ജീവിതത്തിൽ ഒരു പാർട്ണർ വേണമെന്ന് ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നു

കഴിഞ്ഞ ദിവസം ആണ് ആര്യ തനിക് ജീവിതത്തിൽ ഉണ്ടായ പ്രണയ നൈരാശ്യത്തെ കുറിച്ച് പറഞ്ഞത്.  ഒരാളുമായി തനിക്ക് റിലേഷൻ ഉണ്ടെന്നും അദ്ദേഹവുമായി റിലേഷനിൽ ഇരിക്കുമ്പോൾ ആണ് ഞാൻ ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തുന്നത് എന്നുമാണ് ആര്യ ബിഗ് ബോസ്സിൽ കൂടി വെളിപ്പെടുത്തിയിരുന്നത്. ഞാൻ അദ്ദേഹത്തെ ജാൻ എന്നുമാണ് വിളിക്കുന്നത് എന്നും ആര്യ പറഞ്ഞിരുന്നു. എന്നാൽ ബിഗ് ബോസ്സിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം പ്രണയിക്കുന്ന ആളെ കുറിച്ച് ആര്യ എവിടെയും പറഞ്ഞിരുന്നില്ല. എന്നാൽ അടുത്തിടെ ആണ് അതിന്റെ കാരണം ആര്യ വെളിപ്പെടുത്തിയത്. ബിഗ് ബോസ്സിൽ നിന്ന് താൻ തിരിച്ചെത്തിയപ്പോൾ കണ്ടത് മറ്റൊരാളെ ആയിരുന്നു എന്നും ഞാൻ ഇവിടെ ഇല്ലാതിരുന്ന സമയത്ത് അദ്ദേഹം എന്റെ തന്നെ കൂട്ടുകാരിയുടെ റിലേഷനിൽ ആകുകയായിരുന്നു എന്നുമാണ് ആര്യ പറഞ്ഞത്.

അദ്ദേഹത്തിന്റെ ആ മാറ്റം തന്നെ ഒരുപാട് തളർത്തിയിരുന്നു എന്നും കുറച്ച് കാലം താൻ വിഷാദത്തിൽ കൂടിയാണ് കടന്ന് പോയത് എന്നും ആര്യ പറഞ്ഞു. എന്നാൽ ഇപ്പോൾ തന്റെ വിവാഹ സങ്കൽപ്പങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് ആര്യ. ഇപ്പോൾ ജീവിതത്തിൽ കൂട്ടിന് ഒരു പങ്കാളി കൂടി വേണമെന്ന് താൻ അതിയായി ആഗ്രഹിക്കുന്നുണ്ട് എന്നാണു ആര്യ പറയുന്നത്. പണ്ടത്തെ ആര്യ അല്ല ഇപ്പോഴത്തെ ആര്യ എന്നും അത് കൊണ്ട് തന്നെ ഇനിയുള്ള ജീവിതത്തിൽ തനിക്ക് അങ്ങനെ തെറ്റ് സംഭവിക്കില്ല എന്ന് ഉറപ്പുണ്ടെന്നും ആണ് ആര്യ പറയുന്നത്. ഒരു വിവാഹത്തിന് താൻ ഒരുക്കം ആണെന്നും ഒരു പങ്കാളി ജീവിതത്തിൽ വേണമെന്ന് താൻ അതിയായി ആഗ്രഹിക്കുന്നുണ്ട് എന്നുമാണ് താരം പറഞ്ഞത്.

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ആര്യ. ഒരുപക്ഷെ ബഡായി ആര്യ എന്ന് പറഞ്ഞാലേ ആരാധകർക്ക് കൂടുതൽ സുപരിചിത ആകു. വർഷങ്ങൾ കൊണ്ട് അഭിനയ മേഖലയിൽ ആര്യ സജീവമാണെങ്കിലും ആര്യയ്ക്ക് ഏറ്റവും കൂടുതൽ ആരാധകരെ നേടിക്കൊടുത്തത് ബഡായ് ബംഗ്ളാവ് എന്ന പരുപാടി ആണ്. പരിപാടിയിലെ ആര്യയുടെ തമാശകളും നിഷ്ക്കളങ്കമായ പെരുമാറ്റവും താരത്തിന് കൂടുതൽ ആരാധകരെ നേടിക്കൊടുത്തു. ബഡായി ബംഗ്ളാവിന് പിന്നാലെ ആണ് ആര്യ ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തുന്നത്. ബഡായി ബംഗ്ളാവിൽ വെച്ച് ആളുകൾ കണ്ട ആര്യ ആയിരുന്നില്ല ബിഗ് ബോസ്സിൽ എത്തിയപ്പോൾ ഉള്ളത്. ബഡായി ബംഗ്ളാവിൽ എപ്പോഴും തമാശകൾ പറഞ്ഞു ആളുകളെ ചിരിപ്പിച്ചും നടന്ന ആര്യ ബിഗ് ബോസ്സിൽ എത്തിയപ്പോൾ കൂടുതൽ സീരിയസ് ആയി പെരുമാറുന്നത് ആണ് കണ്ടത്.