പുതിയ സന്തോഷത്തിൽ ആതിര മാധവ്, ആശംസകളുമായി ആരാധകരും

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ആതിര മാധവ്.  ഏഷ്യാനെറ്റിൽ സംപ്രേക്ഷണം  ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുകയാണ് ആതിര ഇന്ന്. അനന്യ എന്ന കഥാപാത്രത്തെ ആണ് താരം പരമ്പരയിൽ അവതരിപ്പിക്കുന്നത്. ആദ്യമൊക്കെ അൽപ്പം അഹങ്കാരി കഥാപാത്രം ആയിരുന്നു ആതിരയുടെ അനന്യ എന്ന കഥാപാത്രത്തിന്റേത് എങ്കിൽ ഇന്ന് വളരെ ശാന്തവും പക്വതയുമുള്ള കഥാപാത്രമായി അനന്യ എന്ന കഥാപാത്രം മാറിയിരിക്കുകയാണ്. അത്  കൊണ്ട് തന്നെ ആതിരയുടെ അനന്യ എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയും ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ച് കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ആതിര തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. താരം നടത്തുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും അനന്യ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ചിലപ്പോഴെക്കെ ഈ ചിത്രങ്ങൾക്ക് മോശം കമെന്റുകളുമായി ചില സൈബർ ഞരമ്പൻമാർ എത്താറുണ്ട്. എന്നാൽ അവർക്കെല്ലാം കൃത്യമായ മറുപടിയും ആതിര നൽകാറുണ്ട്.

ഇപ്പോഴിതാ താരം തന്റെ ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. നവംബർ 9 നു ആണ് ആതിര തന്റെ ഭർത്താവിനൊപ്പം വിവാഹവാർഷികം ആഘോഷിച്ചത്. തങ്ങളുടെ ആദ്യത്തെ വിവാഹവാർഷികം വളരെ ഗംഭീരമായി തന്നെയാണ് ആതിരയും ഭർത്താവും ചേർന്ന് ആഘോഷിച്ചത്. അതിന്റെ ചിത്രങ്ങളും മറ്റും ആതിര തന്നെ സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെച്ചിരുന്നു. കൂട്ടത്തിൽ മറ്റൊരു സന്തോഷ വാർത്തയും ആതിര പ്രേക്ഷകരോട് പങ്കുവെച്ചു. താൻ അമ്മയാകാൻ പോകുന്ന വിവരം ആണ് ആതിര ഇപ്പോൾ ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇത്രയും നാൾ പുറത്ത് പറയാതിരുന്നത് ആണെന്നും ഇത് ഒളിപ്പിച്ച് വെയ്ക്കാൻ താൻ കുറച്ച് കഷ്ട്ടപെട്ടുവെന്നും ഈ സന്തോഷദിവസം എല്ലാവരുമായി പങ്കുവെക്കാൻ കാത്തിരിക്കുകയായിരുന്നു എന്നുമാണ് ആതിര പറഞ്ഞത്.

അതെ, ഞങ്ങൾ മാതാപിതാക്കൾ ആകാൻ പോകുകയാണെന്നും ഇപ്പോൾ അഞ്ച് മാസം അടുക്കാറായി എന്നും ആണ് താരം ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇത്രയും നാൾ ആരോടും പറയാതെ കൊണ്ട് നടന്നു എന്നും എന്നാൽ ഇപ്പോൾ കുറച്ച് വയർ ഒക്കെ ആയി, ഇനിയും പറയാതിരിക്കാൻ കഴിയില്ല എന്നുമാണ് ആതിര പറഞ്ഞത്. വോമിറ്റിങ് ഒരുപാട് ഉണ്ടെന്നും അത് കൊണ്ട് തന്നെ തന്റെ സൗണ്ട് ഒക്കെ പോയെന്നും കൂടി താരം പറഞ്ഞു.