തന്റെ അനുഭവങ്ങൾ പങ്കുവെച്ച് അശ്വതി ശ്രീകാന്ത്, കമെന്റുകളുമായി ആരാധകരും

മലയാളികൾക്ക് ഏറെ സുപരിചിതയായ ഒരു അവതാരിക ആണ് അശ്വതി ശ്രീകാന്ത്. വർഷങ്ങൾ കൊണ്ട് തന്നെ അവതരണ രംഗത്ത് സജീവമായ താരം അടുത്തിടെ ഫ്‌ളവേഴ്‌സ് ചാനൽ ഒരുക്കുന്ന ചക്കപ്പഴം എന്ന സീരിയലിലും അഭിനയിക്കാൻ തുടങ്ങിയിരുന്നു. താൻ ഒരു നല്ല അവതാരിക മാത്രമല്ല ഒരു നല്ല അഭിനേത്രി കൂടിയാണെന്ന് അശ്വതി ചക്കപ്പഴത്തിൽ കൂടി തെളിയിച്ച് കൊണ്ടിരിക്കുകയാണ്. തന്റെ രണ്ടാമത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിൽ ആണ് അശ്വതിയും ഭർത്താവും. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്. ഇത്തരത്തിൽ അശ്വതി പങ്കുവെച്ച തന്റെ ഏറ്റവും പുതിയ സന്തോഷം ആണ് താരം ഇപ്പോൾ ആരാധകരുമായി പങ്കുവെക്കുന്നത്.  സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിൽ കൂടിയും ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരുന്നത്. എന്നാൽ അടുത്തിടെ താരം ഒരു യൂട്യൂബ് ചാനൽ തുടങ്ങിയതോടെ ചാനലിൽ കൂടിയായി വിശേഷങ്ങൾ പങ്കുവെക്കുന്നത്.

അടുത്തിടെ ആണ് അശ്വതി തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. ഇപ്പോഴിതാ തന്റെ അനുഭവങ്ങൾ കോർത്തിണക്കി കൊണ്ട് ഗർഭിണി ആകുമ്പോഴും കുഞ്ഞിന് ജന്മം നൽകി കഴിഞ്ഞും സ്ത്രീകളിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചും പ്രശ്നങ്ങളെ കുറിച്ചുമാണ് അശ്വതി ഒരു വീഡിയോ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് അശ്വതിയുടെ വീഡിയോയ്ക്ക് താഴെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് എത്തിയത്. മൈ പോസ്റ്റ്പാർട്ടം സ്റ്റോറി എന്ന തലക്കെട്ടോടെയാണ് അശ്വതി തന്റെ അനുഭവം പങ്കുവെച്ചത്. നിരവധി സ്ത്രീകൾ ആണ് അശ്വതിയുടെ വീഡിയോയ്ക്ക് താഴെ തങ്ങളുടെ അനുഭവങ്ങൾ കുറിച്ചത്.

2 വർഷം മുമ്പ് എനിക്ക് ഉണ്ടായ അനുഭവം എന്റെ രണ്ടാത്തെ മോളുണ്ടായി കഴിഞ്ഞ് എനിക്കുണ്ടയ മാറ്റം എന്റെ മനസ്സികനില തന്നെ ആകെ തകർത്തു അതിന്റെ ഏറ്റവും രൂക്ഷമായ സ്റ്റേജിൽ കൂടി കടന്നുപോയി അത് പറഞ്ഞ് അറിയിക്കാൻ അതിനെ കുറിച്ച് ഓർക്കാൻ കൂടി വയ്യ എനിക്ക് ….. എങ്ങനെ ഞാൻ പിടിച്ചു നിന്നു എന്ന് എനിക്ക് അറിയില്ല എന്നാണ് അശ്വതിയുടെ വീഡിയോ കണ്ടു ഒരു ആരാധിക തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. ഇത്തരത്തിൽ നിരവധി സ്ത്രീകൾ ആണ് തങ്ങളുടെ പ്രതികരണം അറിയിച്ച് അശ്വതിയുടെ വിഡിയോയിൽ കമെന്റ് ചെയ്തിരിക്കുന്നത്.