ഏറ്റവും നല്ല ലിപ് കി സ് ആരുമായുള്ളതായിരുന്നു എന്ന ചോദ്യത്തിന് ആസിഫിന്റെ മറുപടി


പ്രേക്ഷകർക്ക്  ഏറെ സുപരിചിതനായ താരം ആണ് അസ്സിഫ് അലി. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തു റിമി ടോമി അവതരിപ്പിച്ചിരുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരുപാടിയിൽ അതിഥിയായി പങ്കെടുത്ത സമയത്ത് റിമി ടോമി ആസിഫിനോട് ചോദിക്കുന്ന ചില ചോദ്യങ്ങളും അതിന് ആസിഫ് നൽകിയ മറുപടിയും ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആണ്.

റിമി ചോതിച്ചിരിക്കുന്ന ചോദ്യം ഇങ്ങനെ ആയിരുന്നു, നിത്യ മേനോൻ, ഭാവന, രജിഷ വിജയൻ, മംമ്ത മോഹൻദാസ് എന്നീ നായികമാരിൽ ആസിഫിന് ഏറ്റവും സൗഹൃദം തോന്നിയത് ആരോട് ആയിരുന്നു, ദേക്ഷ്യം തോന്നിയത് ആരോട് ആയിരുന്നു, പ്രണയം തോന്നിയത് ആരോടായിരുന്നു, ഇഷ്ട്ടപെട്ട നടി ആരായിരുന്നു എന്നുമാണ് റിമി ആസിഫിനോട് ചോദിച്ച നാല് ചോദ്യം.

ഈ ചോദ്യങ്ങൾക്ക് മറുപടി പറയാൻ പ്രയാസം ആണല്ലോ എന്നാണ് ആസിഫ് ആദ്യം തന്നെ പറഞ്ഞത്. ഏറ്റവും നല്ല സൗഹൃദം ഉള്ളത് ഭാവനയുമായിട്ടാണ്. അത് എല്ലാവര്ക്കും അറിയാവുന്ന കാര്യം ആണ്. എന്റെ ബെസ്റ്റ് ഫ്രണ്ട്സ് ലിസ്റ്റിൽ ഭാവനയും ഉണ്ട്. പിന്നെ പ്രണയം തോന്നിയ നടി മംമ്ത മോഹൻദാസ് ആണ്. അത് ഞാൻ മംമ്തയോട് തുറന്നു പറഞ്ഞപ്പോൾ ഓ സ്വീറ്റ്, ക്യൂട്ട് എന്ന് പറഞ്ഞു മംമ്ത ആ ഒരു രീതിയിൽ അതിനെ എടുത്ത്.

ദേക്ഷ്യം തോന്നിയ നടി രജിഷ വിജയൻ ആയിരുന്നു. അത് അനുരാഗകരിക്കിൻ വെള്ളം സിനിമ വെച്ച് നോക്കിയാൽ ആണ്. കാരണം അതിൽ എന്റെ കഥാപാത്രത്തിന് രജിഷയുടെ കഥാപാത്രത്തെ ഇഷ്ട്ടമല്ല, എന്നാൽ രജിഷയുടെ കഥപാത്രത്തിന് എന്റെ കഥാപാത്രത്തോട് ഇഷ്ടവും ആണ്. അങ്ങനെ ആണ് രജീഷ ആണ് ഇഷ്ടമല്ലാത്ത നടി എന്ന് പറയാൻ പറ്റുക എന്നും ആസിഫ് അലി പറഞ്ഞു.