വല്ലപ്പോഴും മാത്രമായിരുന്നു അന്ന് ക്ലാസ്സിൽ പോയിരുന്നത്


പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരം ആണ് ബാബുരാജ്. വർഷങ്ങൾ കൊണ്ട് സിനിമ മേഖലയിൽ സജീവമാണ് താരം. നിരവധി സിനമകളിൽ ആണ് താരം ഇതൊനൊടകം അഭിനയിച്ചത്. ചെറിയ ചെറിയ വേഷങ്ങളിൽ സിനിമയിൽ എത്തിയ താരം പിന്നീട് വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. വര്ഷങ്ങളോളം സിനിമയിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ താരം എന്നാൽ പിന്നീട് ഹാസ്യ കഥാപാത്രങ്ങളിലേക്ക് മാറുകയായിരുന്നു.

അത് വരെ വില്ലൻ വേഷങ്ങളിൽ എത്തിയ ബാബു രാജിന്റെ ഒട്ടും വെറുപ്പിക്കാതെ ഉള്ള ഹാസ്യ കഥാപാത്രങ്ങൾ വളരെ പെട്ടന്ന് തന്നെ പ്രേക്ഷകരും ഏറ്റെടുക്കുകയായിരുന്നു. സാൾട്ട് ആൻഡ് പെപ്പർ ചിത്രത്തിൽ കൂടി ആണ് താരം ഹാസ്യ താരമായി അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് താരം ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് എത്തിയത്. ഇപ്പോൾ വില്ലൻ വേഷങ്ങളെക്കാൾ ഹാസ്യ കഥാപാത്രങ്ങൾ ആണ് താരം മനോഹമരമാക്കുന്നത്.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ പഴയകാല ജീവിതത്തെ പറ്റി മനസ്സ് തുറക്കുകയാണ് താരം. കോളേജിൽ പഠിച്ച് കൊണ്ടിരുന്ന കാലത്തെ ഓർമ്മകൾ ആണ് താരം പങ്കുവെച്ചത്. അന്ന് ക്ലാസിനൊന്നും ഞാൻ പതിവായി കയറില്ല എങ്കിലും ഫൈനൽ ഇയർ റിസൾട്ട് വന്നപ്പോൾ എനിക്ക് അത്യാവശ്യം നല്ല മാർക്കും ഉണ്ട്, ഞാൻ പാസ്സ് ആകുകയും ചെയ്തു. ഉഴപ്പി നടന്നാലും എല്ലാ എക്‌സാമും ഞാൻ പാസ് ആകുമായിരുന്നു.

അങ്ങനെ ഡിഗ്രി കഴിഞ്ഞു ഇറങ്ങിയ സമയത്ത് ആയിരുന്നു എനിക്ക് സ്പോർട്ട്സ് ക്വാട്ടയിൽ ഡി വൈ എസ് പി ആയിട്ട് സെക്ഷൻ കിട്ടുന്നത്. അങ്ങനെ വീട്ടുകാരുടെ മുന്നിൽ ഒക്കെ ഞാൻ കുറച്ച് ഗമയോട് ഒക്കെ നടക്കുന്ന സമയം ആയിരുന്നു. കാരണം ഉഴപ്പി നടന്നിട്ടും ജയിക്കുകയൂം ഇപ്പോൾ പോലീസിൽ കയറാൻ പോകുകയും ഒക്കെ അല്ലെ. അതിന്റെ ചെറിയ ഒരു ഗമ. പക്ഷെ ക്യാംപിനു പോകാൻ ഇരിക്കുന്ന സമയത്ത് ആണ് കേസിൽ പെടുന്നത്. അങ്ങനെ ആ ജോലിക്ക് പോകാൻ കഴിയാതെ വരുകയായിരുന്നു എന്നും ബാബു രാജ് പറഞ്ഞു.