ഡാൻസ് വിഡിയോയ്ക് മോശം കമെന്റ്, കിടിലൻ മറുപടി നൽകി കുടുംബവിളക്കിലെ അനന്യ

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ആതിര മാധവ്. നിരവധി ആരാധകരെ ആണ് താരം കുറഞ്ഞ സമയം കൊണ്ട് നേടിയെടുത്തത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കുടുംബവിളക്ക് എന്ന പരമ്പരയിൽ കൂടി ആണ് താരം പ്രേഷകർക് മുന്നിൽ എത്തിക്കൊണ്ടിരിക്കുന്നത്. അനന്യ എന്ന കഥാപത്രത്തെ ആണ് ആതിര അവതരിപ്പിക്കുന്നത്. ആദ്യം ഒരു അഹങ്കാരിയായ പെൺകുട്ടി ആയിട്ടാണ് ആതിര എത്തിയത് എങ്കിലും ക്രമേണ പക്വത ഉള്ള ഭാര്യയേയും മരുമകളെയും ഒക്കെയാണ് ആതിരയിൽ പിന്നീട് കാണാൻ കഴിഞ്ഞത്. സുമിത്രയെ പിന്തുണയ്ക്കുന്ന മരുമകളായി അനന്യയ്ക്കും ആരാധകർ ഏറെയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. കുടുംബവിളക്ക് പരമ്പരയിലെ താരങ്ങൾക്കൊപ്പമുള്ള രസകരമായ വിഡിയോയും ആതിര തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. അവയ്‌ക്കെല്ലാം തന്നെ മികച്ച പ്രതികരണം ആണ് ആരാധാകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുള്ളതും. എഞ്ചിനീയറിംഗ് ബിരുദധാരിയായ ആതിര ഉയർന്ന ജോലി രാജി വെച്ചിട്ടാണ് അഭിനയം തിരഞ്ഞെടുത്തത്. ഇപ്പോഴിതാ ആതിരയുടെ ഏറ്റവും പുതിയ ഒരു നൃത്ത വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. വൈറൽ ഗാനമായ കുടുക്ക് എന്ന ചിത്രത്തിലെ ഗാനത്തിന് ഒപ്പമാണ് ആതിര ചുവട് വെച്ചിരിക്കുന്നത്.

നാടൻ വേഷം ധരിച്ച് കൊണ്ടാണ് അനന്യ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. എന്നാൽ വീഡിയോയ്ക്ക് വളരെ മോശമായ കമെന്റ് ആണ് ഒരാൾ നൽകിയത്. ആ തോർത്ത് അഴിച്ചിട്ട് കളിച്ചാൽ പൊളിക്കും എന്നായിരുന്നു ഒരാൾ കമെന്റ് നൽകിയത്. എന്നാൽ ഇങ്ങനെ ഒരു കമെന്റ് കണ്ടു മിണ്ടാതെ ഇരിക്കാനോ കമെന് ഡിലീറ്റ് ചെയ്യാനോ ആതിര തയാറായില്ല. പകരം കിടിലൻ മറുപടി തന്നെയാണ് താരം അയാൾക്ക് നൽകിയത്. അയ്യോ സഹോദരാ തോർത്ത് മാറ്റി കാണിക്കാൻ അമ്മയോട് പറഞ്ഞാൽ മതി. നിങ്ങളുടെ വീട്ടിലെ ആൾക്കാർ കളിക്കുന്ന കളിയല്ല ഇത് എന്നുമാണ് ആതിര നൽകിയ മറുപടി. നിരവധി പേരാണ് ആതിരയുടെ കമെന്റിനെ പിന്തുണച്ച് കൊണ്ട് എത്തിയത്. സംഗതി വഷളായി എന്ന് തോന്നിയതോടെ കമന്റ് ഇട്ടവൻ സ്ഥലം കാലിയാക്കിയിരിക്കുകയാണ്‌.

കഴിഞ്ഞ ദിവസം ആണ് അമൃത കുടുംബ വിളക്കിൽ നിന്ന് പിന്മാറി എന്ന് ആരാധകരെ അറിയിച്ചത്. ആതിരയും അമൃതയും തമ്മിലുള്ള വിഡിയോകൾ എല്ലാം ആരാധകർക്കിടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. അമൃതയും ആതിരയും ഒന്നിച്ചുള്ള വിഡിയോകൾക്ക് മികച്ച പ്രതികരണങ്ങൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നതും.