ഞാൻ സ്നേഹിച്ചവൾ ഒടുവിൽ അവന്റെ കൂടെ പോയി, ആസിഫ് അലിയുടെ അനുഭവം

യുവതാര നിരയിൽ മുൻപതിയിൽ ആണ് ആസിഫ് അലിയുടെ സ്ഥാനം. അഭിനയ ജീവിതത്തിന്റെ  ആദ്യ നാളുകളിൽ താരത്തിന് വേണ്ടത്ര ശ്രദ്ധ പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നില്ല. ആസിഫ്  അലിക്ക് അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞു നിരവധി പേര് താരത്തെ വിമര്ശിച്ചിട്ടുമുണ്ട്. എന്നാൽ അവർക്കെല്ലാം ഗംഭീര മറുപടിയാണ് ആസിഫ് അലി തന്റെ അഭിനയത്തിൽ കൂടി പിന്നീട് കൊടുത്തത്. ഒരു ഡയലോഗ് പോലും ഇല്ലാത്ത രംഗങ്ങൾ വളരെ അനായാസം അഭിനയിച്ചു ഫലിപ്പിക്കാൻ ആസിഫിന് കഴിഞ്ഞു എന്നതാണ് താരത്തിന്റെ വിജയവും. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രം ആണ് ആസിഫിന്റെ കരിയറിലെ തന്നെ വഴിത്തിരിവായ ചിത്രം എന്ന് പറയാം. ചിത്രത്തിലെ അഭിനയത്തിന് വളരെ മികച്ച പ്രതികരണം ആണ് താരത്തിന് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ  താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായിപങ്കുവെക്കാറുണ്ട്. താരത്തിന്റെ രണ്ടു മക്കൾക്കും ആരാധകർ ഏറെയാണ്. മലയാള സിനിമയിലെ തന്നെ മുൻപതിയിൽ നിൽക്കുന്ന നായകന്മാരിൽ ഒരാൾ കൂടിയാണ് ആസിഫ് അലി.

പലപ്പോഴും പൊതു വേദികളിൽ വെച്ചുള്ള ആസിഫ് അലിയുടെ സംസാരം വലിയ രീതിയിൽ തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപി അവതരിപ്പിക്കുന്ന സൂര്യ ടിവി യിൽ പ്രസിദ്ധീകരിക്കുന്ന ഒരു പരുപാടിയിൽ എത്തിയപ്പോഴുള്ള ആസിഫ് അലിയുടെ സംസാരം ആണ് ആരാധകരുടെ എല്ലാം ശ്രദ്ധ നേടിയിരിക്കുന്നത്. സുരേഷ് ഗോപി അവതരിപ്പിക്കുന്ന അഞ്ചിനോട് ഇഞ്ചോടിഞ്ച് എന്ന പരുപാടിയിൽ ആണ് ആസിഫ് അഥിതി ആയി എത്തിയത്. സിനിമ താരങ്ങൾ എല്ലാം അതിഥിയായി എത്തുന്ന പരിപാടിയിലെ ഒരു എപ്പിസോഡിൽ ആസിഫ് അലി ആണ് എത്തിയത്. വളരെ മനോഹരമായി ആണ് പരുപാടി മുന്നോട്ട് പോയത്. ഇതിനിടയിൽ സുരേഷ് ഗോപി ആസിഫിനോട് ചോദിക്കുന്ന ഒരു ചോദ്യവും അതിനു ആസിഫ് നൽകിയ മറുപടിയും ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

എപ്പോഴെങ്കിലും ലവ് ലെറ്റേഴ്സ് ഇങ്ങോട്ട് കിട്ടിയിട്ടുണ്ടോ  എന്നാണ് സുരേഷ് ഗോപി ആസിഫ് അലിയോട് ചോദിച്ചത്. അങ്ങനെ ഒന്നും  കിട്ടിയിട്ടില്ല എന്നാണ് ആസിഫ് പറഞ്ഞ മറുപടി. സുരേഷ് ഗോപി വീണ്ടും നിർബന്ധിച്ചപ്പോൾ അങ്ങോട്ട് കൊടുത്തിട്ടുണ്ട്, അല്ലാതെ ഇത് വരെ ഇങ്ങോട്ട് കിട്ടിയിട്ടില്ല എന്നും ആസിഫ് പറഞ്ഞു. എങ്കിൽ ആ കഥ ഒന്ന് പറഞ്ഞെ എന്ന് സുരേഷ്ഗോപിയും . ബോർഡിങ്ങിൽ ആയിരുന്നു താൻ പഠിച്ചത്. ആ സമയത്ത് എന്റെ ഒരു കൂട്ടുകാരനെ കൊണ്ട് ഞാൻ ഒരു ലവ് ലെറ്റർ എഴുതിച്ചു. അവൻ തന്നെ അവന്റെ കയ്യക്ഷരത്തിൽ എഴുതി അവൻ തന്നെ പേപ്പർ  ഫോൾഡ് ചെയ്തു തന്നു, ഞാൻ അത് ആ പെൺകുട്ടിക്ക് കൊണ്ട് കൊടുത്തു എന്നും ആസിഫ് പറഞ്ഞു. ഒടുവിൽ പെൺകുട്ടി അവനൊപ്പം പോയോ എന്ന് സുരേഷ് ഗോപി തമാശ രൂപേണ ചോദിച്ചപ്പോൾ പോയി എന്ന് ആസിഫ് മറുപടി പറഞ്ഞു. ഇത് കേട്ട് അതിശയത്തോടെ നിന്ന സുരേഷ് ഗോപിയോട് അവൾക് ഇഷ്ടപെട്ടത് കയ്യക്ഷരം ആയിരുന്നു എന്നും ആസിഫ് മറുപടി പറഞ്ഞു.