ബോബി സഞ്ജയിയുടെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ആയാലും ഞാനും തമ്മിൽ. ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടി എന്നതാണ് സത്യം. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രത്തിൽ സംവൃത സുനിൽ ആണ് നായികയായി എത്തിയത്. പൃഥ്വിരാജ് അവതരിപ്പിച്ച രവി തരകൻ എന്ന കഥാപാത്രം പൃഥ്വിയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥപാത്രങ്ങളിൽ ഒന്നായി ഇന്നും അറിയപ്പെടുന്നു. ചിത്രവും വലിയ രീതിയിൽ തന്നെ വിജയം നേടിയിരുന്നു.
പൃഥ്വിരാജ്, നരേൻ, സംവൃത സുനിൽ, പ്രതാപ് പോത്തൻ, റിമ കല്ലിങ്കൽ, രെമ്യ നമ്പീശൻ, സ്വാസിക, കലാഭവൻ മണി, സലിം കുമാർ, പ്രേം പ്രകാശ്, അനിൽ മുരളി തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിന്റെ ഭാഗമായത്. ചിത്രം വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടി എന്ന് മാത്രമല്ല, ചിത്രത്തിലെ ഗാനങ്ങളും വലിയ ഹിറ്റ് ആയിരുന്നു. ഇന്നും ചിത്രത്തിലെ ഗാനങ്ങൾ യുവാക്കൾക്ക് ഇടയിൽ വലിയ സ്ഥാനമാണുള്ളത്.
ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ രാഹുൽ രാധാകൃഷ്ണൻ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഈ സിനിമ ഒരു ഓർമ്മ പെടുതൽ ആണ്. ഇതിലും മികച്ച ഒരു പേര് ഈ സിനിമ ക്ക് ലഭിക്കും എന്ന് തോന്നുന്നില്ല. ഒരു പക്ഷെ ലാൽ ജോസ് സാറിന്റെ ബെസ്റ്റ് ക്‌ളാസ്സിക് മൂവി.
നമ്മൾ മരിച്ചു കഴിഞ്ഞാലും നമ്മൾ ആയി കഥ പറയാൻ കുറച്ചു പേര് ഉണ്ടെന്നു ഒരു ഓർമ്മപെടുതൽ എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിന് കമെന്റുകളുമായി എത്തിയിരിക്കുന്നത്. പൃഥ്വിരാജിന്റെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സിനിമയും ഇഷ്ട്ടപെട്ട കഥാപാത്രവും, ഈ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം എന്റെ ഫേവറിറ്റ് ആണ്, പൃഥ്വിരാജിന്റെ മികച്ച സിനിമകളിൽ ഒന്ന് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വന്നുകൊണ്ടിരിക്കുന്നത്.