ശിവകാമി ദേവി ഉയർത്തി നിർത്തിയിരിക്കുന്ന കുഞ്ഞിന്റെ ചിത്രം പ്രേഷകരുടെ മനസ്സിൽ മായാതെ ഉണ്ട്


പലപ്പോഴും സിനിമയിൽ ബാലതാരങ്ങളായി എത്തിയ പലരും പിന്നീട് സിനിമയിൽ നിന്ന് അപ്രത്യക്ഷം ആകുകയാണ് പതിവ്. ബാലതാരമായി പ്രേഷകരുടെ ശ്രദ്ധയും സ്നേഹവും നേടിയെടുത്ത പലരും എന്നാൽ ഇന്ന് സിനിമയുടെ വെള്ളി വെളിച്ചത്തിൽ ഇല്ല എന്നതാണ് സത്യം. ഇത്തരത്തിൽ പ്രേക്ഷകർ പല താരങ്ങളെയും ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും പിന്നീട് മറക്കുകയാണ് പതിവ്. എന്നാൽ സോഷ്യൽ മീഡിയയുടെ വരവോടെ ഇത്തരത്തിൽ കുറച്ച് സെക്കൻഡുകൾ മാത്രം സ്‌ക്രീനിൽ വന്നു പോയ താരങ്ങളെ പോലും കണ്ടുപിടിച്ചിട്ടുണ്ട്.

ഇത്തരത്തിൽ കഴിഞ്ഞ ദിവസം സ്പടികം സിനിമയിൽ മോഹൻലാലിന്റെ കുട്ടിക്കാലം അഭിനയിച്ച കുഞ്ഞു വാവ ആരാണെന്നുള്ള ചോദ്യം ഉയർന്നിരുന്നു. അതികം വൈകാതെ തന്നെ കുട്ടി ആരാണെന്നുള്ള ചോദ്യത്തിന് ഉത്തരവും ലഭിച്ചിരുന്നു. ഇപ്പോൾ ഇത്തരത്തിൽ സിനിമകളിൽ വരുന്ന കുഞ്ഞു വാവകളെ കണ്ടുപിടിക്കാൻ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി മാറിയിരിക്കുകയാണ്.

ഇത്തരത്തിൽ ബാഹുബലിയുടെ ചെറുപ്പം കാണിച്ച കുഞ്ഞുവാവ ആരാണെന്നാണ് ഏറ്റവും പുതിയതായി ആരാധകരുടെ ഇടയിൽ വന്ന ചർച്ച. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസിൽ ഫാസിലി ആത്തിഫ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇന്ത്യ കണ്ട ഏറ്റവും പ്രൗഡോജ്ജ്വലമായ പടമാണ് ബാഹുബലി എന്ന് പറയേണ്ടതില്ലലോ.

കംസനിൽ നിന്നും ഉണ്ണിക്കിഷ്‌ണനെ വസുദേവർ രക്ഷിച്ചെടുക്കുന്ന, അമർ ചിത്രകഥകളിൽ കണ്ടു ശീലിച്ച രംഗങ്ങളെ എവിടൊക്കെയോ ഓർമിപ്പിക്കുന്ന ശക്തമായ ഒരു ഷോട്ട് ആയിരുന്നു ഇത് .. ഇന്ത്യൻ സിനിമാ പ്രേക്ഷകന്റെ ഉപബോധത്തിൽ ശക്തമായി കോറിയിട്ട ഈ ഒരു രംഗത്തിൽ അഭിനയിച്ചിട്ടുള്ളത് ഒരു ത്രിശൂർകാരി കുട്ടിയാണെന്നാണ് ഓർമ്മ. ആറേഴു വർഷം ആയെങ്കിലും ആളെ ഒന്ന് തപ്പിയെടുത്താലോ എന്നുമാണ് പോസ്റ്റ്.

അക്ഷിത വത്സലന്‍ എന്ന കുട്ടിയാണ് ചിത്രത്തിൽ ബാഹുഹലിയുടെ ശൈശവം അവതരിപ്പിച്ചിരിക്കുന്നത്. വെറും പതിനെട്ട് ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് അക്ഷിത ചിത്രത്തിന്റെ ഭാഗമായത്. കാലടി നീലേശ്വരം സ്വദേശിയായ വത്സന്റെയും സ്മിതയുടെയും മകളാണ് അക്ഷിത. ഇപ്പോൾ അക്ഷിതക്ക് 7 വയസുണ്ട്. എന്നാണ് ഒരാൾ ഈ പോസ്റ്റിന് പങ്കുവെച്ച കമെന്റ്.