പങ്കുവെച്ച ചിത്രം തെറ്റിദ്ധരിക്കപ്പെട്ട് സോഷ്യൽ മീഡിയയിൽ തരംഗമായി! നിർമാതാവ് രംഗത്.

സിനിമ താരങ്ങൾ അവരുടെ ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ ചില മോശം കമന്റുകളും നല്ല കമന്റുകളും വരുന്നത് പതിവാണ്. ചിലർ സദാചാര ആക്രമണങ്ങളും അവരുടെ ചിത്രങ്ങൾ നേരെ അഴിച്ചു വിടാറുണ്ട്. എന്നാൽ ഒരാൾ തന്റെ ചിത്രം പങ്കുവച്ചപ്പോൾ ആരാധകർ തെറ്റിദ്ധരിക്കപ്പെട്ട ഒരു സംഭവം ഇപ്പോൾ നടന്നിരിക്കുകയാണ് സോഷ്യൽ മിഡിയയിൽ. രസകരമായ സംഭവത്തിന്റെ സത്യാവസ്ഥ ഇതേ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

മലയാള സിനിമയിലെ ഹിറ്റുകൾ സമ്മാനിച്ച ഒരു നിർമ്മാതാവാണ് ആഷിക് ഉസ്മാൻ. മലയാള സിനിമയിലെ ഏറ്റവും മികച്ച ത്രില്ലറുകളിൽ ഒന്നായ അഞ്ചാം പാതിരാ എന്ന സിനിമ വരെ നിർമാണം ഏറ്റെടുത്തത് ആഷിക് ഉസ്മാൻ നിര്മാണത്തിലായിരുന്നു . അത് മാത്രമല്ല ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക, അഞ്ചാം പാതിരാ, അർജെന്റിന ഫാൻസ്‌ കാട്ടൂർകാടുവ് തുടങ്ങി ഒരുപറ്റം സിനിമകളാണ് ആഷിക് ഉസ്മാൻ മലയാള സിനിമയിൽ സംഭാവന ചെയ്തിട്ടുള്ളത്. ഇപ്പോൾ സംഭവിച്ചിരിക്കുന്ന രസകരമയ സംഭവം എന്തെന്നാൽ കഴിഞ്ഞ ദിവസം ഷൂട്ടിങ്ങിനു വേണ്ടി ആഷിക് ഉസ്മാൻ വേറെ സംസ്ഥാനത്തേക്ക് യാത്ര ചെയ്തിരുന്നു.

ഇതിനു ശേഷം സോഷ്യൽ മീഡിയയിൽ ആഷിക് ഉസ്മാന്റെ ഭാര്യ സോഷ്യൽ മീഡിയയിൽ ഞങ്ങൾക്ക് നിന്നെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ട് ആഷിക് ഉസ്മാന്റെ കൂടെ നിൽക്കുന്ന ഒരു ചിത്രത്തോടോപ്പം പങ്കുവെച്ചു. വി മിസ് യു എന്ന തലക്കെട്ടും ആഷിക് ഉസ്മാന്റെ ഒപ്പമുള്ള ചിത്രം കൂടിയായപ്പോൾ ആരാധകർ തെറ്റിദ്ധരിക്കുകയും. ആദാരാഞ്ജലികൾ എന്ന് കമന്റ് ചെയ്യുകയും ചെയ്തു. പക്ഷെ സംഭവം അറിഞ്ഞപ്പോൾ ആഷിക് ഉസ്‍മാൻ തന്നെ രംഗത് വരികയാണുണ്ടായത്.

 

എനിക്ക് ഒരു കുഴപ്പവുമില്ല എന്നും , ഷൂട്ടിങ്ങിനു വേണ്ടി വേറെ ഒരു സ്ഥലത്തേക്ക് തിരിച്ചപ്പോൾ തന്റെ ഭാര്യ.സുഖിപ്പിക്കാൻ വേണ്ടി ഇട്ടതാണ് എന്നും അല്ലാതെ എനിക്ക് ഒരു കുഴപ്പവുമില്ല എന്നും. ഞാൻ ഇപ്പോളും ജീവനോടെ ഉണ്ട്. എന്നും ആഷിക് ഉസ്മാൻ തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. ചെറിയൊരു തമാശയായി മാത്രമാണ് താരം ഇതിനെ കണ്ടത്. ചിരിച്ചുകൊണ്ട് തന്നെ താരവും പങ്കുവെച്ച മറുപടി പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്.