ഡ്യുപ്പ് ഇല്ലാതെ അതിസാഹസികമായിട്ടാണ് അന്നാ രംഗങ്ങൾ അദ്ദേഹം ചെയ്തത്

തമിഴകത്തെ മിന്നും താരമായി ഒരിക്കൽ തിളങ്ങിയ നടൻ ആയിരുന്നു വിജയ് കാന്ത്, കുറച്ച് ദിവസങ്ങൾക് മുൻപാണ് താരത്തിന്റെ രണ്ടു വിരലുകൾ മുറിച്ച് മാറ്റിയത്, പ്രമേഹ രോഗത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെയാണ് താരത്തിന്റെ വിരലുകൾ മുറിച്ചു മാറ്റിയത്, ഇപ്പോൾ നടൻ വിജയ് കാന്തിന്റെ സാഹസികതയെക്കുറിച്ച് അരുണ ഗുഹൻ പങ്കുവെച്ച് ട്വീറ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, സേതുപതി ഐ.പി.എസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ എടുത്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് അരുണ വിജയ് കാന്തിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്, അതി സാഹസിക രംഗങ്ങൾ പോലും ഡ്യുപ്പ് ഇല്ലാതെ ചെയ്തിരുന്ന നടൻ ആയിരുന്നു അദ്ദേഹം എന്നാണ് അരുണ പറയുന്നത്, സേതുപതി ഐ.പി.എസ് എന്ന സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് വളരെ അപകടം നിറഞ്ഞ ഒരു രംഗം ചിത്രീകരിച്ചിരുന്നു, ആ രംഗത്തിൽ ഡ്യുപ്പിനെ വെക്കാതെ അദ്ദേഹം അഭിനയിക്കുക തന്നെ ആയിരുന്നു, ആ രംഗം ഷൂട്ട് ചെയ്യുന്ന സമയത്ത് ബലത്തിനായി ഒരു കയർ പോലും അദ്ദേഹം ഉപയോഗിച്ചിരുന്നില്ല എന്ന് തന്റെ മുത്തച്ഛൻ പറഞ്ഞിരുന്നു എന്ന് അരുണ പറയുന്നു.

ആരോഗ്യ നില മോശമായതിനാൽ കുറച്ചുനാളായി അദ്ദേഹം പൊതുവേദികളിൽ എത്തിയിരുന്നില്ല. ദേശീയ മുർപോക്ക് ദ്രാവിഡ കഴകം പാര്‍ട്ടിയുടെ സ്ഥാപകനും ചെയർമാനുമായ അദ്ദേഹത്തിന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കൊവിഡ് ബാധിച്ചിരുന്നു. കുറച്ചുനാള്‍ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞശേഷം കൊവിഡ് മാറിയതോടെ അദ്ദേഹത്തെ അന്ന് ഡിസ്ചാർജ് ചെയ്തിരുന്ന. എങ്കിലും മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയകാന്തിന്റെ ഭാര്യയും ഡിഎംഡികെ ട്രഷററുമായി പ്രേമലത വൃന്ദാചലം സീറ്റില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

ടിടിവി ദിനകരന്റെ എഎംഎംകെയുമായിട്ടായിരുന്നു വിജയകാന്തിന്റെ പാര്‍ട്ടി സഖ്യമുണ്ടാക്കിയരുന്നത്. കെ എന്‍ സ്വാമിയുടെയും ശ്രീമതിയുടെയും മകനായി 1952 ഓഗസ്ത് 25ന് മധുരയില്‍ ജനിച്ച അദ്ദേഹം 1980കളില്‍ തമിഴ് ചലച്ചിത്രരംഗത്ത് ശ്രദ്ധേയ ആക്ഷന്‍ നായകനായി തിളങ്ങിയരിരുന്നു. അമ്മന്‍ കോവില്‍ കിഴക്കാലെ, വൈദേഹി കാത്തിരുന്താല്‍, ചിന്ന ഗൗണ്ടര്‍, വല്ലരസു ക്യാപ്റ്റന്‍ പ്രഭാകരന്‍ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം 2005 സെപ്റ്റംബര്‍ 14നാണ് ദേശീയ മുർപോക്ക് ദ്രാവിഡ കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്.