ഇവൻ പറയുന്ന കഥകൾ ഒട്ടും വിശ്വാസയോഗ്യം അല്ല എന്നതാണ് സത്യം


ശ്രീനിവാസന്റെ തിരക്കഥയിൽ കമൽ സംവിധാനം ചെയ്ത ചിത്രം ആണ് അയാൾ കഥ എഴുതുകയാണ്. മോഹൻലാൽ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. നായിക വേഷത്തിൽ എത്തിയത് നന്ദിനിയും ആയിരുന്നു. ഇവരെ കൂടാതെ ചിത്രത്തിൽ ശ്രീനിവാസൻ, കൃഷ്ണ, ഇന്നസെന്റ്, സിദ്ധിഖ്, നെടുമുടി വേണു, ശ്രീവിദ്യ, ദേവൻ, ജഗദീഷ്, ശ്രീജ നായർ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ചിത്രം മാത്രമല്ല, ചിത്രത്തിലെ ഗാനങ്ങളും വലിയ രീതിയിൽ ഹിറ്റ് ആയിരുന്നു. മോഹൻലാൽ അവതരിപ്പിച്ച സാഗർ കൊട്ടപ്പുറം എന്ന കവി ഇന്നും ആരാധകർ ഏറെ ആണ്. ഇപ്പോഴിതാ വർഷങ്ങൾക്ക് ഇപ്പുറം ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരു ജലദോഷം, കൂടി പോയാൽ ഒരു പനി. അത് പേടിച്ച് പ്രായപൂർത്തിയായ കൂട്ടുകാരിയുടെ നനഞ്ഞ വസ്ത്രങ്ങൾ അവൾ ബോധമില്ലാതെ കിടക്കുമ്പോൾ അഴിച് മാറ്റിയവൻ. അയാൾ കഥഎഴുതുകയാണ് അവസാനത്തിൽ ഇവൻ പറയുന്ന കഥ ഒട്ടും വിശ്വാസയോഗ്യമല്ലായിരുന്നു. പാവം നന്ദിനി എന്നുമാണ് പോസ്റ്റിൽ ആരാധകൻ പറയുന്നത്. നിരവധി കമെന്റുകളും ഈ പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നുണ്ട്.

എന്തൊക്കെ പറഞ്ഞാലും ഇതിന്റ ഫസ്റ്റ് ഹാഫിൽ ലാലേട്ടൻ അഴിഞ്ഞാടിയത് പോലെ അതിന് മുൻപും ശേഷവും മൂപ്പരടക്കം ആർക്കും പറ്റിയിട്ടില്ല, അന്തകാലത്തു ഇതൊക്കെ ഗംഭീര സിനിമകൾ ആയി വാഴ്ത്തി പാടിയിരുന്നു. ഇതേ തിരകഥാ കൃത്ത് മുൻപ് മറ്റൊരു സിനിമയിൽ എഴുതിയ ഡയലോഗ് ഓർമ വരുന്നു. ഒന്ന് കരഞ്ഞിരുന്നെങ്കിൽ, ഒന്ന് ഒച്ച വച്ചിരുന്നെങ്കിൽ ഞാൻ ഉണർന്നേനെ, റിപ്പീറ്റ് വാല്യൂ ഉള്ള ഫസ്റ്റ് ഹാഫ്.. പിന്നീട് കാണാനേ തോന്നാത്ത സെക്കന്റ്‌ ഹാഫ് ഉള്ള സിനിമ.

അവൾടെ ബെസ്റ്റി അല്ലെ അവൻ അപ്പൊ അവനു അതൊക്കെ ചെയ്തുകൂടെ കാമുകൻ ആരുന്നേൽ ഒക്കെ അവൻ മിസ് യൂസ് ചെയ്തു എന്നെങ്കിലും കരുതരുന്നു. ഇതിപ്പോ ബെസ്റ്റിയെ അവൾ സംശയിച്ചത് മോശമായി പോയ്‌, എനിക്കവനെ അന്നേ സംശയം ഉണ്ടാർന്നു കള്ള ഗുൽമോഹർ, ആ നിഷ്കളങ്കമായ മുഖത്ത് നോക്കി എങ്ങനെ ഇങ്ങനെ കുറ്റപ്പെടുത്താൻ തോന്നുന്നു, പ്രേമം സിനിമയിൽ വിദ്യാർത്ഥി അധ്യാപികയെ പ്രണയിക്കുന്നത് തെറ്റായ സന്ദേശമാണെന്ന് പറഞ്ഞയാളും. അതുക്കും കൊല്ലങ്ങൾക്ക് മുൻപേ അധ്യാപകനെ പ്രണയിക്കുന്ന വിദ്യാർത്ഥിനിയുടെ കഥയുമായി സിനിമയെടുത്ത് വിജയിപ്പിച്ച കേശവൻമാമൻ കൂടിയാണ് ആ മണിമുത്ത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.