ഇതാണോ മോഹൻലാൽ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്

മലയാള സിനിമയ്ക്ക് ലഭിച്ച രണ്ടു നിധികൾ ആണ് മമ്മൂട്ടിയും മോഹൻലാലും. ഒരു പക്ഷെ ഇവരിൽ ആരെങ്കിലും ഒരാൾ ഇല്ലെങ്കിൽ മലയാള സിനിമ പൂർണമാകില്ല എന്നതാണ് സത്യം. പലപ്പോഴും മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും പേരിൽ ഇവരുടെ ഫാന്സുകള് തമ്മിൽ വലിയ രീതിയിൽ ഉള്ള വാക്ക് തർക്കങ്ങൾ നടത്താറുണ്ടെങ്കിലും വ്യകതി ജീവിതത്തിൽ ഇരുവരും അടുത്ത സുഹൃത്തുക്കൾ ആണ്. ഇരുവരും ഒന്നിച്ച് പൊതു വേദികളിൽ എത്താറുള്ളത് എല്ലാം വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് ബൈജു എഴുപുന്ന ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. മോഹൻലാലിനൊപ്പവും മമ്മൂട്ടിക്ക് ഒപ്പവും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് ബൈജു എഴുപുന്ന. രണ്ടു പേരെയും കുറിച്ചുള്ള തന്റെ വ്യക്തിപരമായ അഭിപ്രായം ആണ് ബൈജു അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.

ബൈജുവിന്റെ വാക്കുകൾ ഇങ്ങനെ, മമ്മൂക്കയെ കുറിച്ച് പറയുവാണെങ്കിൽ അദ്ദേഹം അദ്ദേഹത്തിന്റെ കൂടെ കുറച്ച് പേരെ കൊണ്ട് നടക്കാറുണ്ട്. അതിൽ ഒരാൾ ആണ് ഞാൻ. അത്തരത്തിൽ മമ്മൂട്ടിയുടെ കൂടെ കുറെ സ്ഥലങ്ങളിൽ പോകാൻ എനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട്. അത് പോലെ തന്നെ മമ്മൂക്ക അദ്ദേഹത്തിന്റെ സ്നേഹം പ്രകടിപ്പിക്കുന്നത് അദ്ദേഹം വീട്ടിൽ നിന്ന് കൊണ്ട് വരുന്ന ആഹാരം നമുക്ക് വിളമ്പി തന്നു കഴിപ്പിച്ച് കൊണ്ടാണ്. അത് പോലെ തന്നെ മമ്മൂക്ക അദ്ദേഹത്തിന് ദേക്ഷ്യം വന്നാൽ അത് പ്രകടിപ്പിക്കും. ചിലപ്പോൾ ഫോൺ വരെ എറിഞ്ഞു പൊട്ടിച്ചെന്ന് വരാം. എന്നാൽ അത് ആ ഒരു സെക്കന്റിലേക്ക് മാത്രമേ കാണു. പിന്നെ അദ്ദേഹം പഴയത് പോലെ ആകും. എനിക്ക് അദ്ദേഹം അദ്ദേഹത്തിന്റെ ഒരു പാട് ഷർട്ടുകൾ വരെ തന്നിട്ടുണ്ട്. അദ്ദേഹത്തിന് ചില സമയങ്ങളിൽ ഭക്ഷണം ഉണ്ടാക്കി കൊടുക്കാനുള്ള ഭാഗ്യവും എനിക്ക് ലഭിച്ചിട്ടുണ്ട്. പുറത്ത് നിന്ന് നോക്കുന്നവർ അദ്ദേഹത്തെ കുറിച്ച് പലതും തോന്നുമായിരിക്കാം, എന്നാൽ വ്യക്തി ജീവിതത്തിൽ വളരെ സിൻസിയർ ആയ ഒരു മനുഷ്യൻ ആണ് അദ്ദേഹം.

എന്നാൽ മമ്മൂക്കയിൽ നിന്ന് നേരെ ഓപ്പോസിറ്റ് ആണ് ലാലേട്ടൻ. ലാലേട്ടന് ദേക്ഷ്യം വന്നാൽ ലാലേട്ടൻ അത് പരമാവധി പ്രകടിപ്പിക്കാതിരിക്കും. അദ്ദേഹം തന്റെ ദേക്ഷ്യം പ്രകടിപ്പിക്കുന്നത് ചിലപ്പോൾ കാരവാനിനുള്ളിൽ വെച്ച് ആയിരിക്കും. അത് പോലെ തന്നെ ലോകം മുഴുവൻ ആരാധകർ ഉള്ള ഒരാൾ ആണ് താൻ എന്ന് ഒന്നും അദ്ദേഹത്തിന് അറിയത്തില്ലേ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം ഒരു ജാടയും കാണിക്കാതെ ലൊക്കേഷനിൽ വെച്ച് പോലും ആളുകളോട് തമാശയും പറഞ്ഞു കളിച്ച് ചിരിച്ച് നടക്കൽ ആണ് ലാലേട്ടൻ.