ചിത്രത്തിൽ ദിവ്യ ഉണ്ണി മോഹൻലാലിന്റെ നായികയായി എത്തിയത് മറ്റൊരു നായികയുടെ പിന്മാറ്റം കൊണ്ട്

ബാബു ജനാർദ്ദനന്റെ തിരക്കഥയിൽ ഐ വി ശശി സംവിധാനം ചെയ്ത ചിത്രം ആണ് വർണ്ണപ്പകിട്ട്. ജോക്കുട്ടൻ നിർമ്മിച്ച ചിത്രത്തിൽ മോഹൻലാൽ ആണ് നായകനായി എത്തിയത്. വലിയ മുതൽ മുടക്കിൽ ചിത്രീകരിച്ച സിനിമയുടെ മുക്കാൽ ഭാഗവും വിദേശത്താണ് ഒരുക്കിയത്. മോഹൻലാലിന്റെ ഭാഗ്യ നായികയായ മീന ആണ് ചിത്രത്തിലും താരത്തിന്റെ നായികയായി എത്തിയത്. 1997 ൽ പുറത്തിറങ്ങിയ ചിത്രം രണ്ടേ മുക്കാൽ കോടി രൂപ മുതൽ മുടക്കിൽ ആണ് ചിത്രീകരിച്ചത്. ചിത്രം വലിയ വിജയം ആണ് തിയേറ്ററിൽ കാഴ്ച വെച്ചത്. ഏകദേശം ഇരുന്നൂറോളം ദിവസം ആണ് ചിത്രം തീയേറ്ററുകളിൽ ഓടിയത്. മോഹൻലാലിന്റെ സിനിമ ജീവിതത്തിലെ തന്നെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് വർണ്ണപ്പകിട്ട്. മീനയെ കൂടാതെ ചിത്രത്തിൽ മറ്റൊരു നായിക കഥാപാത്രവും കൂടി ഉണ്ട്. ദിവ്യ ഉണ്ണി ആണ് ആ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചത്. ചിത്രത്തിൽ മോഹൻലാലും ദിവ്യ ഉണ്ണിയും തമ്മിൽ ഉള്ള ഒരു ഗാനം വലിയ രീതിയിൽ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. മാണിക്യ കല്ലാൽ എന്നാൽ ഗാനം വലിയ രീതിയിൽ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു.

എന്നാൽ ചിത്രത്തിൽ രണ്ടാം നായികയായി ആദ്യം പണിഗണിച്ചിരുന്നത് ദിവ്യ ഉണ്ണിയെ അല്ലായിരുന്നു എന്നും ആ വേഷത്തിലേക്ക് പകരം മറ്റൊരു നായികയെ ആയിരുന്നു പരിഗണിച്ചിരുന്നത് എന്നും തുറന്ന് പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബാബു ജനാർദ്ദനൻ. ബാബുവിന്റെ വാക്കുകൾ ഇങ്ങനെ, ചിത്രത്തിൽ ദിവ്യ ഉണ്ണി ചെയ്ത രണ്ടാം നായിക കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം മറ്റൊരു നായികയെ ആണ് പരിഗണിച്ചിരുന്നത്. എന്നാൽ ചിത്രത്തിൽ ആ കഥാപാത്രത്തെ ഗണേഷ് കുമാറിന്റെ കഥാപാത്രം ബലാത്സംഗം ചെയ്യുന്ന ഒരു രംഗം ഉണ്ടായിരുന്നു. ആദ്യം പരിഗണിച്ചിരുന്ന ആ നായിക ആ സമയത്ത് മലയാള സിനിമയിൽ ഒന്ന് രണ്ടു നായിക കഥാപാത്രങ്ങൾ ചെയ്തു തുടങ്ങിയ സമയം ആയിരുന്നു. അത് കൊണ്ട് തന്നെ ബലാത്സംഗം ചെയ്യുന്ന ആ രംഗത്തിൽ അഭിനയിച്ചാൽ തന്റെ ഇമേജിനെ ബാധിക്കുമെന്ന് ആ നടി പറഞ്ഞു.

മോഹൻലാൽ ആ സമയത്ത് മറ്റു ചില ചിത്രങ്ങളിൽ അഭിനയിക്കാം എന്ന് ഇട്ടത് കൊണ്ട് തന്നെ ഡേറ്റിന്റെ പ്രെശ്നം ഉണ്ടായിരുന്നു. ഷൂട്ടിങ് ഉടനെ തന്നെ തുടങ്ങേണ്ട അവസ്ഥ ആയിരുന്നു. ഒടുവിൽ ദിവ്യ ഉണ്ണിയെ ആ വേഷത്തിലേക്ക് പരിഗണിക്കുകയായിരുന്നു. ആദ്യം മോഹൻലാലിനൊപ്പം ആണ് അഭിനയിക്കേണ്ടത് എന്ന് പറഞ്ഞപ്പോൾ ദിവ്യ ഉണ്ണിയും അമ്മയും വിശ്വസിച്ചിരുന്നില്ല. എന്നാൽ മോഹൻലാലിനൊപ്പം അഭിനയിക്കേണ്ട ആ ഗാനം കേൾപ്പിച്ചു കൊടുത്തിട്ടും അവർക്ക് വിശ്വാസം വന്നില്ലായിരുന്നു. അങ്ങനെ ആണ് ദിവ്യ ഉണ്ണി ആ ചിത്രത്തിൽ എത്തുന്നത്.