പ്രായവ്യത്യാസം ഒരു അനുഗ്രഹം ആയെന്നു എനിക്ക് തോന്നാറുണ്ട്

അശ്വതി ശ്രീകാന്തിനെ പരിചയമില്ലാത്ത മിനിസ്ക്രീൻ പ്രേക്ഷകർ കുറവാണ്. വർഷങ്ങൾ കൊണ്ട് തന്നെ അവതരണ രംഗത്ത് സജീവമായ താരം അടുത്തിടെ ഫ്‌ളവേഴ്‌സ് ചാനൽ ഒരുക്കുന്ന ചക്കപ്പഴം എന്ന സീരിയലിലും അഭിനയിക്കാൻ തുടങ്ങിയിരുന്നു. താൻ ഒരു നല്ല അവതാരിക മാത്രമല്ല ഒരു നല്ല അഭിനേത്രി കൂടിയാണെന്ന് അശ്വതി ചക്കപ്പഴത്തിൽ കൂടി തെളിയിച്ച് കൊണ്ടിരിക്കുകയാണ്. തന്റെ രണ്ടാമത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിൽ ആണ് അശ്വതിയും ഭർത്താവും. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്. ഇത്തരത്തിൽ അശ്വതി പങ്കുവെച്ച തന്റെ ഏറ്റവും പുതിയ സന്തോഷം ആണ് താരം ഇപ്പോൾ ആരാധകരുമായി പങ്കുവെക്കുന്നത്.  സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിൽ കൂടിയും ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരുന്നത്. എന്നാൽ അടുത്തിടെ താരം ഒരു യൂട്യൂബ് ചാനൽ തുടങ്ങിയതോടെ ചാനലിൽ കൂടിയായി വിശേഷങ്ങൾ പങ്കുവെക്കുന്നത്.

ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്റെ മൂത്ത മകൾ പത്മയെയും ഇളയ മകൾ കമലയെയും കുറിച്ച് അശ്വതി പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. പത്മയും കമലയും തമ്മിൽ എട്ടു വയസ്സിന്റെ വ്യത്യാസം ആണ് ഉള്ളത്. രണ്ടാമതൊരു കുട്ടി കൂടി ജനിക്കാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ പത്മയ്ക് അത് ഉൾക്കൊള്ളാൻ കഴിയുമോ എന്ന് ഞങ്ങൾക്ക് സംശയം ഉണ്ടായിരുന്നു. എന്നാൽ പത്മ ഞങ്ങളെ എല്ലാം ഞെട്ടിക്കുകയായിരുന്നു. എന്ത് കാര്യവും സ്വന്തമായി ചെയ്യാനുള്ള പ്രാപ്തി പത്മയ്ക്ക് ഉണ്ട്. അവളെ ആകെ സഹായിക്കേണ്ടത് പഠനത്തിൽ മാത്രമായിരുന്നു. എന്നാൽ ഇനി എല്ലാം ആദ്യം മുതൽ തുടങ്ങണമല്ലോ എന്ന ഒരു ചിന്തയും എനിക്ക് ഉണ്ട്. ഇപ്പോൾ എനിക്ക് തോന്നാറുണ്ട് ഇവർ തമ്മിലുള്ള പ്രായവ്യത്യാസം ഒരു അനുഗ്രഹം ആയെന്നു. കാരണം രണ്ടും മൂന്നും വയസ്സിന്റെ വ്യത്യാസം ആയിരുന്നു ഇവർ തമ്മിൽ ഉണ്ടായിരുന്നത് എങ്കിൽ ഒരു പക്ഷെ ഇത്ര ഈസി ആയി ഇരുവരും തമ്മിൽ കമ്മ്യൂണിക്കേഷൻ ഉണ്ടാകാറില്ല.

ഞാനോ ശ്രീകാന്തോ കമലയെ എടുക്കുന്നതിനും കളിപ്പിക്കുന്നതിനും ഒന്നും പത്മയ്ക്ക് ഒരു പ്രശ്നവും ഇല്ല. കമലയെ കാണാൻ വരുന്നവർ പത്മയ്ക്കും സമ്മാനങ്ങൾ കൊണ്ട് കൊടുക്കാറുണ്ട്. എന്നാൽ അവർ പോയി കഴിയുമ്പോൾ പത്മ പറയും ‘അമ്മ, അവർ കരുതുന്നത് എനിക്ക് സമ്മാനങ്ങൾ കൊണ്ട് തന്നില്ലെങ്കിൽ അത് എനിക്ക് ഫീൽ ചെയ്യും എന്നാണു’ എന്ന്. അത്രത്തോളം ചിന്തിക്കാൻ അവൾ ഇന്ന് വളർന്നിരിക്കുന്നു. അത് കൊണ്ട് തന്നെ മാതാപിതാക്കൾ എന്ന നിലയിൽ ഞങ്ങളും ഹാപ്പി ആണെന്നും അശ്വതി പറഞ്ഞു.