ലൈവിൽ എത്തിയ ആതിരയോട് മോശം കമെന്റുമായി ഞരമ്പൻ, തക്കമറുപടി നൽകി താരവും

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ആതിര മാധവ്. ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി ആരാധകരെയാണ് താരം തന്റെ അഭിനയത്തിൽ കൂടി സ്വന്തമാക്കിയത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കുടുംബവിളക്ക് എന്ന പരമ്പരയിൽ കൂടി ആണ് താരം പ്രേഷകർക് മുന്നിൽ എത്തിക്കൊണ്ടിരിക്കുന്നത്. അനന്യ എന്ന കഥാപത്രത്തെ ആണ് ആതിര അവതരിപ്പിക്കുന്നത്. ആദ്യം ഒരു അഹങ്കാരിയായ പെൺകുട്ടി ആയിട്ടാണ് ആതിര എത്തിയത് എങ്കിലും ക്രമേണ പക്വത ഉള്ള ഭാര്യയേയും മരുമകളെയും ഒക്കെയാണ് ആതിരയിൽ പിന്നീട് കാണാൻ കഴിഞ്ഞത്. സുമിത്രയെ പിന്തുണയ്ക്കുന്ന മരുമകളായി അനന്യയ്ക്കും ആരാധകർ ഏറെയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. കുടുംബവിളക്ക് പരമ്പരയിലെ താരങ്ങൾക്കൊപ്പമുള്ള രസകരമായ വിഡിയോയും ആതിര തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. അവയ്‌ക്കെല്ലാം തന്നെ മികച്ച പ്രതികരണം ആണ് ആരാധാകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുള്ളതും. എഞ്ചിനീയറിംഗ് ബിരുദധാരിയായ ആതിര ഉയർന്ന ജോലി രാജി വെച്ചിട്ടാണ് അഭിനയം തിരഞ്ഞെടുത്തത്.  സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ആരാധകരുമായി താരം നടത്തിയ ഒരു ചോദ്യോത്തര വേളയിൽ താരത്തിനോട് ഒരാൾ ചോദിച്ച ചോദ്യവും അതിനു ആതിര നൽകിയ മറുപടിയുമാണ് ഏറെ ശ്രദ്ധ നേടിയത്.

തങ്ങളുടെ പ്രിയതാരം ലൈവിൽ വന്നത് കണ്ടു നിരവധി പേരാണ് ചോദ്യങ്ങളുമായി എത്തിയത്. കൂടുതൽ പേർക്കും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആയിരുന്നു താൽപ്പര്യം. എന്നാൽ ഇതിനിടയിൽ ഒരാൾ ഒരു അശ്‌ളീല കമെന്റുമായി ആണ് എത്തിയത്. നിങ്ങള്‍ വിര്‍ജിന്‍ ആണോ എന്നാണ് ഒരാള്‍ താരത്തിനോട്ചോദിച്ചത്. എന്നാൽ ഇത് കേട്ട് പിടിക്കുകയോ പരിഭ്രമപ്പെടുകയോ ചെയ്യാതെ തക്കമറുപടി തന്നെയാണ് ആതിര ഇയാൾക്ക് കൊടുത്തത്. ‘ഇത് കേള്‍ക്കുമ്പോഴും ചോദിക്കുമ്പോഴും എന്ത് സുഖമാണ് കിട്ടുന്നത്. നിങ്ങളുടെ കുടുംബത്തില്‍ തന്നെ പോയി ചോദിക്കൂ എന്നും ഇത്രയും ലൈംഗിക വൈകൃതം കാണിക്കുന്നവരോട് ഞാന്‍ ഏതു തരത്തിൽ ഉള്ള മറുപടിയാണ് കൊടുക്കേണ്ടത് എന്നും കൂട്ടത്തിൽ നിങ്ങൾ ഇതൊക്കെ കാണുന്നുണ്ടോ എന്ന് താരം തന്റെ ഭർത്താവിനേയും മെൻഷൻ ചെയ്തു ചോദിക്കുന്നുണ്ട്.

എന്തായാലും താരത്തിന്റെ മറുപടി ആരാധകർ തന്നെ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് ലൈവിൽ ആതിരയെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നത്. താരത്തിന്റെ സമയോചിതമായ ഇടപെടൽ കലക്കി എന്നും ഇത്തരത്തിൽ ഉള്ളവർക്ക് പറ്റിയ മറുപടി തന്നെയാണ് ഇതെന്നുമാണ് ആരാധകർ പറഞ്ഞത്.