ഇന്ത്യൻ താര സുന്ദരി ഐശ്വര്യ റായിയെക്കുറിച്ച് സിനിഫൈൽ എന്ന ഗ്രൂപ്പിൽ വന്നൊരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, എന്ത് കൊണ്ടാണ് ഐശ്വര്യയെ ബുദ്ധിമതിയായ സുന്ദരി എന്ന് വിളിക്കുന്നു എന്നാണ് പോസ്റ്റിൽ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ സിനിമ താരങ്ങൾ പലപ്പോഴും വിദേശ രാജ്യങ്ങളിലെ TV ഷോകളിൽ പങ്കെടുക്കാറുണ്ട്…ഇത്തരം TV ഷോ യിൽ ഇവരെ വിളിക്കുന്നത് തന്നെ അപമാനിക്കാൻ ആണോ എന്ന് തോന്നിപ്പോകും…140 കോടി ജനതയുടെ പ്രതിനിധി ആയി പങ്കെടുക്കുക എന്നത് തന്നെ തലവേദന ആണ്…വാക്കുകൾക്കിടയിലെ ഒരു ചെറു പിശക് പോലും മതി ,നാണക്കേട് അനുഭവിക്കേണ്ടത് മൊത്തം രാജ്യം ആണ്… അങ്ങനെ യിരിക്കെ പണ്ടൊരിക്കൽ അമേരിക്കയിലെ പ്രശസ്ത TV ഷോ അവതാരകൻ ആയ David Latterman ഷോ യിൽ ഐശ്വര്യ പങ്കെടുത്തു…
funny question ന്റെ കൂടെ ഐശ്വര്യക്കിട്ടു ഇടക്കിടെ ഉള്ള കുത്തും അവതാരകൻ നടത്തുന്നത് കാണാം..ഇന്ത്യയുടെ ഭാഷ വൈവിധ്യം സംസ്കാരം തുടങ്ങി പലതിനെയും അംഗീകരിക്കുന്നതിനു പകരം എല്ലാത്തിനെയും ഒരു തരം എന്തോ “പ്രശ്നം” എന്ന മട്ടിൽ ആണ് അവതാരകൻ നേരിട്ടത്.. അവസാനം , ഐശ്വര്യ താമസിക്കുന്നത് സ്വന്തം മാതാപിതാക്കൾ ക്കൊപ്പം ആണോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ അവതാരകന് ചെറു ചിരി വന്നു…..കാരണം അവിടെ അത് പൊതുവെ പതിവില്ലാത്തത് ആണല്ലോ….
എന്നാൽ മറുപടിയായി ഇന്ത്യയിൽ അത് സാധാരണമാണെന്നും…അത് മാത്രമല്ല ഇന്ത്യയിൽ അച്ഛനമ്മമർക്കൊപ്പം ഡിന്നർ കഴിക്കാൻ പ്രത്യേക appointment എടുക്കേണ്ട ആവശ്യമൊന്നും മക്കൾക്കില്ലെന്നും അവർ കൂട്ടി ചേർത്തു….ഇന്ത്യൻ അമേരിക്കൻ കുടുംബ ബന്ധങ്ങളിലെ വ്യത്യസ്തയും പാശ്ചാത്യ രാജ്യങ്ങളിലെ ബന്ധങ്ങളിലെ വിള്ളലും ഒരൊറ്റ ഡയലോഗ് കൊണ്ടാണ് അവർ പൊളിച്ചെടുക്കിയത്…വൻ കരഘോഷത്തോടെ ആണ് സദസ്സ് അത് വരവേറ്റത്… ചിലർ സൗന്ദര്യം കൊണ്ടു മറ്റുള്ളവരെ ആകർഷിക്കുന്നു…
മറ്റു ചിലർ ബുദ്ധി കൊണ്ടും…എന്നാൽ ഇത് രണ്ടും ചേർന്നത് ഒരു deadly combo തന്നെ ആണ്…അതിനുദാഹരണം ഐശ്വര്യ റായ് എന്ന ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിശ്വ സുന്ദരിയും…..പല സുന്ദരിമാർ ഇക്കാലയളവിൽ വന്നു പോയിട്ടും ഇന്ത്യക്കാർ ഇന്നും തങ്ങളുടെ മുന്നിൽ attitude കാണിക്കുന്ന ഒരു പെണ്ണിനോട് ചോദിക്കുന്ന ആ ചോദ്യം ഇതുവരെ മാറിയിട്ടില്ല.. “വലിയ ഐശ്വര്യ റായി ആയി എന്നാണ് അവളുടെ വിചാരം…” എന്താല്ലേ….94 മുതൽ കേൾക്കാൻ തുടങ്ങിയതാണ്