പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരം ആണ് ആസിഫ് ആലി. നിരവധി ആരാധകർ ആണ് താരത്തിന് ഇന്ന് ഉള്ളത്. ആസിഫ് അലി ചിത്രങ്ങൾ ആദ്യ കാലത്ത് ഒന്നും വേണ്ടത്ര രീതിയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നില്ല എങ്കിലും പിന്നീട് വലിയ രീതിയിൽ തന്നെ ആസിഫ് അലി എന്ന നടന്നും അദ്ദേഹത്തിന്റെ ചിത്രങ്ങളും ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. അതിന്റെ കാരണം അസ്സി അലിയുടെ അദ്ധ്വാനം തന്നെ ആണ്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താൻ കാരവാൻ വാങ്ങിക്കാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ആസിഫ് അലി. ഒരു അഭിമുഖത്തിൽ ആണ് താരം ഈ കാര്യം വ്യക്തമാക്കിയത്. കാരവാനിൽ വെച്ചായിരുന്നു അഭിമുഖം. അവതാരിക കാരവാൻ വിശേഷങ്ങൾ തിരക്കിയപ്പോൾ ആണ് താരം മനസ്സ് തുറന്നത്. തന്റേത് ഒരു കൊച്ച് കാരവാൻ ആണ് എന്നും അങ്ങനെ ഒരുപാട് സൗകര്യങ്ങൾ ഒന്നും ഇല്ല എന്നും ആസിഫ് പറഞ്ഞു.
എന്റെ നാട് ആയ തൊടുപുഴയിൽ എനിക്ക് ഒരു ചിത്രത്തിന്റെ ഷൂട്ട് ഉണ്ടായിരുന്നു. ആ സമയത്ത് ആണ് ഞാൻ കാരവാൻ വാങ്ങിക്കുന്നത്. കാരണം എന്റെ നാട് ആയത് കൊണ്ട് തന്നെ ഷൂട്ടിങ് കാണാൻ എന്നെ അറിയാവുന്ന പലരും വരും. എന്തെങ്കിലും കാരണവശാൽ എനിക്ക് ആരോടെങ്കിലും സംസാരിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ അവര് വിചാരിക്കും ഓ അവന് ഇപ്പോൾ ഭയങ്കര ജാഡ ആയി പോയി എന്നൊക്കെ.
അങ്ങനെ ആണ് ഒരു കാരവാൻ ഉണ്ടെങ്കിൽ ഈ പ്രശ്നം ഒരു പരിധി വരെ ഒഴിവാക്കാം എന്ന് ഞാൻ ചിന്തിക്കുന്നത്. മാത്രവുമല്ല ജനത്തിരക്ക് ഒരുപാട് ഉള്ള ഏരിയയിൽ വെച്ച് ഷൂട്ടിങ് ഒക്കെ നടത്തുമ്പോൾ നമുക്ക് ഇടയ്ക് ഒന്ന് ഡ്രസ്സ് മാറാനും ഒക്കെ കാരവാൻ ഉണ്ടെങ്കിൽ ഒരു സൗകര്യം ആയിരിക്കും അങ്ങനെ ആണ് ഞാൻ കാരവാൻ വാങ്ങിക്കുന്നത് എന്നുമാണ് ആസിഫ് അലി പറയുന്നത്. ഇന്ന് എല്ലാവരുടെയും കയ്യിൽ മൊബൈൽ ഫോണും ഉള്ള കാലം അല്ലെ എന്ന് താരം തമാശ രൂപേണ പറയുന്നു.