ജീവിതമല്ലേ പാകം തെറ്റാതെ നോക്കേണ്ടത് രണ്ട് പേരുടെയും കൂട്ട് ഉത്തരവാദിത്വം ആണല്ലോ

അശ്വതി ശ്രീകാന്തിനെ പരിചയമില്ലാത്ത മലാലയാളികൾ ചുരുക്കമാണ്. നിരവധി ആരാധകർ ഉള്ള ഒരു അവതാരിക മാത്രമല്ല, നല്ല ഒരു നടിയും കൂടിയാണ് താൻ എന്ന് അശ്വതി ശ്രീകാന്ത് തെളിയിച്ചിട്ടുണ്ട്. വർഷങ്ങൾ കൊണ്ട് തന്നെ അവതരണ രംഗത്ത് സജീവമായ താരം അടുത്തിടെ ഫ്‌ളവേഴ്‌സ് ചാനൽ ഒരുക്കുന്ന ചക്കപ്പഴം എന്ന സീരിയലിലും അഭിനയിക്കാൻ തുടങ്ങിയിരുന്നു. താൻ ഒരു നല്ല അവതാരിക മാത്രമല്ല ഒരു നല്ല അഭിനേത്രി കൂടിയാണെന്ന് അശ്വതി ചക്കപ്പഴത്തിൽ കൂടി തെളിയിച്ച് കൊണ്ടിരിക്കുകയാണ്. തന്റെ രണ്ടാമത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിൽ ആണ് അശ്വതിയും ഭർത്താവും. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്. ഇത്തരത്തിൽ അശ്വതി പങ്കുവെച്ച തന്റെ ഏറ്റവും പുതിയ സന്തോഷം ആണ് താരം ഇപ്പോൾ ആരാധകരുമായി പങ്കുവെക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിൽ കൂടിയും ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരുന്നത്. തന്റെ ഒൻപതാം വിവാഹ വാർഷികമാണ് ഇന്ന് എന്നാണ് താരം ആരാധകരെ അറിയിച്ചിരിക്കുന്നത്. അശ്വതിയുടെ കുറിപ്പ് ഇങ്ങനെ,  9 വർഷം മുൻപ് ഈ നേരത്ത് ഞങ്ങൾ, വിയർത്ത് കുളിച്ചിട്ടും എക്സ്പ്രഷൻ വാരി വിതറി കല്യാണ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയോ സ്വന്തം കല്യാണത്തിന്റെ സദ്യയുണ്ണുകയോ ആയിരുന്നിരിക്കണം. സ്റ്റേജ് ഡെക്കറേറ്റ് ചെയ്ത് കുളമാക്കിയവനെ കൈയ്യിൽ കിട്ടിയാൽ ശരിയാക്കുമെന്ന് ശ്രീ പലവട്ടം എന്റെ ചെവിയിൽ പറഞ്ഞത് കണ്ട വീഡിയോ ഗ്രാഫർ ഈ രംഗത്ത് ‘ഇത്തിരി നാണം പെണ്ണിൻ കവിളിന്’ എന്ന പാട്ടു ചേരുമെന്ന് ഉറപ്പിച്ചു കഴിഞ്ഞിരിക്കും.

കാറിൽ കയറിയാലുടനെ നേരത്തെ വാങ്ങി വച്ച മൈഗ്രേയ്‌നിന്റെ ഗുളിക കഴിക്കണം എന്ന് ഞാൻ ഓർക്കുകയായിരുന്നിരിക്കണം. 9 വർഷത്തിനിപ്പുറം ഇപ്പോൾ കെട്ടിയോൻ ഉച്ചയ്ക്ക് വറുക്കാനുള്ള മത്തിയ്ക്ക് മുളക് പുരട്ടുന്നു, ഉപ്പ് നീയിട്ടാലേ ശരിയാകുവെന്ന് പറഞ്ഞ് ഗർഭം മുതലെടുത്ത് മൊബൈലിൽ കുത്തിക്കൊണ്ട് സെറ്റിയിൽ ഇരിക്കുന്ന എന്നെ നീട്ടി വിളിക്കുന്നു. ഈ പോസ്റ്റ് ഇട്ടിട്ട് വേണം പോയി ഉപ്പിടാൻ. ജീവിതമല്ലേ. പാകം തെറ്റാതെ നോക്കേണ്ടത് രണ്ട് പേരുടെയും കൂട്ട് ഉത്തരവാദിത്വം ആണല്ലോ, ഹാപ്പി ആനിവേഴ്സറി റ്റു അസ് എന്നാണ് അശ്വതി കുറിച്ചത്.