കാത്തിരിപ്പിന് വിരാമം, ആതിര മാധവിന് ആൺകുഞ്ഞു പിറന്നു

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ആതിര മാധവ്.  ഏഷ്യാനെറ്റിൽ സംപ്രേക്ഷണം  ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുകയാണ് ആതിര ഇന്ന്. അനന്യ എന്ന കഥാപാത്രത്തെ ആണ് താരം പരമ്പരയിൽ അവതരിപ്പിക്കുന്നത്. ആദ്യമൊക്കെ അൽപ്പം അഹങ്കാരി കഥാപാത്രം ആയിരുന്നു ആതിരയുടെ അനന്യ എന്ന കഥാപാത്രത്തിന്റേത് എങ്കിൽ ഇന്ന് വളരെ ശാന്തവും പക്വതയുമുള്ള കഥാപാത്രമായി അനന്യ എന്ന കഥാപാത്രം മാറിയിരിക്കുകയാണ്. അത്  കൊണ്ട് തന്നെ ആതിരയുടെ അനന്യ എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയും ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ച് കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ആതിര തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. താരം നടത്തുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും അനന്യ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ചിലപ്പോഴെക്കെ ഈ ചിത്രങ്ങൾക്ക് മോശം കമെന്റുകളുമായി ചില സൈബർ ഞരമ്പൻമാർ എത്താറുണ്ട്. എന്നാൽ അവർക്കെല്ലാം കൃത്യമായ മറുപടിയും ആതിര നൽകാറുണ്ട്.

ആതിര ഗർഭിണി ആയതോടെ  കുടുംബവിളക്കിൽ നിന്ന് പിന്മാറിയിരുന്നു. അതിനു ശേഷം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് താരം സോഷ്യൽ മീഡിയയിൽ എത്താറുണ്ടായിരുന്നു. വളരെ പെട്ടന്ന് തന്നെ ആ വിശേഷങ്ങൾ എല്ലാം ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരത്തിന് കുഞ്ഞു ജനിച്ച വിവരം ആണ് പുറത്ത് വരുന്നത്. താരത്തിന് ആൺകുഞ്ഞു ആണ് പിറന്നിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. ആതിരയുടെ സുഹൃത്തും നടിയും ആയ അമൃത ആണ് തന്റെ സോഷ്യൽ മീഡിയയിൽ കൂടി ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. അമൃതയുടെ വാക്കുകൾഇങ്ങനെ, ഞാനിപ്പോൾ അറിഞ്ഞതേയുള്ളൂ. എന്റെ ബെസ്റ്റ്ഫ്രണ്ട് ആതിര പ്രസവിച്ചു. നോർമൽ ഡെലിവറിയായിരുന്നു. ആൺ കുഞ്ഞാണ്.

അവളെ ആദ്യമായി കാണാൻ പോയപ്പോഴും പിന്നീട് കാണുമ്പോഴും എല്ലാം ആൺകുഞ്ഞ് ആയിരിക്കും എന്നാണ് ഞാൻ പറയാറുള്ളത്. എന്റെ മരുമകനായിരിക്കും എന്ന് ഞാൻ തമാശ പറയാറുണ്ടായിരുന്നു. അപ്പോൾ എന്റെയടുത്ത് പലരും പറഞ്ഞു അങ്ങനെയൊന്നും പറയരുതെന്ന്. ദൈവം തരുന്ന കുഞ്ഞല്ലേ അങ്ങനെയൊന്നും പറയരുതെന്നായിരുന്നു ചിലർ പറഞ്ഞത്. ആണാണെങ്കിലും പെണ്ണാണെങ്കിലും സ്വീകരിക്കില്ലേ പിന്നെന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് തോന്നിയിരുന്നു. ഞങ്ങൾ തമാശയ്ക്ക് പറഞ്ഞതാണ്. എനിക്ക് എത്രയും പെട്ടെന്ന് മരുമകനെ കാണാൻ പോകണം. ഞാൻ അവളെയും രാജീവേട്ടനേയും വിളിച്ചിരുന്നു. എനിക്ക് കിട്ടിയില്ല. ഞങ്ങളിപ്പോൾ ഗുരുവായൂരിലേക്ക് വന്നതാണ്. തിരിച്ച് പോയിട്ട് വേണം അവരെ കാണാൻ എന്നുമാണ് അമൃത കുറിച്ചിരിക്കുന്നത്.