ജീവിതത്തിലെ മനോഹരമായ സന്തോഷം പങ്കുവെച്ച് ആര്യ, ആശംസകൾ നേർന്ന് ആരാധകരും

ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ ഒരുപോലെ സജീവമായ താരമാണ് ആര്യ. ഒരു പക്ഷെ ബഡായി ആര്യ എന്ന് പറഞ്ഞാൽ ആകും താരം കൂടുതൽ അറിയപ്പെടുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന പരുപാടിയിൽ എത്തിയതിനു ശേഷമാണ് താരത്തിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിക്കുന്നത്. കൂടുതൽ ആരാധകരെ താരം സ്വന്തമാക്കിയതും ബഡായി ബംഗ്ളാവിൽ എത്തിയതിനു ശേഷമാണ്. അത് കൊണ്ട് തന്നെ താരത്തെ ബഡായി ആര്യ എന്നാണ് അറിയപ്പെടുന്നതും. അതിനു മുൻപ് തന്നെ താരം അഭിനയ രംഗത്തും കോമഡി രംഗത്തും സജീവമായിരുന്നു. ബിഗ് സ്ക്രീനിലും ശ്രദ്ധേയമായ വേഷങ്ങളിൽ താരം എത്താൻ തുടങ്ങി. ആര്യ നായികയാകുന്ന ചിത്രവും അതിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ബിഗ് ബോസ്സിൽ പങ്കെടുത്തതിന് ശേഷമാണ് താരത്തിന് കുറച്ച് വിമർശകർ ഉണ്ടാകുന്നത്. എന്നാൽ ജീവിതത്തിലെ തന്റെ സ്വഭാവം അങ്ങനെ ആണെന്നും താരം തന്നെ പരുപാടിയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം പറഞ്ഞിരുന്നു.

ഒരു ബിസിനെസ്സ് വനിതാ കൂടിയാണ് ആര്യ. കാൻചീവര എന്ന പേരിൽ ഒരു സാരി ബോട്ടിക്കും താരം നടത്തുന്നുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ആര്യ. തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് താരം തന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ആര്യയുടെ പോസ്റ്റ് ഇങ്ങനെ, ‘ഇത്തവണത്തെ ദീപാവലി പുതിയൊരു സ്ഥലത്താണ്. വളരെ മനോഹരവും എന്റെ ഹൃദയം നിറഞ്ഞ നിമിഷവുമാണിത്. എന്റെ പുതിയ വീട്ടില്‍ മനോഹരമായി ആഘോഷിച്ച ആദ്യത്തെ ഉത്സവം. നിങ്ങള്‍ക്കെല്ലാവര്‍ക്കും സന്തോഷകരവും സുരക്ഷിതവുമായൊരു ദീപാവലി ഉണ്ടായിരിക്കട്ടേ എന്ന് ആശംസിക്കുകയാണ്’ എന്നുമാണ് ആര്യ പങ്കുവെച്ചിരിക്കുന്നത്.

പുതിയ വീട്ടിൽ ഗൃഹപ്രവേശനം നടത്തുന്നതിന്റെ ചിത്രങ്ങൾ അടക്കം ആണ് ആര്യ ആരാധകരുമായി പങ്കുവെച്ചത്. ഇതോടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ആര്യയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഇപ്പോൾ സഭലമായിരിക്കുന്നത്. ദീപാവലി ദിനത്തിൽ ആയിരുന്നു താരത്തിന്റെ വീടിന്റെ ഗൃഹപ്രവേശനം. .ഗൃഹപ്രവേശനം നടത്തുന്ന ചിത്രങ്ങൾക്കൊപ്പം പൂത്തിരി കത്തിച്ച് ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും ആര്യ ആരാധകരുമായി പങ്കുവെച്ച്. താരത്തിന് ആശംസകളുമായി ആരാധകരും എത്തിയതോടെ സന്തോഷം ഇരട്ടിയായി എന്നാണ് ആര്യ പറയുന്നത്. ആഗ്രഹിച്ചത് പോലെ തന്നെ ജീവിതത്തിൽ എല്ലാം നേടാൻ കഴിയട്ടെ എന്നാണ് ആരാധകർ പറയുന്ന കമെന്റ്.