മകൾക്കൊപ്പമുള്ള ചിത്രങ്ങളുമായി ബാബുരാജ്, വാണിയെ പോലെ തന്നെ എന്ന് ആരാധകരും

വാണിവിശ്വനാഥിനെ അറിയാത്ത മലയാളികൾ വളരെ ചുരുക്കം ആണ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം പ്രേഷകരുടെ ശ്രദ്ധ നേടിയെടുക്കയായിരുന്നു. മലയാളത്തിൽ കൂടാതെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം നിരവധി ചിത്രങ്ങൾ ആണ് താരം ചെയ്തു കഴിഞ്ഞത്. സിനിമയിൽ ഒരുപക്ഷെ വാണിയെ പോലെ ആക്ഷൻ രംഗങ്ങൾ ചെയ്യാൻ കഴിവുള്ള മറ്റൊരു നായിക നടിയും ഇപ്പോഴും ഉണ്ടായിട്ടില്ല എന്ന് തന്നെ വേണമെങ്കിൽ പറയാം. സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്ത് ആയിരുന്നു താരം വിവാഹിത ആകുന്നത്. ബാബുരാജിനൊപ്പം തന്നെ നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചിരുന്നത്. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം.

വാണി സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്ത് ആണ് ആ കാലത്തെ വില്ലൻ വേഷങ്ങൾ ചെയ്തിരുന്ന ബാബുരാജുമായി പ്രണയത്തിൽ ആകുന്നതും വിവാഹം കഴിക്കുന്നതും. വിവാഹത്തോടെ സിനിമയിൽ നിന്നും വാണി വിട്ട് നിന്നതോടെ ആക്ഷൻ പ്രേമികൾക്ക് അതോടെ നിരാശ ആയിരുന്നു ഫലം. വർഷങ്ങൾ കൊണ്ട് കുടുംബത്തിനൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന താരം വിവാഹശേഷവും മിനിസ്‌ക്രീനിൽ കൂടി തിരിച്ച് വരവും നടത്തിയിരുന്നു.  വിവാഹ ശേഷം സിനിമ വിട്ട നടി ഇപ്പോൾ കുടുംബവുമായി തിരക്കിലാണ്. ബാബുരാജും വാണി വിശ്വനാഥും പ്രണയിച്ച് വിവാഹിതർ ആയവരാണ്.വില്ലൻ വേഷങ്ങളിൽ തിളങ്ങിയ ബാബുരാജും ആ സമയം നായിക ആയി തിളങ്ങി നിന്ന വാണി വിശ്വനാഥും തമ്മിലുള്ള പ്രണയ ബന്ധം ആരാധകരെ പോലും ഞെട്ടിച്ചിരുന്നു.

തന്റെ വിശേഷങ്ങളും കുടുംബവിശേഷങ്ങളും എല്ലാം ബാബുരാജ് മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ബാബുരാജ് പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ ബാബുരാജ് പങ്കുവെച്ച ഒരു ചിത്രം ആണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടുന്നത്. മകൾ ആർച്ചയ്ക്ക് ഒപ്പമുള്ള ചിത്രമാണ് ബാബുരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കുടുംബസമേതമുള്ള ചിത്രങ്ങൾ താരം പങ്കുവെക്കാറുണ്ടെങ്കിലും ഇത് ആദ്യമായാണ് മകൾക്കൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്.

അത് കൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ ചിത്രം ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. അമ്മയുടെ പോലെ തന്നെ ആണ് മകൾ എന്നുമായിരുന്നു പൂരിഭാഗം പേരും പറയുന്നത്. മകളുടെ സിനിമയിലെ അരങ്ങേറ്റം എന്നാണെന്നും ആരാധകർ ചോദിക്കുന്നുണ്ട്.