ശോഭനയുടെ കയ്യിൽ ഇരിക്കുന്ന ഈ കുട്ടിത്താരം ആരാണെന്ന് മനസ്സിലായോ


നമ്മുടെ താരങ്ങളിൽ പലരും ഒരു കാലത്ത് ബാല താരമായി സിനിമയിൽ അഭിനയിച്ചിട്ടുള്ളവർ ആണ്. ബാലതാരമായി എത്തി ശ്രദ്ധ നേടിയതിനു ശേഷം ഒരു ഇടവേളയ്ക്ക് ശേഷം നായികയായും നായകനായും എല്ലാം സിനിമയിലേക്ക് തിരിച്ച് എത്തിയ നിരവധി താരങ്ങൾ മലയാള സിനിമയിൽ ഉണ്ട്. കാവ്യ മാധവനും കീർത്തി സുരേഷും എല്ലാം അതിന്റെ ഉദാഹരണങ്ങൾ ആണ്. ഇത്തരത്തിൽ ബാലതാരമായി എത്തി ഒന്ന് രണ്ടു സിനിമയിൽ അഭിനയിച്ചതിന് ശേഷം വർഷങ്ങൾക്ക് ശേഷം നായികയായി സിനിമയിലേക്ക് എത്തിയ ഒരു താരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം.

ബാലതാരമായി എത്തിയ താരം ഒന്ന് രണ്ടു സിനിമയിൽ അഭിനയിച്ചതിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ പിന്നീട് വർഷങ്ങൾക്ക് ഇപ്പുറം ദിലീപിന്റെ നായികയായാണ് താരം സിനിമയിൽ തിരിച്ച് എത്തിയത്. അത് മറ്റാരും അല്ല, ദിലീപ് ചിത്രം മോസ് ആൻഡ് ക്യാറ്റിലെ നായിക അശ്വതി ആണ്. സിനി ഫൈൽ ഗ്രൂപ്പിൽ ആണ് താരത്തിനെ കുറിച്ച് പോസ്റ്റ് വന്നിരിക്കുന്നത്.

ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ശോഭനയുടെ കൈയിൽ ഉള്ള ഈ കുട്ടിയെ മനസിലായോ? ചിത്രം മാനത്തെ വെള്ളിത്തേര്. വർഷങ്ങൾക്ക് ശേഷം ഫാസിലിന്റെ ദിലീപ് ചിത്രം മോസ് ആൻഡ് ക്യാറ്റ് ഇൽ നായികയായി അഭിനയിച്ച അശ്വതി ആണ് ഇത്. അശ്വതി ബാലതാരമായി ഗോഡ് ഫാദറിലും അഭിനയിച്ചു. ഇപ്പോൾ അഭിനയമേഖല വിട്ടെന്ന് തോന്നുന്നു.

മോസ് ആൻഡ് ക്യാറ്റിലെ പിക്ക് കമന്റ് ബോക്സിൽ ഉണ്ട്. അവരുടെ ലെറ്റസ്റ്റ് പിക്ക് ആണെന്ന് എനിക്ക് തോന്നുന്ന ഒരു പിക്കും കമ്ന്റിൽ ഉണ്ട് എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിക്കുന്നുണ്ട്. അപ്പോ ശോഭന ഒക്കെ ഇത്ര സീനിയർ ആണല്ലേ, മഴയെത്തും മുൻപെ സിനിമയിലും ഉണ്ട്. ക്ലൈമാക്സിൽ മമ്മൂക്കയ്ക്കും ശോഭനയ്ക്കും ഒപ്പം, ഇഷ്ടമുള്ള ആങ്കർ ആയിരുന്നു ഒരു സമയത്ത്. പുള്ളിക്കാരിയെ കാണാൻ വേണ്ടി മാത്രം സ്കൂളിൽ നിന്ന് നേരത്തെ വരുമായിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റിനു വരുന്നത്.