പുതിയ ചിത്രം പങ്കുവെച്ച് മഞ്ജു വാര്യർ, ബാബു ആന്റണി പറഞ്ഞത് കേട്ടോ

ഇപ്പോൾ തന്റെ പുതിയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യർ. നിരവധി പേരാണ് മഞ്ജുവിന്റെ പുതിയ ചിത്രത്തിന് കമെന്റുകളുമായി എത്തിയിരിക്കുന്നത്. കൂട്ടത്തിൽ ബാബു ആന്റണി നൽകിയ ഒരു കമെന്റും ശ്രദ്ധ നേടുകയാണ്. ”പുതിയ ലുക്ക് കൊള്ളാം എങ്കിലും എനിക്ക് ആ നീളന്‍ മുടിയാണ് ഇഷ്ടം” എന്നാണ് മഞ്ജുവിന്റെ പുതിയ ചിത്രത്തിന് ബാബു ആന്റണി നൽകിയ കമെന്റ്. കമെന്റിന് മറുപടിയും മഞ്ജു നൽകിയിട്ടുണ്ട്. സന്തോഷത്തിന്റെ ഇമോജി ആണ് മഞ്ജു മറുപടി നൽകിയത്. നിരവധി പേരാണ് മഞ്ജുവിന്റെ പുതിയ ചിത്രത്തിന് കമെന്റുമായി എത്തിയിരിക്കുന്നത്.

ഞാൻ ഒത്തിരി ഇഷ്ട്ടപ്പെടുന്ന വ്യക്തി ആണ് നിങ്ങൾ, നിങ്ങളിലെ ഈ,, എന്തിനെയും നേരിടാനുള്ള ആത്മധൈര്യം ഏതൊരു പെൺകുട്ടിക്കും കൊടുക്കുന്ന വലിയ സന്ദേശമാണ്, എല്ലാ സ്ത്രീകളുടെയും ഒരു പ്രചോദനമാണ് മഞ്ജുവാര്യർ എന്ന വ്യക്തിത്വം, ഈ പ്രായത്തിലും പ്രേധിസന്ധികളിലും ഇത്ര സൗധര്യവതി ആയി ഇരിക്കുന്നത് മലയാളി സ്ത്രീകൾക്ക് പ്രെജോധനം തന്നെ ആണ് ചേച്ചി വലിയ ഒരു പോസറ്റീവ് എനർജി തന്നെ ആണ്, മഞ്ജു എപ്പോഴും മമ്മുക്കയെ പോലെ ആണല്ലോ പ്രായം ആകുന്തോറും ചെറുപ്പം ആകുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.

മലയാള സിനിമയുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം വളരെ വേഗം തന്നെയാണ് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയത്. ഈ പുഴയും കടന്ന് എന്ന ചിത്രത്തിൽ കൂടി അഭിനയരംഗത്തേക്ക് വന്ന താരം ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കുകയാണ്. നിരവധി നല്ല കഥാപാത്രങ്ങളെയാണ് ചുരുങ്ങിയ സമയം കൊണ്ട് താരം മലയാളികൾക്ക് സമ്മാനിച്ചത്. ഏതു തരാം വേഷവും തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ച താരം പലപ്പോഴും സംവിധായകർക്ക് പോലും ഒരു അത്ഭുതം ആയിരുന്നു.

സിനിമയിൽ പ്രശസ്തിയിൽ നിൽക്കുന്ന സമയത്ത് ആണ് താരം വിവാഹിതയാകുന്നത്. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം വർഷങ്ങളോളം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. തങ്ങളുടെ ഇഷ്ടതാരത്തിന്റെ തിരിച്ച് വരവിനായി ആരാധകരും കാത്തിരിക്കുകയായിരുന്നു. ഒടുവിൽ നീണ്ട പതിനാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു മലയാള സിനിമയിലേക്ക് വീണ്ടും ശക്തമായ തിരിച്ച് വരവാണ് നടത്തിയത്. മലയാള സിനിമയിലെ യുവനായികമാരെ പോലും അസൂയപെടുത്തും വിധമുള്ള കഴിവും സൗന്ദര്യവുമുള്ള മഞ്ജു അതിനു ശേഷം മലയാള സിനിമയിൽ ഒരു മഞ്ജു വസന്തം തന്നെ തീർക്കുകയായിരുന്നു.

Leave a Comment