തില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്റ് ജില്‍, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെള്ളരിക്കാപ്പട്ടണം തുടങ്ങിയ സിനിമകളാണ് മഞ്ജുവിന്റേതായി പുറത്തിറങ്ങാനൊരുങ്ങുന്നത്. ബോളിവുഡിലേക്കും തന്റെ സാന്നിധ്യം അറിയിക്കാനൊരുങ്ങുകയാണ് മഞ്ജു. മാധവനൊപ്പമാണ് മഞ്ജുവിന്റെ ബോളിവുഡ് എന്‍ട്രി. ധനുഷ് നായകനായ അസുരനിലൂടെ മഞ്ജു തമിഴില്‍ അരങ്ങേറിയിരുന്നു. മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ എന്നാണ് മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്, തന്നെ ആളുകൾ അങ്ങനെ വിളിക്കുന്നതിനെക്കുറിച്ച് മഞ്ജു പറഞ്ഞ ഇങ്ങനെ ആയിരുന്നു, . ആ വിളി അംഗീകാരമായി കാണുന്നുവെന്നും. മറ്റൊരു തരത്തില്‍ ഇത് എല്ലാ നടിമാര്‍ക്കുമുള്ള പ്രചോദനമാണെന്നും മഞ്ജു പറയുന്നു. ഒരു പെണ്ണിനും പേരിനൊപ്പം സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം ചേര്‍ക്കാനാവുന്നത് നമ്മുടെ സിനിമാ മേഖല എടുക്കുമ്പോള്‍ അത്ര ചെറിയ മാറ്റമല്ല അതെന്നും മഞ്ജു വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ മഞ്ജുവിനെക്കുറിച്ച് ബൈജു പങ്കുവെച്ച വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്. പണ്ടൊക്കെ എല്ലാവരും പറയും ഇഷ്ടപ്പെട്ട നടി ശോഭന ഉര്‍വശി എന്നൊക്കെ പക്ഷേ മഞ്ജു വാര്യര്‍ വന്നതിനുശേഷം എല്ലാവരും പറയുന്ന ഒറ്റ ഒരു പേര് ഇഷ്ടപ്പെട്ട നടി മഞ്ജു വാര്യര്‍ എന്നാണ് ബൈജു പറയുന്നത്, മലയാളത്തിലെ ഏത് നടന്മാരോട് ആണെങ്കിലും ഏത് നടിയുടെ കൂടെ അഭിനയിക്കണം എന്ന് ചോദിച്ചാൽ മഞ്ജുവിന്റെ പേരാണ് പറയുന്നത് എന്നാണ് നടൻ പറയുന്നത്. ആ കുട്ടി എന്നിട്ടും ഒരുപാട് അനുഭവിച്ചു അത് ദൈവം ആ കുട്ടിയെ പരീക്ഷിച്ചതാകാം,

ഇന്ന് അവര്‍ക്ക് ഒരു നക്ഷത്രം പോലെ അല്ല സൂര്യനെപ്പോലെ തിളങ്ങാന്‍ അവസരം ലഭിച്ചതും ദൈവത്തിന്റെ ലീലതന്നെ, മലയാളത്തിൽ അഹങ്കാരം ഇല്ലാത്ത ഒരേയൊരു നടി മഞ്ജുവാണ് എന്നാണ് ബൈജു പറയുന്നത്, മലയാളത്തിലെ മറ്റൊരു നായികമാർക്കും ഇല്ലാത്ത അത്രയും ആരാധകർ ആണ് മഞ്ജുവിന് ഉള്ളത് ഞാന്‍ കരുതി മഞ്ജു ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടാകും എന്ന് എന്നാൽ വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് മഞ്ജു അഭിനയിച്ചിട്ടുള്ളത്. ഇനിയിപ്പോള്‍ മഞ്ജു അഭിനയിച്ച സിനിമ മോശം ആയാലും ശരി മഞ്ജുവിന്റെ പേര് പോകുന്നില്ല എന്നാണ് ബൈജു പറയുന്നത്

Leave a Comment