ഞാൻ കണ്ടുപഠിക്കേണ്ട ഒരാൾ ആണ് മമ്മൂക്ക, കാരണം പറഞ്ഞു ആസിഫ് അലി

ഇന്ന് മലയാള സിനിമയിലെ യുവ നായകന്മാരിൽ മുൻ നിരയിൽ നിൽക്കുന്ന ഒരു താരമാണ് ആസിഫ് അലി. ഋതു എന്ന ചിത്രത്തിൽ കൂടിയാണ് താരം അഭിനയത്തിന് തുടക്കം കുറിച്ചത്. എന്നാൽ ആദ്യ കാലത്ത് വേണ്ടത്ര ശ്രദ്ധയൊന്നും താരത്തിന് ലഭിച്ചിരുന്നില്ല. ആസിഫ്  അലിക്ക് അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞു നിരവധി പേര് താരത്തെ വിമര്ശിച്ചിട്ടുമുണ്ട്. എന്നാൽ അവർക്കെല്ലാം ഗംഭീര മറുപടിയാണ് ആസിഫ് അലി തന്റെ അഭിനയത്തിൽ കൂടി പിന്നീട് കൊടുത്തത്. ഒരു ഡയലോഗ് പോലും ഇല്ലാത്ത രംഗങ്ങൾ വളരെ അനായാസം അഭിനയിച്ചു ഫലിപ്പിക്കാൻ ആസിഫിന് കഴിഞ്ഞു എന്നതാണ് താരത്തിന്റെ വിജയവും. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രം ആണ് ആസിഫിന്റെ കരിയറിലെ തന്നെ വഴിത്തിരിവായ ചിത്രം എന്ന് പറയാം. ചിത്രത്തിലെ അഭിനയത്തിന് വളരെ മികച്ച പ്രതികരണം ആണ് താരത്തിന് ലഭിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമായ  താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായിപങ്കുവെക്കാറുണ്ട്. താരത്തിന്റെ രണ്ടു മക്കൾക്കും ആരാധകർ ഏറെയാണ്. മലയാള സിനിമയിലെ തന്നെ മുൻപതിയിൽ നിൽക്കുന്ന നായകന്മാരിൽ ഒരാൾ കൂടിയാണ് ആസിഫ് അലി. ഇപ്പോഴിതാ ആസിഫ് അലി മമ്മൂക്കയെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. ആസിഫ് അലിയുടെ വാക്കുകൾ ഇങ്ങനെ, ഫോൺ ഉപയോഗിക്കാൻ വളരെ ബുദ്ധിമുട്ട് ഉള്ള ആൾ ആണ് ഞാൻ. പലപ്പോഴും എന്റെ ഫോൺ ഉപയോഗിക്കാനുള്ള മടി കാരണം കൂട്ടുകാരുടെ കയ്യിൽ നിന്നൊക്കെ ഒരുപാട് വഴക്ക് എനിക്ക് കേട്ടിട്ടുണ്ട്. സംഭവം സത്യമാണ്, എനിക്ക് ഫോൺ ഉപയോഗിക്കാൻ വളരെ വലുത് ആണ്. എന്നാൽ  ഞാൻ കണ്ടുപഠിക്കേണ്ട ഒരു വ്യക്തിയാണ് മമ്മൂക്ക.

കാരണം ഞാൻ മമ്മൂക്കയ്ക്ക് ഒരു മെസ്സജ് അയച്ചാൽ പത്ത് മിനിറ്റിനുള്ളിൽ മമ്മൂക്ക മറുപടി അയക്കാറുണ്ട്. ഒരു കാര്യം നമ്മൾ ചിന്തിക്കേണ്ടത് നൂറു കണക്കിന് മെസ്സേജുകൾ ആണ് മമ്മൂക്കയ്ക്ക് ഒരു ദിവസം വരുന്നത്. ആ മെസ്സേജുകൾക്ക് എല്ലാം മറുപടി കൊടുക്കാൻ മമ്മൂക്ക എടുക്കുന്ന മനസ്സ് വളരെ വലുതാണ് എന്നുമാണ് അഭിമുഖത്തിൽ ആസിഫ് പറയുന്നത്. ആസിഫിന്റെ ഈ വാക്കുകളുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ആരാധക പേജുകളിൽ വൈറൽ ആകുന്നത്.

 

Leave a Comment