സ്ക്രീൻ ഷോട്ടുകൾ ഉൾപ്പെടെയാണ് പലരും ചോദ്യങ്ങളുമായി എന്റെ മുന്നിൽ വന്നത്

ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ ഒരുപോലെ സജീവമായ താരമാണ് ആര്യ. ഒരു പക്ഷെ ബഡായി ആര്യ എന്ന് പറഞ്ഞാൽ ആകും താരം കൂടുതൽ അറിയപ്പെടുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന പരുപാടിയിൽ എത്തിയതിനു ശേഷമാണ് താരത്തിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിക്കുന്നത്. കൂടുതൽ ആരാധകരെ താരം സ്വന്തമാക്കിയതും ബഡായി ബംഗ്ളാവിൽ എത്തിയതിനു ശേഷമാണ്. അത് കൊണ്ട് തന്നെ താരത്തെ ബഡായി ആര്യ എന്നാണ് അറിയപ്പെടുന്നതും. അതിനു മുൻപ് തന്നെ താരം അഭിനയ രംഗത്തും കോമഡി രംഗത്തും സജീവമായിരുന്നു. ബിഗ് സ്ക്രീനിലും ശ്രദ്ധേയമായ വേഷങ്ങളിൽ താരം എത്താൻ തുടങ്ങി. ആര്യ നായികയാകുന്ന ചിത്രവും അതിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ബിഗ് ബോസ്സിൽ പങ്കെടുത്തതിന് ശേഷമാണ് താരത്തിന് കുറച്ച് വിമർശകർ ഉണ്ടാകുന്നത്. എന്നാൽ ജീവിതത്തിലെ തന്റെ സ്വഭാവം അങ്ങനെ ആണെന്നും താരം തന്നെ പരുപാടിയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ കുറച്ച് ദിവസങ്ങളായി ആര്യയുമായി ബന്ധപെട്ടു പലതരത്തിൽ ഉള്ള വാർത്തകൾ ആണ് പ്രചരിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അത്തരം വാർത്തകളോട് പ്രതികരിക്കുകയാണ് ആര്യ. തന്റെ ഇൻസ്റ്റാഗ്രാം വഴിയാണ് ആര്യ തന്റെ പ്രതികരണം അറിയിച്ചത്. ആര്യയുടെ  വാക്കുകൾ ഇങ്ങനെ, എനിക്ക് ഇപ്പോൾ പറയാനുള്ളത് ചില ഓൺലൈൻ മാധ്യമങ്ങളോടാണ്. എന്തും തുറന്ന് പറയുന്ന സ്വഭാവം ആണ് എന്റേത്. എന്ന് കരുതി ഞാൻ പറയുന്ന കാര്യങ്ങളെ തെറ്റായി വളച്ചൊടിച്ച് വാർത്തകൾ ഉണ്ടാക്കുന്നത് എന്നെയും എന്റെ എന്റെ കൂടെ ഉള്ളവരെയും മോശമായി തന്നെ ബാധിക്കുന്ന കാര്യമാണ്. പലരും ഇത്തരത്തിൽ ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വാർത്തകളുടെ സ്ക്രീൻ ഷോട്ട് എടുത്ത് കാണിച്ചാണ് എന്നോട് ഓരോ ചോദ്യങ്ങൾ ചോദിക്കുന്നത്. ആദ്യമൊക്കെ പതിവ് പോലെ തന്നെ പ്രതികരിക്കാതിരിക്കാം എന്നാണ് കരുതിയത്. എന്നാൽ പ്രതികരിക്കാതിരുന്നാൽ ശരിയാവില്ല എന്ന് എനിക്ക് തന്നെ പിന്നീട് തോന്നിയത് കൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു പോസ്റ്റ് ചെയ്യേണ്ടി വന്നത്.

നിരവധി ആളുകളുടെ പേരുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വാർത്തകൾ ആണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ വ്യാജപ്രചരണം നടത്തുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം എന്നും തങ്ങൾക്കും തങ്ങളുടേതായ സ്വകാര്യ ജീവിതം ഉണ്ടെന്നും സെലിബ്രിറ്റി ആണെന്ന പേരിൽ ജീവിതത്തിലെ എല്ലാം തുറന്നു കാണിക്കാൻ കഴിയില്ല എന്നും ആണ് ആര്യ പറയുന്നത്.