പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട മമ്മൂട്ടി ചിത്രങ്ങളിൽ ഒന്നാണ് അഴകിയ രാവണൻ. മമ്മൂട്ടി നായകനായി എത്തിയ ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. കാവ്യ നായകൻ ബാലതാരമായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടി ആയിരുന്നു അഴകീയ രാവണൻ. ചിത്രത്തിൽ ശ്രീനിവാസൻ, ബിജു മേനോൻ, ഇന്നസെന്റ്, കാവ്യ മാധവൻ, ഭാനു പ്രീയ, തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.
ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സുനിൽ വയൻസ് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അഴകിയ രാവണൻ എന്ന ചിത്രത്തില്‍ ഭാനുപ്രിയയെ ആയിരുന്നില്ല ആദ്യം നായികയായി പരിഗണിച്ചിരുന്നത്. ശില്‍പ ശിരോദ്കര്‍ മുതല്‍ കനക വരെയുള്ള നായികമാരെ ചിത്രത്തിനായി അന്ന് പരിഗണിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടിയാണ് ചിത്രത്തിലേയ്ക്ക് നായികയെ നിര്‍ദ്ദേശിച്ചത്.
കന്നഡ സിനിമയിലെ ആക്ഷൻ ഹീറോയിനായി അറിയപ്പെടുന്ന നടി മാലാശ്രീയെ മമ്മൂട്ടിയായിരുന്നു ഈ സിനിമയിലെ നായികകഥാപാത്രത്തിലേക്ക് നിര്‍ദ്ദേശിച്ചത്. സൂര്യപുത്രലു എന്ന തെലുങ്ക് ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം മാലാശ്രീ അഭിനയിച്ചിട്ടുമുണ്ട്. എന്നാല്‍ സംവിധായകന്‍ കമല്‍ ആ നടിയെ കുറിച്ച് മുന്‍പ് കേട്ടിട്ടുമില്ലായിരുന്നു. മമ്മൂട്ടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കരാറൊപ്പിട്ട് ഡേറ്റ് വാങ്ങി.
ചേര്‍ത്തലയിലെ സെറ്റിലെത്തിയ മാലാശ്രീയെ കണ്ടതും കമല്‍ ധര്‍മ്മ സങ്കടത്തിൽ ആവുകയായിരുന്നു. ചിത്രത്തിലെ കഥാപാത്രമായ അനുരാധയ്ക്ക് ഒട്ടും ചേരാത്ത ആകാരമായിരുന്നു മാലാശ്രീയുടേത്. കൂടാതെ നടിയ്ക്ക് മലയാളവും ശരിയായി മനസ്സിലായിരുന്നില്ല. മമ്മൂട്ടിക്കും സ്ഥിതി മനസ്സിലായി. ഒടുവില്‍ നടിയോട് തന്നെ കാര്യം പറഞ്ഞു.
മലയാളം ഉച്ചാരണം പ്രശ്‌നമാണെന്ന് മാലാശ്രീക്കും ബോധ്യപ്പെട്ടു.അണിയറപ്രവർത്തകരുടെ വിഷമം മനസ്സിലാക്കിയതിനെ തുടര്‍ന്ന് മാലാശ്രീ തന്നെ സിനിമയിൽ നിന്ന് മാന്യമായി പിന്‍മാറുകയായിരുന്നു. സുകന്യ മുതല്‍ ഗൗതമി വരെയുള്ള നടിമാര്‍ക്ക് വേണ്ടി പിന്നീടും അണിയറപ്രവർത്തകർ ശ്രമിച്ചിരുന്നു. എന്നാല്‍ ആര്‍ക്കും ഒഴിവില്ലായിരുന്നു. പിന്നീടാണ് ആ ചിത്രത്തിലേക്ക് ഭാനുപ്രിയ എത്തുന്നത് എന്നുമാണ് പോസ്റ്റ്.