നാട്ടിൽ വരുമ്പോഴൊക്കെ അദ്ദേഹം എന്റെ വീട്ടിൽ ആണ് താമസിച്ചിരുന്നത്

ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ആര്യ. നിരവധി ആരാധകർ ആണ് താരത്തിന് ഇപ്പോൾ ഉള്ളത്. വർഷങ്ങൾ കൊണ്ട് അഭിനയ മേഖലയിൽ ആര്യ സജീവമാണെങ്കിലും ആര്യയ്ക്ക് ഏറ്റവും കൂടുതൽ ആരാധകരെ നേടിക്കൊടുത്തത് ബഡായ് ബംഗ്ളാവ് എന്ന പരുപാടി ആണ്. അത് കൊണ്ട് തന്നെ ബഡായ് ആര്യ എന്നും താരം അറിയപ്പെടുന്നുണ്ട്. പരിപാടിയിലെ ആര്യയുടെ തമാശകളും നിഷ്ക്കളങ്കമായ പെരുമാറ്റവും താരത്തിന് കൂടുതൽ ആരാധകരെ നേടിക്കൊടുത്തു. ബഡായി ബംഗ്ളാവിന് പിന്നാലെ ആണ് ആര്യ ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തുന്നത്. ബഡായി ബംഗ്ളാവിൽ വെച്ച് ആളുകൾ കണ്ട ആര്യ ആയിരുന്നില്ല ബിഗ് ബോസ്സിൽ എത്തിയപ്പോൾ ഉള്ളത്. ബഡായി ബംഗ്ളാവിൽ എപ്പോഴും തമാശകൾ പറഞ്ഞു ആളുകളെ ചിരിപ്പിച്ചും നടന്ന ആര്യ ബിഗ് ബോസ്സിൽ എത്തിയപ്പോൾ കൂടുതൽ സീരിയസ് ആയി പെരുമാറുന്നത് ആണ് കണ്ടത്.

ബിഗ് ബോസ്സിൽ വെച്ച് തനിക്ക് ഒരു പ്രണയം ഉണ്ടെന്നും അദ്ദേഹത്തെ താൻ ജാൻ എന്നുമാണ് വിളിക്കുന്നത് എന്നും താരം പറഞ്ഞിരുന്നു. എന്നാൽ പരുപാടിയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം അങ്ങനെ ഒരു പ്രണയത്തെ കുറിച്ച് ആര്യ എവിടെയും പറഞ്ഞിട്ടില്ല. എന്നാൽ അഭിമുഖങ്ങളിൽ ആര്യയുടെ അവതാരകർ ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ ആണ് ആ പ്രണയം അവസാനിപ്പിച്ചു എന്ന് ആര്യ പറഞ്ഞത്. പരിപാടിയിലേക്ക് താൻ പോകുമ്പോൾ ഉണ്ടായിരുന്ന ആളെ അല്ല പിന്നീട തിരിച്ച് വന്നപ്പോൾ താൻ കണ്ടത് എന്നും താൻ പുറത്ത് ഇല്ലാതിരുന്ന സമയത്ത് അദ്ദേഹം മറ്റൊരാളുമായി റിലേഷനിൽ ആയി എന്നും അത് തനിക്ക് ഉണ്ടാക്കിയ ഷോക്ക് വളരെ വലുത് ആയിരുന്നു എന്നും ആര്യ പറയുന്നു.

ആര്യയുടെ വാക്കുകൾ ഇങ്ങനെ, മൂന്നു വർഷത്തെ ബന്ധം ആയിരുന്നു ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്. ദുബായ് ആണ് അദ്ദേഹം താമസിക്കുന്നത് എങ്കിലും നാട്ടിൽ വരുമ്പോഴെല്ലാം എന്റെ വീട്ടിൽ ആയിരുന്നു താമസിച്ചത്. ഒരു ലീവിങ് ടുഗതർ റിലേഷൻ ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം. വീട്ടിൽ എന്റെ മകളോടും അമ്മയോടും സഹോദരിയോടും എല്ലാം നല്ല ബന്ധം ആയിരുന്നു അദ്ദേഹം സൂക്ഷിച്ചിരുന്നത്. ഒരു പക്ഷെ പലപ്പോഴും എന്റെ മകളെ എന്നേക്കാൾ നന്നായി അദ്ദേഹം കെയർ ചെയ്യുന്നുണ്ട് എന്ന് തോന്നിയിരുന്നു. ഷോയിൽ നിന്ന് തിരിച്ച് വന്നിട്ട് കല്യാണം എന്ന് തീരുമാനിച്ച് ആയിരുന്നു പരുപാടിയിൽ പോയത്. എന്നാൽ തിരിച്ച് വന്നപ്പോഴേക്കും കാര്യങ്ങൾ എല്ലാം തകിടം മറിഞ്ഞു. ഇത്രനാളും കോൺടാക്റ്റ് ചെയ്യാതിരുന്നതിന്റെ ഗ്യാപ് ആണെന്നാണ് ഞാൻ കരുതിയത്. അത് കൊണ്ട് തന്നെ എന്റെ മുപ്പതാം പിറന്നാൾ ആഘോഷിക്കാൻ ഞാൻ ദുബായിക്ക് പോയി. പിണക്കവും തീർക്കാം എന്നാണ് കരുതിയത്. എന്നാൽ അവിടെ ചെന്നിട്ട് സംഭവിച്ച കാര്യങ്ങൾ മനസ്സിലായപ്പോൾ ആണ് എനിക്ക് ആ റിലേഷൻ നഷ്ട്ടപെട്ടു എന്ന് ബോധ്യമായത് എന്നും ആര്യ പറഞ്ഞു.

Leave a Comment