വിളിക്കാത്ത കല്യാണത്തിന് പോയി തീരെ ശീലമില്ല, എലീനയുടെ വിവാഹത്തിന് പങ്കെടുക്കാത്ത കാരണം

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ആര്യ. വർഷങ്ങൾ കൊണ്ട് മലയാളത്തിൽ മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങാറുണ്ട് താരം. മലയാള മിനിസ്ക്രീനിലും ബിഗ്സ്‌ക്രീനിലും തിളങ്ങുന്ന പല പ്രമുഖ താരങ്ങളും ഏറെ ആരാധകരെ സ്വന്തമാക്കാറുണ്ട്. പല പ്രമുഖ താരങ്ങളും ഇന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സജീവമായ സാന്നിധ്യമാണ്. താരങ്ങൾ പലരും ഷെയർ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. മലയാള സിനിമ ലോകത്തും ഒപ്പം മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലും തരംഗമായി മാറിയ ഒരു താരവും അവതാരികയുമാണ് ആര്യ. താരം ഷെയർ ചെയ്ത ചില കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരെ കീഴടക്കിയത്. ആര്യയുടെ പല വെറൈറ്റി ലുക്കിലുള്ള ചിത്രങ്ങളും ഒപ്പം ഫോട്ടോഷൂട്ട് വിശേഷങ്ങളും ആരാധകർ വൈറലാക്കി മാറ്റാറുണ്ട്. തന്റെ വിശേഷങ്ങൾ എല്ലാം ആര്യ മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.

ഇപ്പോൾ അത്തരത്തിൽ ആര്യ പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇന്നായിരുന്നു എലീന പടിക്കലിന്റെ വിവാഹം. എലീനയും ആര്യയും ഫക്രുവും വീണയും എല്ലാം ബിഗ് ബോസ്സിൽ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. എന്നാൽ എലീന വിവാഹത്തിന് തങ്ങളെ ക്ഷണിച്ചിട്ടില്ലെന്ന് ആര്യ നേരുത്തെ തന്നെ പറഞ്ഞിരുന്നു. ഇപ്പോൾ വിവാഹ ദിവസം ഫക്രുവിനെയും വീണയെയും ഒന്നും യെലേനയുടെ വിവാഹത്തിന് കാണാതായതോടെ ആരാധകരുടെ ചോദ്യം വീണ്ടും ചോദിക്കാൻ തുടങ്ങി. എലീനയും ആര്യയും ഫക്രുവും വീണയും എല്ലാം ബിഗ് ബോസ്സിൽ വെച്ച് അടുത്ത സുഹൃത്തുക്കൾ ആയിരുന്നല്ലോ എന്നിട്ട് ഇവരെ ആരെയും എലീനയുടെ വിവാഹത്തിന് കണ്ടില്ലല്ലോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

ആളുകളുടെ ഇഷ്ടങ്ങളും താൽപ്പര്യങ്ങളും എല്ലാം അവരുടെ രീതികൾക്ക് അനുസരിച്ച് മാറിക്കൊണ്ടിരിക്കും എന്നാണു ആര്യ പറഞ്ഞത്. സമയങ്ങൾ കഴിയുന്നത് അനുസരിച്ച് ആളുകൾക്ക് മറ്റുള്ളവരോടുള്ള പ്രാധാന്യത്തെ വ്യത്യാസം വരുകയും ചെയ്യും. പിന്നെ വിളിക്കാത്ത കല്യാണത്തിന് പോയി എനിക്ക് തീരെ ശീലമില്ല എന്നുമാണ് ആര്യ ഈ വിഷയത്തോട് പ്രതികരിച്ചത്.

അതെ സമയം രണ്ടു വ്യത്യസ്ത രീതികളിൽ ഉള്ള വിവാഹത്തിന്റെ തിരക്കിൽ ആണ് എലീന ഇപ്പോൾ. ഇന്ന് രാവിലെ ആണ് ഹിന്ദു ആചാര പ്രകാരം എലീന വിവാഹിതയായത്. വൈകിട്ട് ആണ് ക്രിസ്ത്യൻ രീതിയിൽ ഉള്ള റിസപ്ഷൻ നടക്കുന്നത്. എലീനയ്ക്ക് ആശംസകളുമായി സഹതാരങ്ങൾ എത്തിയിരിക്കുകയാണ്.