കഴിഞ്ഞ ദിവസം ആണ് ഇരുവരും വിവാഹമോചിതർ ആകുന്നു എന്ന വാർത്ത പ്രചരിച്ചത്


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് ഭാമ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം  നിവേദ്യം എന്ന ചിത്രത്തിൽ കൂടി ആണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. എന്നാൽ കൂടുതൽ ശക്തമായ കഥാപാത്രങ്ങൾ ഒന്നും അവതരിപ്പിക്കാൻ താരത്തിന് അവസരം ലഭിച്ചില്ല എന്നതാണ് സത്യം. മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷ ചിത്രങ്ങളിലും താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

ബിസിനെസ്സ്കാരൻ ആയ അരുൺ ആണ് ഭാമയെ വിവാഹം ചെയ്തത്. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് താരം വിട്ട് നിൽക്കുകയായിരുന്നു. വലിയ ആഘോഷത്തോടെ ആണ് ആര്ഭാടപൂർവം ഉള്ള ഇവരുടെ വിവാഹം നടന്നത്. അതിന്റെ ചിത്രങ്ങളും മറ്റും ഭാമ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ താൻ ഗർഭിണി ആയ വിവരങ്ങളോ ഒന്നും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാതിരുന്ന താരം കുഞ്ഞു ജനിച്ചതിന് ശേഷം ആണ് തനിക്ക് പെൺകുട്ടി പിറന്ന കാര്യം ആരാധകരുമായി പങ്കുവെച്ചത്.

എന്നാൽ ഇപ്പോൾ ഭാമയും അരുണും തമ്മിൽ വിവാഹമോചനം നേടാൻ പോകുന്നു എന്ന തരത്തിൽ ഉള്ള വാർത്തകൾ ആണ്പ്രചരിക്കുന്നത്. അരുണിന് ഒപ്പമുള്ള ചിത്രങ്ങൾ എല്ലാം ഭാമ തനറെ സോഷ്യൽ മീഡിയ പേജിൽ നിന്ന് ഡിലീറ്റ് ചെയ്തതോടെ ആണ് ആരാധകരുടെ സംശയം വർദ്ധിച്ചിരിക്കുന്നത്. 2020 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞു മൂന്നു വര്ഷം ആകുമ്പോഴേക്കും ഇരുവരും വേർപിരിയുന്നു എന്ന വാർത്ത ആണ് പ്രചരിക്കുന്നത്.

എന്നാൽ ഭാമയുടെ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും അരുണിന്റെ ചിത്രങ്ങൾ പാടെ ഒഴിവാക്കിയതോടെ ആണ് ആരാധകരിൽ സംശയം ജനിച്ചിരിക്കുന്നത്.  ഇതോടെ ഇരുവർക്കും ഇടയിൽ പ്രശനങ്ങൾ ഉണ്ട് എന്ന് പാപ്പരാസികളും ഉറപ്പിക്കുകയിരുന്നു. ഇപ്പോഴിതാ ഈ വാർത്തകൾ ശരി വെക്കുന്ന വിധത്തിൽ ഉള്ള ഒരു പോസ്റ്റ് ആണ് ഭാമയുടെ ഭർത്താവ് ആയ അരുൺ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്.

ദുബൈയിൽ ഇന്നലെയും മഴ പെയ്തു ശവർമയുടെ ചൂട് ഇനിയും മാറിയില്ല നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? പെട്ടന്ന് തിരിച്ചു വരൂ എന്നാണ് അരുൺ തന്റെ ഇസ്റാഗ്രാമിൽ മഴയുടെ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചിരിക്കുന്നത്. ഇതോടെ ഇരുവരും തമ്മിൽ സൗന്ദര്യ പിണക്കങ്ങൾ മാത്രമാണ് ഉള്ളത് എന്ന് ആണ് പ്രേക്ഷകർ കരുതുന്നത്. എന്നാൽ പിണക്കം മാറ്റി ഭാമ തിരിച്ച് വരുമോ എന്നും പ്രേക്ഷകർ ചോദിക്കുന്നു.